Tag / bangalore

  • August 6, 2017 - Rajesh Odayanchal

    ലാൽബാഗ്

    ലാൽബാഗ് ആഗസ്റ്റ് 15 ലേക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒരുങ്ങുകയാണ്. പൂക്കളുടെയും ചെടികളുടെയും വര്‍ണക്കാഴ്ചകളുമായി ലാല്‍ബാഗ് ഉദ്യാനം അണിഞ്ഞൊരുങ്ങുകയാണിപ്പോൾ. ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു കായലുമുണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം. ബാംഗ്ലൂരിലെ മുഴുവന്‍ പക്ഷിക്കുഞ്ഞുങ്ങളും പുമ്പാറ്റകളും തേനീച്ചകളും എത്തിച്ചേരുന്ന ഒരിടമാണ് ലാല്‍ ബാഗ് എന്നു പറയാം 🙂 […]

    Read More
  • കാസർഗോഡ് ജില്ലയിലെ മലയോരമേഘലകളായ ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നൊരു ബസ്സ് സർവ്വീസാണ് കേരളസർക്കാറിന്റെ ബാഗ്ലൂർ കെ. എസ്. ആർ. ടി. സി. ബസ്സ് സർവ്വീസ്. കെ. എസ്. ആർ. ടി. സി. ഇന്നുമുതൽ മേൽപ്പറഞ്ഞ വഴിയിലൂടെ പുതിയൊരു സേവനത്തിനു തുടക്കം കുറിക്കുന്നു എന്നത് മലയോര നിവാസികൾക്ക് ആഹ്ലാദകരമായിരിക്കുന്നു. കാഞ്ഞങ്ങാടു നിന്നും പ്രൈവൈറ്റു ബസ്സുകൾ ഉണ്ടെങ്കിലും ഈ വഴിയിലൂടെ ഒന്നും തന്നെയില്ല. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി നിരവധിപ്പേർ എത്തിച്ചേരുന്ന സ്ഥലമാണ് ബാംഗ്ലൂർ. കൃത്യമായ […]

    Read More
  • ഓണവും കെ. എസ്. ആർ. ടി. സി. സർവ്വീസും തമ്മിൽ പ്രത്യേകിച്ച് ചേർച്ചയൊന്നുമില്ലെങ്കിലും ഇന്നലെ ഓണദിനത്തിൽ നടന്ന സംഭവങ്ങൾ ഒത്തു വെച്ചപ്പോൾ അങ്ങനെ എഴുതാമെന്നായി! ഓണക്കാലത്ത് വീട്ടിലെത്തിയ നവാഥിതിയാണ് ആത്മിക – മഞ്ജുവിന്റേയും എന്റേയും മകൾ!

    Read More
  • പൊരിവെയിലത്ത് മഡിവാള, മജസ്റ്റിക്, ശിവാജിനഗർ, മാർത്തഹള്ളി, സിൽക്ക്‌ബോർഡ് വഴി കറങ്ങിത്തിരിഞ്ഞ് വീട്ടിലെത്തി. ARS (Agricultural Research Service) പരീക്ഷ എഴുതാൻ

    Read More
  • തമിഴ്നാട്ടിലെ സേലം – നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നോക്കി നിന്നുപോകും. കണ്ണെത്താത്ത ആഴത്തിലുള്ള കിണറുകൾ ഇടയ്ക്കൊക്കെ ഉണ്ടെങ്കിലും മഴയെ ആശ്രയിച്ചാണ് അവയിലെ വെള്ളത്തിന്റെ നിലനിൽപ്പും. മണ്ണു പൊന്നാക്കി മാറ്റുന്ന ആ കർഷകർക്ക് കുടിക്കാൻ വരെ വെള്ളം വല്ലപ്പോഴും വന്നെത്തുന്ന കാവേരി ജലം തന്നെ. സർക്കാർ വക വണ്ടികളിൽ രാവിലെ പത്തുമണിയോടടുത്ത് ഗ്രാമകവലയിലേക്ക് ഒരു ലോറി വെള്ളം എത്തും. അതവിടെ ഉള്ള വലിയ ഒരു സംഭരണിയിലേക്ക് […]

    Read More
  • July 22, 2011 - Rajesh Odayanchal

    കരിമീനും മധുരവും

    കമ്പനി ടൂർ, അതു വൺഡേ ആവട്ടെ വൺ വീക്കാവട്ടെ സുഖമുള്ള ഒരേർപ്പാടാണ്. എന്റെ കമ്പനിക്കാണെങ്കിൽ ഇടയ്ക്കിടയ്ക്കിതു നടത്താതിരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നു തോന്നിപ്പോവും. കഴിഞ്ഞ പ്രാവശ്യം പോയത് ബാംഗ്ലൂരു തന്നെയുള്ള ഒരു റിസോർട്ടിലേക്കാണ്. പല പ്രാവശ്യങ്ങളിലായി പല റിസോർട്ടുകളിലായി പോയി വന്നിട്ടുണ്ട് എങ്കിലും ഇപ്രാവശ്യം ഒരു പ്രത്യേകതയുണ്ട് – ഇതൊരു മലയാളിയുടെ റിസോർട്ടാണ്. നല്ല മലയാളിത്തനിമയൊക്കെ കാണാം, കഥകളിയും കെട്ടുവള്ളവും കോവിലകത്തിന്റെ മോഡലുകളും കാട്ടി ഹിന്ദിക്കാരുടെ മുമ്പിലൊന്നു ഞെളിഞ്ഞിരിക്കാം എന്നൊക്കെ സ്വപ്നം കണ്ടാണ് തലേന്നാൾ ഉറങ്ങാൻ കിടന്നതു തന്നെ. […]

    Read More
  • ഇങ്ങനേയും ഒരു ഭക്തിയോ! ഒരാഴ്‌ചയായി കമ്പനി മാറിയിട്ട്. ജക്കസാന്ദ്രയിലേക്ക് രണ്ടു ബസ്സുകയറേണ്ട ഗതികേടിലാണിപ്പോള്‍. സമീപപ്രദേശത്ത് ഒരു വീടിനായി പലരോടും പറഞ്ഞു. പലരേയും വിളിച്ചു. ഇന്നു രാവിലെ റൂം‌മേറ്റായ ഷൈന്‍‌ വര്‍ഗീസിന്റെ കൂടെ

    Read More
  • മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങ‍‍‍ള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാ‍ന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) ക‍ണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ‌ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്. പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ […]

    Read More
  • May 18, 2010 - Rajesh Odayanchal

    ദൈവവിളി‍‌!

    ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച്‌ പലരും‌ സം‌സാരിക്കാറുണ്ട്‌. ചിലര്‍‌ കണ്ണടച്ചുപിടിച്ച്‌ എതിര്‍‌ത്തുകളയും‌, ചിലര്‍‌ ദൈവവിശ്വാസത്തിന്റെ മനശാസ്ത്രവശങ്ങളിലേക്ക്‌ ഊളിയിട്ടുപോകും‌… ബഹുഭൂരിപക്ഷം‌ ആളുകളും‌ ദൈവം‌ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍‌ തന്നെ, ചിലരതു പറയാന്‍‌ മടിക്കുന്നു; മറ്റുചിലര്‍‌ തുറന്നു പറയുന്നു. ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ തെളിയിക്കപെടാത്ത ഒരു കാര്യത്തില്‍‌ തൂങ്ങി സമയം‌ കളയാന്‍‌ ഒരുദ്ദേശവുമില്ല കേട്ടോ! ഇവിടെ, എനിക്കനുഭവവേദ്യമായ രണ്ടു ദൈവങ്ങളെക്കുറിച്ചാണു പറയുന്നത്‌; ആ മറക്കാനാവാത്ത ദൈവസഹായത്തെക്കുറിച്ചാണു പറയുന്നത്. വര്‍ഷങ്ങള്‍‌ക്കു മുമ്പാണ് ആദ്യത്തെ സം‌ഭവം. ബാം‌ഗ്ലൂരില്‍‌ വന്നശേഷം‌ ആദ്യമായി കാസര്‍‌ഗോഡുള്ള വീട്ടില്‍‌പോയി തിരിച്ചുവരുന്ന ഒരു മഴക്കാല […]

    Read More
  • August 24, 2009 - Rajesh Odayanchal

    ഗുഹാന്തര

    ഇതൊരു ടീം ഔട്ടിങിന്റെ കഥയാണ്. മുമ്പ്, സാമ്പത്തിക മാന്ദ്യം ബാംഗ്ലൂരിനേയും ലോകത്തേയും ഒക്കെയിട്ടിങ്ങനെ കഷ്ടപ്പെടുത്തുന്നതിനു ഒന്നോ രണ്ടോ മാസം മുമ്പ് കമ്പനിയില്‍ നിന്നും ഞങ്ങള്‍ അവസാനമായി നടത്തിയ ഒരു ഔട്ടിങിന്റെ കഥ. അതിനുമുമ്പ് ഓരോ ആറുമാസം കൂടുമ്പോഴുമുണ്ടാവുമായിരുന്നു ഇതുപോലുള്ള യാത്രകള്‍. ബാംഗ്ലൂരിന്റെ അല്പം ഔട്ടറിലായി, പണ്ട് വീരപ്പന്റെ സാമ്രാജ്യമായിരുന്ന സത്യമംഗലം വനാതിര്‍ത്തിയിലുള്ള‌ ഗുഹാന്തര [guhantara] എന്നൊരു അണ്ടര്‍ഗ്രൌണ്ട് റിസോര്‍ട്ടിലേക്കായിരുന്നു ഞങ്ങള്‍ അന്നു പോയത്. പത്തമ്പതുപേരുണ്ടെങ്കിലും ഞങ്ങളുടെ ഗ്രൂപ്പില്‍ ഒരൊറ്റ പെണ്‍കുട്ടി പോലുമില്ല. ഇല്ലാന്നല്ല, അന്നേരം ടീമിലുണ്ടായിരുന്ന ഒരേയൊരു […]

    Read More

September 26, 1960: First Kennedy-Nixon debate

Posted on Tuesday September 26, 2017 - This Day in World History

For the first time in U.S. history, a debate between major party presidential candidates is shown on television. The presidential hopefuls, John F. Kennedy, a Democratic senator of Massachusetts, and Richard M. Nixon, the vice president of the United States, met in a Chicago studio to discuss U.S. domestic matters.

Kennedy emerged the apparent winner from this first of four televised debates, partly owing to his greater ease before the camera than Nixon, who, unlike Kennedy, seemed nervous and declined to wear makeup. Nixon fared better in the second and third debates, and on October 21 the candidates met to discuss foreign affairs in their fourth and final debate. Less than three weeks later, on November 8, Kennedy won 49.7 percent of the popular vote in one of the closest presidential elections in U.S. history, surpassing by a fraction the 49.6 percent received by his Republican opponent.

One year after leaving the vice presidency, Nixon returned to politics, winning the Republican nomination for governor of California. Although he lost the election, Nixon returned to the national stage in 1968 in a successful bid for the presidency. Like Lyndon Johnson in 1964, Nixon declined to debate his opponent in the 1968 presidential campaign. Televised presidential debates returned in 1976, and have been held in every presidential campaign since.