Browsed by
Tag: ശബരിമല

ഹരിവരാസനം

ഹരിവരാസനം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌. കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം. അതേ സമയം ആലപ്പുഴ പുറക്കാട്ടെ കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007-ൽ അവരുടെ ചെറുമകൻ എത്തുകയുണ്ടായി. 1923-ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതൽ തന്നെ…

Read More Read More

കോടികൾ പ്രസവിക്കുന്ന വിശുദ്ധമല!!

കോടികൾ പ്രസവിക്കുന്ന വിശുദ്ധമല!!

ശബരിമലയിലെ കരാറുകൾ തൊട്ടതിലൊക്കെ തട്ടിപ്പാണല്ലോ!! വാഹനങ്ങൾക്ക് പാർക്കിങ് ഒരുക്കുന്ന കരാർ ലക്ഷങ്ങൾ കുറച്ചു കൊടുത്തു താൽകാലിക കടകൾ ഉണ്ടാക്കുന്നതിന് വ്യാപാരികൾക്ക് സ്ഥലങ്ങൾ കൊടുത്തതിൽ വൻ ക്രമക്കേട് വെടി വഴിപാട് കരാർ കാരന് കഴിഞ്ഞ വർഷത്തേക്കാൾ കൂട്ടിക്കൊടുക്കാൻ വ്യവസ്ഥയുണ്ടായിട്ടും ലക്ഷങ്ങൾ കുറച്ചു കൊടുത്തു… വെടിവെക്കുന്നതാവട്ടെ 15 പേർ വഴിപാട് നടത്തുമ്പോൾ ഒന്നുവെച്ചും… 5 രൂപയിൽ കൂടുതൽ ഒരു വഴിപാടിനു വാങ്ങിക്കരുത് എന്ന വ്യവസ്ഥ കാറ്റിൽ പറത്തി 15 രൂപ വരെ വാങ്ങിക്കുന്നു. പടിപൂജ ചെയ്തു കിട്ടുന്ന തേങ്ങകൾ ശേഖരിക്കാനും വിൽക്കാനും മറ്റും കരാർ കൊടുത്തതിലും ലക്ഷങ്ങളുടെ കുറവ്! അരവണയെ കുറിച്ചും പരാതി. ഗുണമേന്മയില്ലാത്ത അരവണയിൽ പൂപ്പൽ.കരാറുകാൽ സുരക്ഷാ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്നു, നിയങ്ങളെ നോക്കുകുത്തിയാക്കുന്നു, ഇതിനൊക്കെ ഒത്താശയോടെ ദേവസ്വം ബോർഡ്. മിക്ക കരാറുകൾക്കും പിന്നിൽ കോൺഗ്രസ്സിലെ…

Read More Read More