Browsed by
Tag: മഹാബലി

മാവേലി നാട് വാണീടും കാലം – ഓണപ്പാട്ടിന്റെ പൂർണ രൂപം

മാവേലി നാട് വാണീടും കാലം – ഓണപ്പാട്ടിന്റെ പൂർണ രൂപം

ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. Your browser does not support the video tag. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല ചോറുകള്‍വച്ചുള്ള പൂജയില്ല ജീവിയെക്കൊല്ലുന്ന യാഗമില്ല ദല്ലാള്‍വഴിക്കീശ സേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനിക വിഭാഗമില്ല മൂലധനത്തിന്‍ ഞെരുക്കലില്ല ആവതവരവര്‍ ചെയ്‌തു നാട്ടില്‍ ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു വിദ്യ പഠിക്കാന്‍ വഴിയേവര്‍ക്കും സിദ്ധിച്ചു മാബലി വാഴും കാലം സ്‌ത്രീക്കും പുരുഷനും തുല്യമായി…

Read More Read More