Browsed by
Tag: ചങ്ങമ്പുഴ

കാവ്യനര്‍ത്തകി

കാവ്യനര്‍ത്തകി

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി അപ്സരോരമണികള്‍ കൈമണികള്‍ കൊട്ടി വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍ സ്പന്ദിക്കും ആ മധുരസ്വരവീചികള്‍ തന്നില്‍.. താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി താമരത്താരുകള്‍പോല്‍ തത്തീ ലയഭംഗി സതതസുഖസുലഭതതന്‍ നിറപറ വെച്ചു ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലംപിടിച്ചു തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍- സങ്കല്പസുഷമകള്‍ ചാമരം വീശി സുരഭിലമൃഗമദത്തിലകിത ഫാലം സുമസമസുലളിത മൃദുലകപോലം നളിനദളമോഹന നയനവിലാസം നവകുന്ദസുമസുന്ദര വരമന്ദഹാസം…

Read More Read More

വിരുന്നുകാരൻ

വിരുന്നുകാരൻ

കവിത കേൾക്കുക മറ്റു കവിതകൾ കാണുക ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ- രുൾക്കുളിരേകും വിരുന്നുകാരൻ മായികജീവിതസ്വപ്നശതങ്ങളെ- ച്ചായം പിടിപ്പിക്കും ചിത്രകാരൻ ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി- ന്നേന്തി വന്നെത്തിയ ദൈവദൂതൻ.

ശാലിനി

ശാലിനി

കവിത കേൾക്കുക ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍ എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം.

ഇന്ന് അനശ്വര പ്രണയഗായകന്റെ ജന്മദിനം!

ഇന്ന് അനശ്വര പ്രണയഗായകന്റെ ജന്മദിനം!

ഇന്ന് ആ അനശ്വര പ്രണയഗായകന്റെ ജന്മദിനം! മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോൻ…——————- ഒരു കവിത ——————————-എന്താണീജ്ജീവിതം? അവ്യക്തമാമൊരുസുന്ദരമായ വളകിലുക്കം.സംഗീതതുന്ദിലം,നൈമിഷികോജ്ജ്വലം-പിന്നെയോ?-ശൂന്യം! പരമശൂന്യം!എങ്കിലും മീതെയായ്‌ മര്‍ത്യ, നീ നില്‍ക്കുന്നതെന്തിനു?-നീയെത്ര നിസ്സഹായന്‍!ജീവിതാധ്യായമൊരിത്തിരി മാറ്റുവാ-നാവാത്ത നീയോ ഹാ, സര്‍വ്വഭൗമന്‍! എന്നെ, യിക്കാണും പ്രപഞ്ചത്തിലോക്കെയു-മെന്നില്‍ പ്രപഞ്ചം മുഴുവനുമായ്‌,ഒന്നിച്ചുകാണുന്ന ഞാനിനി വേണെങ്കി-ലൊന്നും നശിക്കില്ലെന്നാശ്വസിക്കാം!എന്നാലും-പൂങ്കുല വാടിക്കൊഴിയുമ്പോൾ‍;മിന്നലെന്നേക്കും പൊലിഞ്ഞിടുമ്പോൾ‍;മഞ്ഞുനീര്‍ത്തുൾളികൾ‍ മിന്നിമറയുമ്പോൾ‍;മഞ്ജുളമാരിവില്‍ മാഞ്ഞിടുമ്പോൾ‍;മന്ദഹസിതങ്ങൾ‍ മങ്ങുമ്പോൾ‍-എന്നാലു-മെന്മനമൊന്നു തുടിച്ചുപോകും!കേവലം ഞാനറിഞ്ഞീടാതെ തന്നെ,യെന്‍-ജീവനൊന്നയ്യോ, കരഞ്ഞുപോകും! ഓമനസ്വപ്‌നങ്ങൾ‍! ഓമനസ്വപ്‌നങ്ങൾ‍!നാമറിഞ്ഞി,ല്ലവയെങ്ങു പോയി? കവിയെ കുറിച്ചു കൂടുതൽ :http://ml.wikipedia.org/wiki/Changampuzha_Krishna_Pillai

വാഴക്കുല – ചങ്ങമ്പുഴ

വാഴക്കുല – ചങ്ങമ്പുഴ

മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു. മനതാരിലാശകൾപോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു. അരുമക്കിടാങ്ങളിലൊന്നായതിനേയു – മഴകിപ്പുലക്കള്ളിയോമനിച്ചു. മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ മലയന്റെ മാടത്ത പാട്ടു പാടി. മരമെല്ലാം പൂത്തപ്പോൾകുളിർക്കാറ്റു വന്നപ്പോൾ മലയന്റെ മാടവും പൂക്കള് ചൂടി. വയലില് വിരിപ്പു വിതയ്ക്കേണ്ടകാലമായ് വളരെപ്പണിപ്പാടു വന്നുകൂടി. ഉഴുകുവാൻരാവിലെ പോകും മലയനു – മഴകിയും — പോരുമ്പോളന്തിയാവും. ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന് മറവി പറ്റാറില്ലവർക്കു ചെറ്റും . അനുദിനമങ്ങനെ ശുശ്രൂഷ ചെയ്കയാ – ലതു വേഗവേഗം വളർന്നുവന്നു ; അജപാലബാലനിൽ ഗ്രാമീണബാലത – ന്നനുരാഗകന്ദളമെന്നപോലെ ! പകലൊക്കെപ്പൈതങ്ങളാ വാഴത്തൈത്തണല് – പ്പരവതാനിക്കുമേല് ചെന്നിരിക്കും . പൊരിയും വയറുമായുച്ചക്കൊടുംവെയില് ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങള്, അവിടെയിരുന്നു കളിപ്പതു കാണ്കിലേ – തലിയാത്ത ഹൃത്തുമലിഞ്ഞുപോകും ! കരയും, ചിരിക്കു,മിടക്കിടെത്തമ്മിലാ – ‘ക്കരുമാടിക്കുട്ടന്മാർ’ മല്ലടിക്കും!…

Read More Read More

ഒരു ചങ്ങമ്പുഴ കവിത – കാമുകന്‍ വന്നാൽ!

ഒരു ചങ്ങമ്പുഴ കവിത – കാമുകന്‍ വന്നാൽ!

“നിന്നാത്മനായകനിന്നു രാവില്‍ വന്നിടും വന്നാല്‍ നീയെന്തു ചെയ്യും?” “കോണിലെങ്ങാനു മൊഴിഞ്ഞൊതുങ്ങി ക്കാണാത്ത ഭാവത്തില്‍ ഞാനിരിക്കും!” നിന്റെ ആത്മ നായകൻ ഇന്നുവരും; വന്നുചേർന്നാൽ നീ എന്താ ചെയ്യുക? ഞാനാ മൂലയിലേക്കെങ്ങാനും മാറി കാണാത്ത ഭാവത്തിൽ ഇരിക്കും. “ചാരുസ്മിതം തൂകിസ്സാദരം, നിന്‍ – ചാരത്തണഞ്ഞാല്‍ പിന്നെന്തു ചെയ്യും?” “ആനന്ദമെന്നുള്ളില്‍ തിങ്ങിയാലും ഞാനീര്‍ഷ്യഭാവിച്ചൊഴിഞ്ഞു മാറും!” സുന്ദരമായ മന്ദഹാസത്തോടെ നിന്റെ അടുത്തേക്ക് വന്നാൽ പിന്നെ നീ എന്താ ചെയ്യുക? ആനന്ദമൊക്കെ ഉള്ളിലുണ്ടെങ്കിലും അല്പം കോപമൊക്കെ കാണിച്ച് ഞാൻ മിണ്ടാതെ നിൽക്കും. “ആ മദനോപമനക്ഷണ, ‘മെ- ന്നോമനേ!’-യെന്നു വിളിച്ചു മന്ദം നിന്‍ കൈ കടന്നു പിടിച്ചെടുത്താല്‍ സങ്കോചം കൊണ്ടു നീയെന്തു കാട്ടും?” കാമദേവനെ പോലുള്ള അവൻ അപ്പോൾ “എന്റെ ഓമനേ..“ എന്നു പതുക്കെ വിളിച്ച് നിന്റെ കൈപിടിച്ചാൽ അല്പം ലജ്ജയൊക്കെ…

Read More Read More