Tag / മലയാളകവിതകൾ

  • September 17, 2017 - Rajesh Odayanchal

    മഴ

    കവിത കേൾക്കുക: എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി… ഏറെ സ്വകാര്യമായി… സന്ധ്യ തൊട്ടേ വന്നു നില്‍കുകയാണവള്‍ എന്‍റെ ജനാല തന്‍ അരികില്‍… ഇളം കുങ്കുമ കാറ്റിന്റെ ചിറകില്‍… എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി… ഏറെ സ്വകാര്യമായി… പണ്ട്‌ തൊട്ടേ എന്നോട് ഇഷ്ടമാണ് എന്നാവാം, പാട്ടില്‍ പ്രിയമെന്നുമാവാം എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയും ഓര്‍മിക്കയാവാം… ആര്‍ദ്ര മൗനവും വാചാലമാവാം… മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്റെ തളിര്‍ വാതില്‍ ചാരി വരുമ്പോള്‍ മറ്റാരും കണ്ടില്ലെന്നാവാം, […]

    Read More
  • കവിത കേൾക്കുക: ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍ അനുരാഗമഞ്ചനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല ചപലകാളിന്ദി തന്‍ കുളിരലകളില്‍ പാതി മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി […]

    Read More
  • കവിത കേൾക്കുക: വാതില്ക്കലാരോ കിണ്ണം താഴെവച്ച് അതാരെന്നു ചോദിച്ചു വാ നീ ചോറ് പിന്നെയാം അലമേലു… വാതില്ക്കലാരോ കിണ്ണം താഴെവച്ച് അതാരെന്നു ചോദിച്ചു വാ നീ, ചോറ് പിന്നെയാം അലമേലു… ആരിതു സാക്ഷാല്‍ കല്ലൂക്കാരനോ കൊള്ളാം നീകണ്ടോരുവാന്‍ വയ്യാത്തപോല്‍ വെളുത്തു തടിച്ചല്ലോ കോളേജും കഴിഞ്ഞു നീ ലണ്ടനില്‍ പഠിക്കാന്‍ പോന്നാള്‍ ഏറെത്തിടുക്കത്തില്‍ വന്നു കണ്ടതാണെന്നെ സന്തോഷം!! പഠിച്ചുനീ എഞ്ചിനീയറായ് അല്ലേ എന്തോവാം പെന്‍ഷന്‍ പറ്റിഞാനേവം കിടപ്പിലായ്‌ പണ്ടെപ്പോല്‍ നില്‍ക്കെണ്ടാ നീ ഇരിക്കൂ വയ്യാ വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍ […]

    Read More
  • കവിത കേൾക്കുക: നന്ദി, തിരുവോണമേ നന്ദി, നീ വന്നുവല്ലേ? അടിമണ്ണിടിഞ്ഞു കടയിളകി- ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍ ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. ആട്ടം കഴിഞ്ഞു കളിയരങ്ങത്തു തനിച്ചു വെറുക്കനെ- പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത കളിവിളക്കിന്‍ ചിരി ഇപ്പൊളോര്‍ക്കുന്നുവോ? ഇനിയൊരു കളിക്കിതു കൊളുത്തേണ്ട- യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. കുന്നിന്‍ കണിക്കൊന്ന പൂത്ത കൊടുംചൂടില്‍ പാല്ക്കുടം കൊണ്ടുപോം പക്ഷിയുടെ തേങ്ങല്‍ അന്തിമങ്ങൂഴത്തിലലിയവേ, അരുവിതന്‍ കണ്ഠം കരിഞ്ഞുണങ്ങിക്കീറി ദൂരതീരങ്ങള്‍ വെറും മോഹമെ- ന്നിടറുന്ന മൂവന്തിമൂര്‍ച്ഛിക്കവേ, ഇലകള്‍ […]

    Read More
  • August 26, 2017 - Rajesh Odayanchal

    അഹല്യ

    കവിത കേൾക്കുക: തളര്‍ന്ന താമരയിതളുകള്‍ പോലെ തകര്‍ന്ന സ്വപ്നത്തോടെ വിടര്‍ന്ന നീള്‍മിഴിയിണകള്‍ക്കുള്ളില്‍ പടര്‍ന്ന നിഴലുകളോടെ ഗൌതമമുനിയുടെ മുന്നില്‍ വാടിയ കൈതപ്പൂവിതള്‍ പോലെ അഹല്യ നിന്നൂ പിടയും കരളില്‍ പാപച്ചുമടുകളോടെ. സുരലോകത്തില്‍ സുന്ദരിമാരുടെ മടിയിലുറങ്ങിയ ദേവന്‍ പൂവന്‍ കോഴി ചമഞ്ഞീയാശ്രമ- വാടിയിലെങ്ങോ കൂവി. കുളിര്‍ നീരൊഴുകും ഗംഗയില്‍ മുങ്ങി- ക്കുളിച്ചു കയറാനായി മുനിപോയതു കണ്ടപ്പോള്‍ വന്നൂ തനിയേ നീയെന്‍ ചാരെ. നിന്‍ വിരിമാറിലൊതുങ്ങുമ്പോഴെന്‍ മന്മഥ! ഞാനും നീയും മായിക വൃന്ദാവനസീമകളില്‍ രധാമാധവമാടി. തളര്‍ന്നുറങ്ങിടുമെന്നെപ്പുല്‍കി- ക്കഴിഞ്ഞു നീ പോകുമ്പോള്‍ വരുന്നു […]

    Read More
  • August 25, 2017 - Rajesh Odayanchal

    ഓര്‍മ്മകളുടെ ഓണം

    ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍ വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി- നായകം തേച്ചു വിടര്‍ത്തിയോരമ്മയെ, വാശിപിടിച്ചു കരയവേ ചാണകം വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ, പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍ കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ, പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ, പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു കെട്ടിവരിഞ്ഞ കിരാതനമ്മാവനെ, മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി- ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ, പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി- ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ, തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍ എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ, ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ […]

    Read More
  • - Rajesh Odayanchal

    ഓണം

    ഓര്‍മ്മയ്ക്ക് പേരാണിതോണം പൂര്‍വ്വ നേരിന്റെ നിനവാണിതോണം ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറവാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍ മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍ മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ- ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍ ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം… മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര്‍ ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍ മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍ ഉച്ചയ്ക്കു […]

    Read More
  • July 30, 2017 - Rajesh Odayanchal

    ആരു ഞാനാകണം

    കവിത കേൾക്കുക: ആരു ഞാനാകണം എന്നുണ്ണി ചോദിക്കി- ലാരാകിലും നല്ലതെന്നുത്തരം! ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ തൊട്ടുതലോടും തണുപ്പാവുക… ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്‍റെ ചുണ്ടിലേക്കിറ്റുന്ന നീരാവുക… ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്‍റെ കൂടെക്കരുത്തിന്റെ കൂട്ടാവുക… വറ്റിവരണ്ടു വായ് കീറിയ മണ്ണിന്‍റെ യുള്ളം നിറയ്ക്കുന്ന മഴയാവുക… വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു പായ് വിരിയ്ക്കും തണൽ മരമാവുക.. മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ വലയുന്ന കുഞ്ഞിന്നു കുടയാവുക… വഴിതെറ്റിയുൾക്കടലിലിരുളിൽക്കിതയ്ക്കുന്ന തോണിയ്ക്കു ദിശതൻ വിളക്കാവുക… ഉറ്റവരെയാൾക്കൂട്ടമൊന്നിലായ് തിരയുന്ന, കരയും കുരുന്നിന്നു തായാവുക… ആഴക്കയത്തിലേയ്ക്കാഴ്‌ന്നു താഴും […]

    Read More
  • July 23, 2017 - Rajesh Odayanchal

    കാട്ടുപൂവ്

    Your browser does not support the video tag. ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം മഴവില്ല് പോലേ നീ… മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും നിന്റെ ഈ വാർമുടി ചുരുളിലെത്താൻ പൂജയ്ക്കെടക്കാത്ത പൂവായ ഞാനും മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ വിടരും മുമ്പെ പൊഴിയുന്ന ഇതൾ ഉള്ള പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ ഇഷ്ടമാണെന്നെന്നൊന്നു ചൊല്ലുവാൻ […]

    Read More
  • കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച കവിയും അദ്ധ്യാപകനുമാണ് മധുസൂദനൻ നായർ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. 1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ […]

    Read More

September 26, 1960: First Kennedy-Nixon debate

Posted on Tuesday September 26, 2017 - This Day in World History

For the first time in U.S. history, a debate between major party presidential candidates is shown on television. The presidential hopefuls, John F. Kennedy, a Democratic senator of Massachusetts, and Richard M. Nixon, the vice president of the United States, met in a Chicago studio to discuss U.S. domestic matters.

Kennedy emerged the apparent winner from this first of four televised debates, partly owing to his greater ease before the camera than Nixon, who, unlike Kennedy, seemed nervous and declined to wear makeup. Nixon fared better in the second and third debates, and on October 21 the candidates met to discuss foreign affairs in their fourth and final debate. Less than three weeks later, on November 8, Kennedy won 49.7 percent of the popular vote in one of the closest presidential elections in U.S. history, surpassing by a fraction the 49.6 percent received by his Republican opponent.

One year after leaving the vice presidency, Nixon returned to politics, winning the Republican nomination for governor of California. Although he lost the election, Nixon returned to the national stage in 1968 in a successful bid for the presidency. Like Lyndon Johnson in 1964, Nixon declined to debate his opponent in the 1968 presidential campaign. Televised presidential debates returned in 1976, and have been held in every presidential campaign since.