Browsed by
Tag: ജി ശങ്കരക്കുറുപ്പ്

ഗീതാഞ്ജലി – ടാഗോർ

ഗീതാഞ്ജലി – ടാഗോർ

Albert Einstein & Rabindranath Tagore ഇന്ന് ശ്രീ. രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമാണ് (മേയ് 7 1861 – ഓഗസ്റ്റ് 7 1941). 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ #ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമ്മൂന്നാമനായി പിറന്നു. ‘ഗുരുദേവ്‌’ എന്നും ആദരപൂർവ്വം അദ്ദേഹം സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ,കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തിരുന്നു. വീടിനടുത്തുള്ള പ്രാഥമിക…

Read More Read More

ആരുനീ നിശാഗന്ധേ!

ആരുനീ നിശാഗന്ധേ!

നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം; നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ; ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു; മുറ്റിയൊരേകാന്തതശൂന്യത,വിമൂകത. കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ- യമ്പിളിക്കലത്താടിയിടയ്ക്കു കാണും മായും; ആരുനീ നിശാഗന്ധേ നടുങ്ങും കരള്‍ വിടര്‍- ന്നോരു ഭീരു, നിന്‍ ദീര്‍ഘശ്വസിതസുഗന്ധങ്ങള്‍ പാവനമധുരമാമൊരു തീവ്രവേദന പാരിന്റെയുപബോധം തഴുകിയൊഴുകുന്നു! സ്നേഹവിദ്ധമാമന്തഃ കരണം രക്തം വാര്‍ന്നും, മോഹത്തിലാണ്ടും ‘പാപം, പാപമെ’ന്നുടക്കവേ ലോകപ്രീതിക്കും രാജനീതിക്കും തലചായ്ച ലോലനും കഠിനനുമാകിന പുരുഷന്റെ മുന്‍പില്‍നിന്നകംപിളര്‍ന്നിള നല്‍കിയോരിടം കൂമ്പിന പൂങ്കയ്യോടെ പൂകിയ മണ്ണിന്‍മകള്‍ നെടുവീര്‍പ്പിടുകയാം; ആ വ്രണിതാത്മാവാവാം വിടരുന്നതു നിന്നില്‍ രഹസ്സില്‍, നിശാഗന്ധേ! By : ജി. ശങ്കരക്കുറുപ്പ്‌