Browsed by
Tag: മാലിന്യം

മാലിന്യമുക്തകേരളം

മാലിന്യമുക്തകേരളം

കഴിഞ്ഞ ദിവസം ഒരു കല്യാണം കൂടാനായി എറണാകുളം ടൗണിനടുത്തുള്ള പറവൂരിൽ എത്തിയതായിരുന്നു. നിരവധി തോടുകളും കുളങ്ങളും ഉള്ള സുന്ദരമായ പ്രദേശം. ക്രിസ്ത്യാനികൾ ഏറെ ഉള്ള പ്രദേശമാണെന്നുതോന്നി. വഴി നീളെ കോടികൾ വിലമതിക്കാവുന്ന കിടിലൻ പള്ളികളും, ക്രിസ്ത്യൻ മിഷണറിമാരുടേയും പുണ്യളന്മാരുടേയും

മാലിന്യമുക്ത കേരളം

മാലിന്യമുക്ത കേരളം

നിന്റെ അഴുകിയ ഭക്ഷണം , നിന്റെ മക്കളുടെ വിസര്‍ജ്യം പേറുന്ന പൊതികെട്ടുകള്‍, നിന്റെ ഉച്ചിഷ്ട്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍ , നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷ്ണങ്ങള്‍… ഇതെല്ലം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല, നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം, അതിനു കഴിയുന്നില്ലെങ്കില്‍ നീ തന്നെ തിന്നുതീര്‍ക്കണം പന്നിയെപ്പോലെ. സിവിക് ചന്ദ്രന്‍ ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ മാലിന്യ മുക്തകേരളം യാഥാര്‍ത്ഥ്യമാക്കുമെന്ന് പഞ്ചായത്ത്, സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുന്ന വേളയിൽ പറഞ്ഞിരുന്നു. വിടുവായിത്തം പറയാൻ ഒരുത്തനേയും പഠിപ്പിക്കേണ്ടതില്ലല്ലോ. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാന്‍ ശ്രമിച്ച ‘മാലിന്യ മുക്ത കേരളം’ എന്ന സ്വപ്‌ന പദ്ധതി ഇന്നും സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ്….

Read More Read More

വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ വക നാടകം – ജനവഞ്ചകര്‍!

വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ വക നാടകം – ജനവഞ്ചകര്‍!

തിരുവനന്തപുരം കോര്‍പ്പറേഷനും കേരളസര്‍ക്കാറും കൂടെ വിളപ്പില്‍ശാല ജനങ്ങളെ സമര്‍ത്ഥമായി വഞ്ചിച്ചിരിക്കുന്നു. ഗവണ്മെന്റിനെ മുഖവിലയ്ക്കെടുത്ത് മന്ത്രിമാരുടെ വാക്കുകള്‍ വിശ്വസിച്ച ജനങ്ങളെ പറ്റിച്ച് നാടകീയമായ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നു.രണ്ടുമണിയോടെ വിളപ്പില്‍ശാലയിലേക്കുള്ള വൈദ്യുതി ബന്ധം വിശ്ചേദിച്ചശേഷമായിരുന്നു ഈ നാടകം! വിളപ്പിന്‍ശാലയിലെ പ്രതിഷേധം മറികടന്ന് പ്ലാന്റ് നിര്‍മ്മിക്കാനുള്ള സാധനസാമഗ്രികള്‍ വിളപ്പില്‍ ശാലയില്‍ എത്തിച്ചു. അതീവ രഹസ്യമായി പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ഇതൊക്കെ അവിടെ എത്തിച്ചത്. മഴയുള്ളതിനാല്‍ സമരപന്തലില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. നൂറിലേറെ പൊലീസിന്റെ അകമ്പടിയോടെയാണ്‌ നീക്കം. മാലിന്യ പ്ലാന്റിന്റെ പൂട്ടുതകര്‍ത്താണ് പ്ലാന്റ് സാധനസാമഗ്രികള്‍ വിളപ്പില്‍ശാലയില്‍ എത്തിച്ചത്. ഒമ്പതുമാസം മുമ്പ് സര്‍ക്കാര്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ ജനങ്ങള്‍ തടങ്ങിരുന്നു. പ്ലാന്റിനാവശ്യമായ ഇലക്ട്രോണിക് സാധനങ്ങളാണ്‌ വിളപ്പില്‍ ശാലയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഒന്നരമാസമായി വിളപ്പില്‍ശാല പൊലീസ്സ്റ്റേഷനില്‍ ഉണ്ടായിരുന്ന സാധനങ്ങളായിരുന്നു ഇത്. കഴിഞ്ഞ ഒന്നരവര്‍ഷത്തെ ജനങ്ങളുടെ…

Read More Read More

ചാനലുകാർക്ക് അറിയേണ്ടത്!!

ചാനലുകാർക്ക് അറിയേണ്ടത്!!

 ഹലോ സജിത്!! ഹർത്താൽ മധ്യകേരളത്തെ എങ്ങനെ ബാധിച്ചിരിക്കുന്നു? എവിടെയെങ്കിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? വാഹനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? മറ്റ് അനിഷ്ടസംഭവങ്ങൾ എന്തെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? ഇന്ധനവില വർദ്ധനവിനെതിരേയുള്ള ഹർത്താൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ ഇപ്പോൾ ഉള്ള അവസ്ഥ എന്താണ്? #ഇന്ധന വിലവർദ്ധനവ്, #ഹർത്താൽ, #ചാനൽ റിപ്പോർട്ടിങ് ,ചാനൽ സംസ്കാരം

ജപ്പാനിൽ ആണവനിലയങ്ങൾ പൂട്ടുന്നു…

ജപ്പാനിൽ ആണവനിലയങ്ങൾ പൂട്ടുന്നു…

ജപ്പാനിലുണ്ടായ സുനാമിയെ തുടർന്ന് നടന്ന ആണവദുരന്തത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ജപ്പാൻ ആണവനിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നു. 2040 ഓടെ ആനവ നിലയങ്ങളൊക്കെ അപ്പാടെ അടച്ചുപൂട്ടി, ഊർജ്ജത്തിനു വേണ്ടി മറ്റു സ്ത്രോതസ്സുകളായ ഹൈഡ്രോ പവർഷേഷനുകൾ, കാറ്റാടികൾ, മറ്റുമാർഗങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ തിരിക്കുന്നു. വൻകിട കോർപ്പറേറ്റുകളിൽ നിന്നും ശക്തമായ എതിർപ്പുകൾ ഉണ്ടെങ്കിലും അവയൊന്നും തന്നെ സർക്കാൽ മുഖവിലയ്ക്കെടുക്കാതെ തീരുമാനം അതേപടി പാസാക്കിക്കഴിഞ്ഞു. ജനങ്ങളുടെ തല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ജപ്പാൻ സർക്കാറിന് അഭിന്ദനങ്ങൾ!! ജപ്പാനിനോടൊപ്പം തന്നെ ഫ്രാൻസും ഇതേ തീരുമാനം എടുത്തിരിക്കുന്നു, 2025 ഓടെ ആണവോർജം ഉപയോഗിച്ചുള്ള പരിപാടികൾ 25% ആയി കുറയ്ക്കാൻ ഫ്രാൻസ് തീരുമാനിച്ചിരിക്കുന്നു, ഇപ്പോൾ ടോട്ടൽ ഊർജസ്ത്രോതസ്സിന്റെ 75% വും ആണവോർജം ഉപയോഗിച്ചാണ് ഫ്രാൻസ് നടത്തുന്നത്. ഘട്ടംഘട്ടമായി ആണവോർജ്ജത്തിന്റെ ഉപയോഗം കുറയ്ക്കാനാണ് ഫ്രഞ്ച്…

Read More Read More