Browsed by
Tag: പരിസ്ഥിതി

ഇന്ന് ഓസോൺ ദിനം! – സെപ്റ്റംബർ 16

ഇന്ന് ഓസോൺ ദിനം! – സെപ്റ്റംബർ 16

ഭൂമിയ്ക്കു മേലേ ഒരു പുതപ്പുണ്ടെന്നും ഓസോൺ എന്നു പേരുള്ള ആ പുതപ്പ് നശിച്ചാല്‍ വലിയ പ്രശ്നമാണെന്നുമൊക്കെ ഇന്ന് കൊച്ചു പിള്ളേര്‍ക്കുവരെ അറിയാം. എങ്കിലും, അന്തരീക്ഷ മലിനീകരണമൊന്നും ഒരു പ്രശ്നമേയലെ്ലന്നാണ് നമ്മുടെ ധാരണ. ഓസോണ്‍ സംരക്ഷണദിനം എന്നാല്‍ സ്കൂള്‍ പിള്ളേര്‍ക്ക് പോസ്റ്റര്‍ ഒട്ടിക്കാനുള്ള ഒരു ദിവസം എന്നതൊഴിച്ചാല്‍ എന്തു പ്രത്യേകതയാണതിനുള്ളത്. ഓസോൺഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് സ്വിറ്റ്സർലൻഡിലെ ബേസൽ (Basel) സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ (Christian Freidrich Schonbein, 1799-1868) എന്ന ജർമ്മൻകാരനാണു്. വെള്ളത്തിലൂടെ വിദ്യച്ഛക്തി കടത്തിവിടുമ്പോൾ ഒരു പ്രത്യേക മണമുണ്ടാകുന്നതിനെപ്പറ്റി 1839ൽ അദ്ദേഹം സർവ്വകലാശാലയിലെ പ്രകൃതി ഗവേഷണ സമിതിയിൽ സംസാരിച്ചു. അതിനുമുമ്പു് മാർട്ടിൻ വാൻ മാരം (Martin van Marum, 1750-1837) എന്ന ഡച്ച് ശാസ്ത്രജ്ഞനും ഇങ്ങനത്തെ മണത്തിന്റെ കാര്യം…

Read More Read More

ജപ്പാനിൽ ആണവനിലയങ്ങൾ പൂട്ടുന്നു…

ജപ്പാനിൽ ആണവനിലയങ്ങൾ പൂട്ടുന്നു…

ജപ്പാനിലുണ്ടായ സുനാമിയെ തുടർന്ന് നടന്ന ആണവദുരന്തത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ജപ്പാൻ ആണവനിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നു. 2040 ഓടെ ആനവ നിലയങ്ങളൊക്കെ അപ്പാടെ അടച്ചുപൂട്ടി, ഊർജ്ജത്തിനു വേണ്ടി മറ്റു സ്ത്രോതസ്സുകളായ ഹൈഡ്രോ പവർഷേഷനുകൾ, കാറ്റാടികൾ, മറ്റുമാർഗങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ തിരിക്കുന്നു. വൻകിട കോർപ്പറേറ്റുകളിൽ നിന്നും ശക്തമായ എതിർപ്പുകൾ ഉണ്ടെങ്കിലും അവയൊന്നും തന്നെ സർക്കാൽ മുഖവിലയ്ക്കെടുക്കാതെ തീരുമാനം അതേപടി പാസാക്കിക്കഴിഞ്ഞു. ജനങ്ങളുടെ തല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ജപ്പാൻ സർക്കാറിന് അഭിന്ദനങ്ങൾ!! ജപ്പാനിനോടൊപ്പം തന്നെ ഫ്രാൻസും ഇതേ തീരുമാനം എടുത്തിരിക്കുന്നു, 2025 ഓടെ ആണവോർജം ഉപയോഗിച്ചുള്ള പരിപാടികൾ 25% ആയി കുറയ്ക്കാൻ ഫ്രാൻസ് തീരുമാനിച്ചിരിക്കുന്നു, ഇപ്പോൾ ടോട്ടൽ ഊർജസ്ത്രോതസ്സിന്റെ 75% വും ആണവോർജം ഉപയോഗിച്ചാണ് ഫ്രാൻസ് നടത്തുന്നത്. ഘട്ടംഘട്ടമായി ആണവോർജ്ജത്തിന്റെ ഉപയോഗം കുറയ്ക്കാനാണ് ഫ്രഞ്ച്…

Read More Read More