Browsed by
Tag: ബാംഗ്ലൂർ

ലാൽബാഗ്

ലാൽബാഗ്

ലാൽബാഗ് ആഗസ്റ്റ് 15 ലേക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒരുങ്ങുകയാണ്. പൂക്കളുടെയും ചെടികളുടെയും വര്‍ണക്കാഴ്ചകളുമായി ലാല്‍ബാഗ് ഉദ്യാനം അണിഞ്ഞൊരുങ്ങുകയാണിപ്പോൾ. ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു കായലുമുണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം. ബാംഗ്ലൂരിലെ മുഴുവന്‍ പക്ഷിക്കുഞ്ഞുങ്ങളും പുമ്പാറ്റകളും തേനീച്ചകളും എത്തിച്ചേരുന്ന ഒരിടമാണ് ലാല്‍ ബാഗ് എന്നു പറയാം 🙂 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള വസന്തോത്സവത്തിലാണ് ലാല്‍ബാഗ് ഏറെ മനോഹരമായി അണിഞ്ഞൊരുങ്ങുന്നത്. കാഴ്ചകളുടെ സമൃദ്ധി കണ്ടറിയാനാവുന്ന സമയമാണത്; ജനനിബിഡവും 240 ഏക്കറിലായി ബാംഗ്ലൂർ നഗരത്തിന്റെ തെക്കു വശത്തായിട്ടാണ്‌ ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി പുഷ്പോത്സവങ്ങൾ ഇവിടെ…

Read More Read More

ബാംഗ്ലൂരിൽ ബസ്സ് സമരം രണ്ടാം ദിവസം!

ബാംഗ്ലൂരിൽ ബസ്സ് സമരം രണ്ടാം ദിവസം!

ഇവിടെ വന്നതിനു ശേഷം ആദ്യമായാണു ബസ്സ് സമരം കാണുന്നത്! ശമ്പളം കൂട്ടണം, ദീപാവലി പോലുള്ള ഉത്സവങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ബോണസ് തുക വർദ്ധിപ്പിക്കണം എന്നിങ്ങനെ ഒരുക്കൂട്ടം മുദ്രാവാക്യങ്ങളുമായാണ് ബി. എം. ടി. സി., കെ. എസ്. ആർ. ടി. സി. ബസ് തൊഴിലാളികൾ പണിമുടക്കിലേർപ്പെട്ടിരിക്കുന്നത്. അവസരം മുതലാക്കി പ്രൈവറ്റ് ബസ്സുകളും ഓട്ടോ അടക്കമുള്ള ചെറിയ വാഹനങ്ങളും യാത്രക്കാരെ പരമാവധി ചൂഷണം ചെയ്യുന്നുണ്ട്… ചിത്രങ്ങൾ, HSR Layout ബസ്സ് സ്റ്റോപ്പിൽ നിന്നും. കൂടുതൽ: ഗൂഗിൾ പ്ലസ്സ് കാണുക.

നോക്കിവാങ്ങുന്നവർ – ഒരു നോക്കുകൂലി കഥ

നോക്കിവാങ്ങുന്നവർ – ഒരു നോക്കുകൂലി കഥ

അങ്ങ് നാട്ടിൽ, ഒടയഞ്ചാലില്‍ വീട്ടിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. ചില സാധനങ്ങളൊക്കെ ബാഗ്ലൂരില്‍ നിന്നും കൊണ്ടുപോയാല്‍ കുറച്ചൊക്കെ പണം ലാഭിക്കാമെന്നാരോ പറഞ്ഞിരുന്നു. വയറിങ് സാധനങ്ങള്‍, ടൈല്‍സ്, പ്ലമ്പിങ് സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ വിലയില്‍ നല്ല വ്യത്യാസമുണ്ട്. വ്യത്യാസമെന്നു പറഞ്ഞാല്‍ 134 രൂപ MRP -യുള്ള ഒരു സാധനത്തിന്‌ കാഞ്ഞങ്ങാട് 132 രൂപയ്‌ക്ക് (ബള്‍ക്കായിട്ട് എടുക്കുകയാണെങ്കില്‍) തരാമെന്നു പറയുമ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ അത് 83 രൂപയ്ക്ക് തരാം എന്നു പറയുന്നു. ഈ ഒരു വ്യത്യാസം എല്ലാ സാധനങ്ങളിലും ഉണ്ട്. ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ വില്ലേജില്‍ നിന്നും ഇത് പേര്‍സണല്‍ ആവശ്യത്തിലേക്കാണ്‌ എന്നും പറഞ്ഞു തരുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് കൂടി കരുതിയാല്‍ ടാക്സും മറ്റുകാര്യങ്ങളും കുറഞ്ഞുകിട്ടും. അങ്ങനെ ഞാന്‍ ഒരിക്കല്‍…

Read More Read More