Browsed by
Tag: നഷ്ടപ്പെട്ട പ്രണയം

പ്രണയോത്സവം

പ്രണയോത്സവം

പ്രണയം ഹൃദ്യമായൊരു അനുഭൂതിയാണ്. ജീവിതത്തിൽ വന്നുചേരുന്ന, അല്ലെങ്കിൽ പലസമയങ്ങളിലായി കാലം അവിടേക്കു കൊണ്ടുവരുന്ന മനോഹാരിതകൾ പലതാണു നമുക്ക്. അതാതുകാലത്ത് അവയോരോന്നും നമ്മുടെ ചിന്തകളെ പൂവണിയിക്കുന്നു.  പ്രണയവും അതിലൊന്നാണ്. പ്രണയത്തെ ആഘോഷമാക്കുന്നവരുണ്ട്, അനുഭൂതിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിനീന്തുന്നവരുണ്ട്, പ്രണയത്തെ വില്പനച്ചരക്കാക്കി മാറ്റി ലാഭം കൊയ്യുന്നവരുണ്ട്, ഉണങ്ങാത്ത മുറിവായി പ്രണയദിനങ്ങൾ തന്നെ നൊമ്പരപ്പെടുത്തുന്നവരുണ്ട്… പ്രണയിതാക്കൾ അങ്ങനെ ഏറെയാണ്. ഇക്കൂട്ടരിൽ ഒട്ടേറെപ്പേരെ എനിക്കു പരിചയവും ഉണ്ട്! രത്നച്ചുരുക്കം 8 -ആം ക്ലാസു മുതൽ പ്രേമം തുടങ്ങി. 14 പേരെ അറിഞ്ഞു പ്രേമിച്ചു… 😻 7 പേർ ഇങ്ങോട്ട് പ്രേമിക്കാൻ വന്നിട്ട് ഞാനായിട്ട് ഒഴിവാക്കി. ഇതിൽ ഒരാൾ ഒരു ബുദ്ധമതക്കാരി 🤡 ആദ്യകാലത്തെ 5 പേരോട് വൺവേ ലൈൻ – അങ്ങോട്ടു മാത്രം. വേറൊരു കുട്ടി നിഷ്കു ആയിപ്പോയി… അല്പം വൈകിയാ…

Read More Read More

കാട്ടുപൂവ്

കാട്ടുപൂവ്

Your browser does not support the video tag. ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം മഴവില്ല് പോലേ നീ… മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും നിന്റെ ഈ വാർമുടി ചുരുളിലെത്താൻ പൂജയ്ക്കെടക്കാത്ത പൂവായ ഞാനും മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ വിടരും മുമ്പെ പൊഴിയുന്ന ഇതൾ ഉള്ള പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ ഇഷ്ടമാണെന്നെന്നൊന്നു ചൊല്ലുവാൻ വേണ്ടി നിത്യവും നിൻ മുമ്പിൽ എത്തിടുമ്പോൾ നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ താനെ മറന്നൊന്നു നിന്നിടുന്നു ഒന്നും പറയാതെ അറിയാതെ പോയിടുന്നു ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ വ്യർത്ഥമായി പോകും എൻ ജീവിതം.. നീ…

Read More Read More

ദേവരാഗം – ഒരു പ്രണയകാലത്തിലൂടെ…

ദേവരാഗം – ഒരു പ്രണയകാലത്തിലൂടെ…

പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്നു. കാവിലെ വള്ളിപ്പടർപ്പുകൾക്കിടയിലും തെക്കിനിയിലും വിടർന്ന പ്രണയം കസവുടുത്തും ദാവണിയിട്ടും ചുരിദാറിട്ടും വളർന്നു. വളർച്ചയുടെ വഴികൾ എന്തുതന്നെയാവട്ടെ, പ്രണയം ഒരനുഭൂതിയാണ്; ഹൃദ്യമായ സുഖാനുഭൂതി. ഒരു പ്രണയകാലത്തിലൂടെ… അന്നു മൊബൈൽ ഒന്നുംതന്നെ ഇല്ലായിരുന്നു… എഴുത്തു തന്നെ ശരണം. വലിയ പണക്കാരുടെ വീട്ടിൽ പോലും ഫോണില്ല… ക്ലാസ് കഴിഞ്ഞ് വന്ന ഉടനേ ഞാൻ അവളുടെ ലെറ്റർ എടുത്തു വായിക്കും. പിന്നെ പേപ്പർ എടുത്തുവെച്ച് എഴുതാൻ തുടങ്ങും… A4 ഷീറ്റിന്റെ രണ്ടുഭാഗത്തും കുനുകുനേ എഴുതും… സൂര്യനുകീഴിലുള്ള ഒട്ടുമിക്ക വിഷയങ്ങൾക്കും ഞങ്ങൾ എഴുത്തിലൂടെ ഉത്തരം തേടും… കരയുകയും ചിരിക്കുകയും ചെയ്യും… സ്വപ്നങ്ങൾ നെയ്യും… നാലഞ്ചു ഷീറ്റൊക്കെ മിനിമം കാണുമത്… പിന്നെ ആ എഴുത്ത്…

Read More Read More