Browsed by
Tag: സ്ത്രീജന്മം

മെന്‍സ്ട്രുവല്‍ കപ്പ്

മെന്‍സ്ട്രുവല്‍ കപ്പ്

ആരോടും പറായാതെ അടക്കിവെയ്ക്കുന്ന വികാരങ്ങൾ അനവധിയാണ്. ഇന്നേവരെയുള്ള ജീവിതത്തിൽ എനിക്ക് ബുദ്ധിമുട്ടായി തോന്നിയ കാര്യങ്ങൾ താഴെ പറയാം: 1) ഷേവ് ചെയ്യുക, 2) ചെരിപ്പു കഴുകുക, 3) ഇസ്തിരിയിടുക എന്നതൊക്കെയാണ്… ഇങ്ങനെ പോകുന്ന സംഗതികൾ മാത്രമേ എന്റെ വിഷയത്തിൽ വന്നിരുന്നുള്ളൂ; വരുന്നവയുമുള്ളൂ. മടി എന്ന കാര്യം കൂടെപ്പിറപ്പായി പുറകേയുള്ളത് വല്യൊരു ബാധ്യതകൂടിയാണ്. 1) ഇതിൽ ഷേവ് ചെയ്യുക എന്നത് ഞായറാഴ്ചകളിൽ മാത്രമായി ഒതുക്കിവെയ്ക്കുന്നു, ഞായറാഴ്ച ആയാൽ പോലും എനിക്ക് ഈ സംഗതി മടിയാണ്. ഞാനിത് മഞ്ജുവിനെ കൊണ്ട് ചെയ്യിപ്പിച്ച് കൂളായിട്ട് ഇരുന്നുകൊടുക്കും; അല്ലെങ്കിൽ അടുത്തുള്ള ബാർബർ ഷോപ്പിലേക്ക് ഓടും!! ഒരു രക്ഷയും ഇല്ലാത്ത പണ്ടാരപരിപാടി ആയിപ്പോയി ഇത്!! 2) ഷൂ ഇടാറേ ഇല്ല; കാരണം അതിന്റെ പരിപാലനം എന്റെ മടിജീവിതത്തിനു തീരെ ചേരില്ല….

Read More Read More

സ്ത്രീജന്മം – ഓട്ടൻതുള്ളൽ

സ്ത്രീജന്മം – ഓട്ടൻതുള്ളൽ

നല്ലവരാകും നാട്ടാരേ ഞങ്ങൾക്കിത്തിരി പറയാനുണ്ട് പെണ്ണിൻ വാക്കുകൾ കേൾക്കാൻ നിങ്ങൾ തെല്ലിട നേരം മുന്നിൽ നിൽക്കൂ… പറയാൻ കാര്യം ഒരു പാടുണ്ട് പറയാൻ നേരം കിട്ടാറില്ല ഒന്നാം കോഴികൾ കൂവും നേരം കന്നാലികൾ പോൽ പണികൾ തുടങ്ങും, മൂട്ടിൽ വെട്ടം കുത്തും വരെയും മൂപ്പര് ജോറായ് നീണ്ടു കിടക്കും. കൊണ്ടാ കാപ്പി കൊണ്ടാ ചായ കൊണ്ടാ കൊണ്ടാ സർവ്വം കൊണ്ടാ. കാപ്പി കുടിച്ചു കഴിഞ്ഞാൽ കൊണ്ടാ പത്രം കൊണ്ടാ ബ്രഷും കൊണ്ടാ ഷർട്ടും കൊണ്ടാ പാന്റും കൊണ്ടാ ചോറും കറിയും വേറെ കൊണ്ടാ. കണവനെ മോടിയിൽ വിട്ടു കഴിഞ്ഞാൽ കണ കുണ പറയും അച്ഛനെ നോക്കാം തൈലം തേച്ചു കിടക്കും തള്ളയെ തടവിക്കൊണ്ടങ്ങ രികിലിരിക്കാം. വെട്ടം കേറാ മുറിയുടെ മൂലയിൽ തൊട്ടിലിലാടും കൊച്ചിനെ…

Read More Read More