Browsed by
Tag: പാട്ട്

സ്ത്രീജന്മം – ഓട്ടൻതുള്ളൽ

സ്ത്രീജന്മം – ഓട്ടൻതുള്ളൽ

നല്ലവരാകും നാട്ടാരേ ഞങ്ങൾക്കിത്തിരി പറയാനുണ്ട് പെണ്ണിൻ വാക്കുകൾ കേൾക്കാൻ നിങ്ങൾ തെല്ലിട നേരം മുന്നിൽ നിൽക്കൂ… പറയാൻ കാര്യം ഒരു പാടുണ്ട് പറയാൻ നേരം കിട്ടാറില്ല ഒന്നാം കോഴികൾ കൂവും നേരം കന്നാലികൾ പോൽ പണികൾ തുടങ്ങും, മൂട്ടിൽ വെട്ടം കുത്തും വരെയും മൂപ്പര് ജോറായ് നീണ്ടു കിടക്കും. കൊണ്ടാ കാപ്പി കൊണ്ടാ ചായ കൊണ്ടാ കൊണ്ടാ സർവ്വം കൊണ്ടാ. കാപ്പി കുടിച്ചു കഴിഞ്ഞാൽ കൊണ്ടാ പത്രം കൊണ്ടാ ബ്രഷും കൊണ്ടാ ഷർട്ടും കൊണ്ടാ പാന്റും കൊണ്ടാ ചോറും കറിയും വേറെ കൊണ്ടാ. കണവനെ മോടിയിൽ വിട്ടു കഴിഞ്ഞാൽ കണ കുണ പറയും അച്ഛനെ നോക്കാം തൈലം തേച്ചു കിടക്കും തള്ളയെ തടവിക്കൊണ്ടങ്ങ രികിലിരിക്കാം. വെട്ടം കേറാ മുറിയുടെ മൂലയിൽ തൊട്ടിലിലാടും കൊച്ചിനെ…

Read More Read More

കുടവയറൻ ഓണത്തപ്പൻ!

കുടവയറൻ ഓണത്തപ്പൻ!

ഓണത്തപ്പാ – കുടവയറാ!ഓണത്തപ്പാ – കുടവയറാ!!എന്നാ പോലും – തിരുവോണം? നാളേയ്ക്കാണേ – തിരുവോണം.നാക്കിലയിട്ടു വിളമ്പേണം ഓണത്തപ്പാ – കുടവയറാതിരുവോണക്കറിയെന്തെല്ലാം? ചേനത്തണ്ടും ചെറുപയറുംകാടും പടലവുമെരിശ്ശേരികാച്ചിയ മോര്, നാരങ്ങാക്കറി,പച്ചടി, കിച്ചടിയച്ചാറും! ഓണത്തപ്പാ – കുടവയറാഎന്നാ പോലും തിരുവോണം?

ഓണപ്പാട്ട്

ഓണപ്പാട്ട്

ഇതാ ആ നല്ല പാട്ട്!! നമുക്കൊക്കെ ഒന്നിച്ചിരുന്ന് ഒന്നുകൂടെ ഇതു പാടാം!അനല്പമായ ഗൃഹാതുരതയോടെ!! മാവേലി നാടുവാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെ.ആമോദത്തോടെ വസിക്കുംകാലംആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും ആധികള്‍ വ്യാധികളെങ്ങുമില്ലബാലമരണങ്ങള്‍ കേള്‍പ്പാനില്ല. പത്തായിരമാണ്ടിരിപ്പുമുണ്ട്പത്തായമെല്ലാം നിറവതുണ്ട്.എല്ലാകൃഷികളുമൊന്നുപോലെനെല്ലിനു നൂറു വിളവതുണ്ട്. ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,നല്ലവരല്ലാതെയില്ലപാരിൽ. ഭൂലോകമൊക്കെയുമൊന്നുപോലെആലയമൊക്കെയുമൊന്നുപോലെ. നല്ല കനകം കൊണ്ടെല്ലാവരുംനല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരുംനീതിയോടെങ്ങും വസിച്ചകാലം. കള്ളവുമില്ല’ചതിയുമില്ലഎള്ളോളമില്ലാ പൊളിവചനം. വെള്ളിക്കോലാദികള്‍നാഴികളുംഎല്ലാം കണക്കിനു തുല്യമായി. കള്ളപ്പറയും ചെറുനാഴിയുംകള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.നല്ല മഴ പെയ്യും വേണ്ടും നേരംനല്ലപോലെല്ലാ വിളവും ചേരും. മാവേലി നാടു വാണീടും കാലം,മാനുഷരെല്ലാരുമൊന്നുപോലെ.