Browsed by
Tag: ദിലീപ്

രാമലീല

രാമലീല

രാമലീല എന്ന സിനിമ ഇന്നലെ (ഒക്ടോബർ മൂന്ന് -ചൊവ്വാഴ്ച) കാണാനിടയായി. ഏറെ കോലാഹലങ്ങൾക്കു ശേഷം സെപ്റ്റംബർ 28 ആം തീയ്യതി പുറത്തിറങ്ങിയ സിനിമയായിരുന്നു രാമലീല. ഒരു രാഷ്ട്രീയ-ഗൂഢാലോചന-ത്രില്ലർ സിനിമയാണിതെന്ന് ഒറ്റവാക്കിൽ ഒതുക്കാമെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച് തലങ്ങും വിലങ്ങും പായുന്ന സാധരണക്കാർക്ക് ഏറെ നേരം ചിന്തിക്കാനുതകുന്ന ഒട്ടേറെ സംഗതികൾ കോർത്തിണക്കി മെടഞ്ഞ നല്ലൊരു കലാസൃഷ്ടിയാവുന്നു രാമലീല. നല്ലൊരു സിനിമ തന്നെയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും രക്ഷസാക്ഷികളും കപട നേതാക്കളുടെ രാഷ്ട്രീയ ഹിജഡത്വവും ഒക്കെ തുറന്നുകാണിക്കുന്നൊരു കണ്ണാടിയാണിത്. അതുകൊണ്ടുതന്നെ നമ്മുടെ നേർകാഴ്ചയാവുന്നു രാമലീല എന്നു പറയാം. രാമന്റെ ലീലാവിലാസങ്ങൾ എനിക്കു ഹൃദ്യമായി തോന്നിയത് ഇതൊക്കെ കൊണ്ടാണ്. അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണിത്. ദിലീപ്, മുകേഷ്, സിദ്ധിക്ക്, വിജയരാഘവൻ, സലിം കുമാർ, സുരേഷ്…

Read More Read More

കാവ്യം സുഗേയം

കാവ്യം സുഗേയം

കറുത്ത കോട്ടും കാലുറയും കുറിക്കു കൊള്ളും കൗശലവും കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ? കേസു നടത്താൻ നീ വമ്പൻ; ക്രോസ്സു നടത്താൻ നീ മുമ്പൻ കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ? കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ!! സിനിമാ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തു! സഹപ്രവർത്തകയെ കൃത്യമായ പ്ലാനിങ്ങോടെ അവേഹേളിക്കാനുള്ള ഒരുക്കം കൂട്ടിയതിനും അവഹേളനം നടന്നതിനും കൃത്യമായ തെളിവുകൾ രണ്ടരമാസത്തെ പരിശ്രമത്തോടെ കേരളപൊലീസ് കണ്ടെത്തി പഴുതുകളെല്ലാം അടച്ചിട്ടാണ് അറസ്റ്റ് നടത്തിയെതെന്ന് പറയുന്നു. കണ്ടുപിടിച്ച കാര്യങ്ങൾ സത്യമായിത്തീർന്നാൽ, സ്ഥിരോത്സാഹത്തിന്റെ ഉഗ്രമായ വിജയമായി കേരളപൊലീസിന് അവകാശപ്പെടാൻ സാധിക്കുന്നതാണ് ഈ കേസ്. ഒന്നുമെത്താതെ അലഞ്ഞു നടക്കുന്ന കേസുകൾ പലതുണ്ട് കേരളത്തിൽ! സഖാവ് ടി.പിയെ 51 വെട്ടുകളാൽ ഇല്ലാതാക്കിയത് കണ്ടു, ഒരു കുട്ടിയെ കോളേജിൽ വെച്ച്…

Read More Read More