Browsed by
Tag: സുഗതകുമാരി

കൃഷ്ണാ നീയെന്നെ അറിയില്ല

കൃഷ്ണാ നീയെന്നെ അറിയില്ല

കവിത കേൾക്കുക: ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍ അനുരാഗമഞ്ചനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല ചപലകാളിന്ദി തന്‍ കുളിരലകളില്‍ പാതി മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍ അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ…

Read More Read More