Browsed by
Tag: യേശുദാസ്

സ്വരരാഗ ഗംഗാ പ്രവാഹമേ

സ്വരരാഗ ഗംഗാ പ്രവാഹമേ

പ്രവാഹമേ… ഗംഗാപ്രവാഹമേ… സ്വരരാഗഗംഗാ പ്രവാഹമേ സ്വർഗ്ഗീയ സായൂജ്യ സാരമേ നിൻ സ്നേഹ ഭിക്ഷക്കായ് നീറിനിൽക്കും തുളസീദളമാണു ഞാൻ, കൃഷ്ണ – തുളസീദളമാണു ഞാൻ… (സ്വരരാഗ…) നിന്നെയുമെന്നെയുമൊന്നിച്ചിണക്കി നിരുപമനാദത്തിൻ ലോലതന്തു നിൻ ഹാസരശ്‌മിയിൽ മാണിക്യമായ് മാറി ഞാനെന്ന നീഹാരബിന്ദു… (സ്വരരാഗ…) ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ ഈ വിശ്വം ചേതനാശൂന്യമല്ലോ.. എൻ വഴിത്താ‍രയിൽ ദീപം കൊളുത്തുവാൻ നീ ചൂടും കോടീരമില്ലേ… (സ്വരരാഗ…) മലയാളം തെലുഗ് Music: ബോംബെ രവി Lyricist: യൂസഫലി കേച്ചേരി Singer: കെ ജെ യേശുദാസ് Film: സർഗം

ഒരു നിമിഷം തരൂ നിന്നിലലിയാന്‍

ഒരു നിമിഷം തരൂ നിന്നിലലിയാന്‍

ഒരു നിമിഷം തരൂ നിന്നിലലിയാന്‍… ഒരു യുഗം തരൂ നിന്നെ അറിയാന്‍… നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീലാംബരത്തിലെ നീരദകന്യകള്‍, നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു… നീലാംബരത്തിലെ നീരദകന്യകള്‍, നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു ആ നീലമിഴികളില്‍ ഒരു നവസ്വപ്നമായ് നിര്‍മ്മലേ… എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍. ഒരു നിമിഷം തരൂ നിന്നിലലിയാന്‍… ഒരു യുഗം തരൂ നിന്നെ അറിയാന്‍… നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍, നിന്‍ ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു… നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍, നിന്‍ ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു… ആ ചെഞ്ചൊടികളില്‍ ഒരു മൗനഗീതമായ്… ഓമലേ.. എന്‍…

Read More Read More

ദേവരാഗഗീതികൾ!!

ദേവരാഗഗീതികൾ!!

ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ആ മലര്‍ പൊയ്കയില്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്‌. ജോര്‍ജ്‌, കെ. സുലോചന 2 ആ മലര്‍ പൊയ്കയില്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ. സുലോചന 3 ആ മലര്‍ പൊയ്കയില്‍ (ശോകം) കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ. സുലോചന 4 അമ്പിളി മുത്തച്ഛന്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് ലളിത തമ്പി, കെ ലീല, ലക്ഷ്മി 5 ഏലയിലേ പുഞ്ചവയല്‍ കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്‌. ജോര്‍ജ്‌, കോറസ്‌ 6 ഓഹോയ് താതിനന്തനം കാലം മാറുന്നു ഒ.എന്‍.വി. കുറുപ്പ് കെ.എസ്. ജോര്‍ജ്, കെ. സുലോചന, കെ. ലീല, ലക്ഷ്മി,…

Read More Read More