Browsed by
Tag: സർഗം

സ്വരരാഗ ഗംഗാ പ്രവാഹമേ

സ്വരരാഗ ഗംഗാ പ്രവാഹമേ

പ്രവാഹമേ… ഗംഗാപ്രവാഹമേ… സ്വരരാഗഗംഗാ പ്രവാഹമേ സ്വർഗ്ഗീയ സായൂജ്യ സാരമേ നിൻ സ്നേഹ ഭിക്ഷക്കായ് നീറിനിൽക്കും തുളസീദളമാണു ഞാൻ, കൃഷ്ണ – തുളസീദളമാണു ഞാൻ… (സ്വരരാഗ…) നിന്നെയുമെന്നെയുമൊന്നിച്ചിണക്കി നിരുപമനാദത്തിൻ ലോലതന്തു നിൻ ഹാസരശ്‌മിയിൽ മാണിക്യമായ് മാറി ഞാനെന്ന നീഹാരബിന്ദു… (സ്വരരാഗ…) ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ ഈ വിശ്വം ചേതനാശൂന്യമല്ലോ.. എൻ വഴിത്താ‍രയിൽ ദീപം കൊളുത്തുവാൻ നീ ചൂടും കോടീരമില്ലേ… (സ്വരരാഗ…) മലയാളം തെലുഗ് Music: ബോംബെ രവി Lyricist: യൂസഫലി കേച്ചേരി Singer: കെ ജെ യേശുദാസ് Film: സർഗം