Browsed by
Tag: സുന്ദരകാണ്ഡം

സുന്ദരകാണ്ഡം

സുന്ദരകാണ്ഡം

സകലശുകകുല വിമലതിലകിത കളേബരേ! സാരസ്യപീയൂഷ സാരസർവ്വസ്വമേ കഥയ മമ കഥയ മമ കഥകളതിസാദരം കാകുൽ‌സ്ഥലീലകൾ കേട്ടാൽ മതിവരാ കിളിമകളൊടതിസരസമിതി രഘുകുലാധിപൻ കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര- നെങ്കിലോ കേട്ടു കൊൾകെന്നരുളിച്ചെയ്തു: 2000- 2001 ഇൽ ആണെന്നു തോന്നുന്നു, മലയാളം എം എയ്ക്ക് പഠിക്കുമ്പോൾ കോഴിക്കോട് യൂണിവേർസിറ്റി സിലബസ്സിൽ രാമായണത്തിൽ നിന്നും സുന്ദരകാണ്ഡം ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഞാൻ രാമായണം കാണുന്നത് തന്നെ അന്ന് പരീക്ഷയ്ക്ക് പഠിക്കാനായിട്ടായിരുന്നു. അതിനുമുമ്പുള്ള ടീച്ചറൊക്കെയും ബാലരമ അമർചിത്രകഥകളായിരുന്നു. എന്തായാലും ഈ കലാപരിപാടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു പുസ്തകച്ചന്തയിൽ നിന്നും ആദ്ധ്യാത്മ രാമായണം മുഴുവനായങ്ങ് വാങ്ങിച്ച് വായിക്കാനൊരുങ്ങി! പഠിക്കുന്നത് മലയാളം എം എ ഒക്കെയാണെങ്കിലും വായിക്കാനും അർത്ഥം മനസ്സിലാക്കാനും ഒക്കെ പെട്ട പാട്…

Read More Read More