Browsed by
Tag: ബാലചന്ദ്രൻ ചുള്ളിക്കാട്

സദ്ഗതി

സദ്ഗതി

കവിത കേൾക്കുക: ഒടുവില്‍ അമംഗള ദര്‍ശനയായ്‌ ബധിരയായന്ധയായ്‌ മൂകയായി നിരുപമ പിംഗള കേശിനിയായ്‌ മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും… ഒടുവില്‍ അമംഗള ദര്‍ശനയായ്‌ ബധിരയായന്ധയായ്‌ മൂകയായി നിരുപമ പിംഗല കേശിനിയായ്‌ മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും… പരിതാപമില്ലാതവളോടൊപ്പം പരലോക യാത്രക്കിറങ്ങും മുന്‍പേ വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍ സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും ധൃതിയിലെന്നോമനേ… നിന്‍ ഹൃദയം പരതി പരതി തളര്‍ന്നു പോകെ… ഒരു നാളും നോക്കാതെ മാറ്റിവെച്ച പ്രണയത്തിന്‍ പുസ്തകം നീ തുറക്കും… അതിലന്നു നീയെന്റെ പേരു കാണും അതിലെന്റെ ജീവന്റെ നേരു കാണും… അതിലന്നു നീയെന്റെ പേരു കാണും അതിലെന്റെ ജീവന്റെ നേരു കാണും… പരകോടിയെത്തിയെന്‍ യക്ഷ ജന്മം പരമാണു ഭേദിക്കുമാ നിമിഷം, ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍ പരിദീപ്തമാകും നിന്‍ അന്ത രംഗം……

Read More Read More

സ്‌നാനം

സ്‌നാനം

ഷവര്‍ തുറക്കുമ്പോൾ ഷവറിനു താഴെ പിറന്നരൂപത്തിൽ നനഞ്ഞൊലിക്കുമ്പോൾ. തലേന്നു രാത്രിയിൽ കുടിച്ച മദ്യത്തിന്‍ വിഷഭാരം വിങ്ങും ശിരസ്സില്‍ ശീതള ജലത്തിന്‍ കാരുണ്യം നനഞ്ഞിറങ്ങുമ്പോൾ. ഷവറിനു താഴെ പിറന്ന രൂപത്തിൽ ജലത്തിലാദ്യമായ്‌ കുരുത്ത ജീവന്റെ തുടര്‍ച്ചയായി ഞാന്‍ പിറന്ന രൂപത്തിൽ. ഇതേ ജലം തനോ ഗഗനം ഭേദിച്ചു ശിവന്റെ മൂര്‍ദ്ധാവിൽ പതിച്ച ഗംഗയും? ഇതേ ജലം തനോ വിശുദ്ധ യോഹന്നാന്‍ ഒരിക്കല്‍ യേശുവിൽ തളിച്ച തീര്‍ത്ഥവും? ഇതേ ജലം തനോ നബി തിരുമേനി മരുഭൂമില്‍ പെയ്ത വചനധാരയും? ഷവര്‍ തുറക്കുമ്പോൾ ജലത്തിന്‍ ഖഡ്‌ഗമെന്‍ തല പിളര്‍ക്കുമ്പോൾ ഷവര്‍ തുറക്കുമ്പോൾ മനുഷ്യ രക്തമോ തിളച്ച കണ്ണീരോ കുതിച്ചു ചാടുമ്പോൾ മരിക്കണേ, വേഗം മരിക്കണേയെന്നു മനുഷ്യരൊക്കെയും വിളിച്ചു കേഴുമ്പോൾ എനിക്കു തോന്നുന്നു മരിച്ചാലും നമ്മൾ മരിക്കാറില്ലെന്ന്‌. ജലം…

Read More Read More

പിറക്കാത്ത മകന്‍‌

പിറക്കാത്ത മകന്‍‌

ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടേ, നീയെന്‍ മകനേ… ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍ വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ- ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും… ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടേ, നീയെന്‍ മകനേ പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍ വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍… സർപ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍ ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?… വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ വേദനയുണ്ടു വളരുന്നതെങ്ങനെ?… രോഗദാരിദ്ര്യ ജരാനരാപീഡകള്‍ ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?… അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍ ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍… ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍ പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍… രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ… ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും… നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം… അക്ഷരമാല പഠിച്ചു മനുഷ്യന്റെ കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍… വ്യര്‍ത്ഥം…

Read More Read More