Browsed by
Tag: കേരളരാഷ്ട്രീയം

ഇവർക്ക് എത്രനാൾ ഓടാനാവും?

ഇവർക്ക് എത്രനാൾ ഓടാനാവും?

എമേർജിങ് കേരളയുടെ വകയായി രണ്ടരലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത്  എന്ന് കെ. എം. മാണി….എന്നാൽ എല്ലാം കൂടി നാൽപ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത് എന്ന് മുഖ്യമന്ത്രി. എല്ലാം കഴിഞ്ഞ് പത്രക്കാർക്ക് കൊടുത്ത എമേർജിങ് കേരളാ വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്ന പ്രോജക്റ്റുകൾ എല്ലാം വളരെ മുമ്പുതന്നെ വർക്ക് തുടങ്ങിയവയത്രേ… ഇതേകുറിച്ച് പത്രക്കാരുടെ ചോദ്യങ്ങൾ കൂടിവന്നപ്പോൾ പത്രക്കാർക്ക് വ്യക്തമായ മറുപടി നൽകാതെ കുഞ്ഞാലിക്കുട്ടിയും ഉമ്മച്ചനും ഓടിക്കളഞ്ഞു!! #ശുംഭന്മാർ

കണ്ണൂർ വിശേഷങ്ങൾ…

കണ്ണൂർ വിശേഷങ്ങൾ…

എം എ പരീക്ഷയുടെ കാലം… 2001 ലെയോ 2002 ലെയോ ഒരു ഏപ്രിൽ മാസം… കൂത്തുപറമ്പിനടുത്തുള്ള വേങ്ങാട് എന്ന സ്ഥലത്ത്, അവിടെ ടെക്‌സ്റ്റൈൽസ് നടത്തുന്ന രാജേട്ടന്റെ ഒരു വീട്ടിൽ താമസിക്കുന്ന സമയം. നടി കാവ്യാമധവന്റെ ഒരു റിലേറ്റീവാണു രാജേട്ടന്റെ ഭാര്യ.  പരീക്ഷ എഴുതാനായി മാത്രം എത്തിയതായിരുന്നു ഞങ്ങൾ അവിടെ… ഒരു ഹോട്ടലിൽ നിന്നായിരുന്നു എന്നും ഫുഡിങ്. വേങ്ങാട് ഒരു വലിയ പാർട്ടീഗ്രാമമാണ്; സുന്ദരമായ ഗ്രാമം. എന്റെ കൂടെ 8,10 കൂട്ടുകാരും ഉണ്ട്… രാജേട്ടനെ അറിയാവുന്നതുകൊണ്ട് പുള്ളി മൂപ്പന്റെ ഒരു വീട് തന്നെ ഞങ്ങൾക്ക് വിട്ടുതരികയായിരുന്നു. ഞങ്ങൾ ആ ഗ്രാമവുമായി പെട്ടന്നിണങ്ങി ചേർന്നു. ചിലരോടൊക്കെ നല്ല കമ്പനിയായി. വിഷുവിനു ഒരുദിവസം മുമ്പ് അവിടെ എവിടെയോ ഒരു കൊലപാതകം നടന്നു… കണ്ണൂരിൽ കൊലപാതകം പുത്തരിയല്ലല്ലോ!! ഒരു…

Read More Read More

നോക്കിവാങ്ങുന്നവർ – ഒരു നോക്കുകൂലി കഥ

നോക്കിവാങ്ങുന്നവർ – ഒരു നോക്കുകൂലി കഥ

അങ്ങ് നാട്ടിൽ, ഒടയഞ്ചാലില്‍ വീട്ടിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. ചില സാധനങ്ങളൊക്കെ ബാഗ്ലൂരില്‍ നിന്നും കൊണ്ടുപോയാല്‍ കുറച്ചൊക്കെ പണം ലാഭിക്കാമെന്നാരോ പറഞ്ഞിരുന്നു. വയറിങ് സാധനങ്ങള്‍, ടൈല്‍സ്, പ്ലമ്പിങ് സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ വിലയില്‍ നല്ല വ്യത്യാസമുണ്ട്. വ്യത്യാസമെന്നു പറഞ്ഞാല്‍ 134 രൂപ MRP -യുള്ള ഒരു സാധനത്തിന്‌ കാഞ്ഞങ്ങാട് 132 രൂപയ്‌ക്ക് (ബള്‍ക്കായിട്ട് എടുക്കുകയാണെങ്കില്‍) തരാമെന്നു പറയുമ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ അത് 83 രൂപയ്ക്ക് തരാം എന്നു പറയുന്നു. ഈ ഒരു വ്യത്യാസം എല്ലാ സാധനങ്ങളിലും ഉണ്ട്. ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ വില്ലേജില്‍ നിന്നും ഇത് പേര്‍സണല്‍ ആവശ്യത്തിലേക്കാണ്‌ എന്നും പറഞ്ഞു തരുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് കൂടി കരുതിയാല്‍ ടാക്സും മറ്റുകാര്യങ്ങളും കുറഞ്ഞുകിട്ടും. അങ്ങനെ ഞാന്‍ ഒരിക്കല്‍…

Read More Read More