Browsed by
Tag: കരിഞ്ചാമുണ്ഡി തെയ്യം

കാവുകൾ

കാവുകൾ

മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹത്തിന്റെ പരിച്ഛേദവും സാംസ്കാരിക മഹിമയുമാണ് കാവുകളെന്ന് അതിന്റെ ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞുവരുന്നതാണ്. കാർഷികജീവിതത്തിന്റെ പൗരാണികസ്മൃതികൾ തന്നെയാണിവയൊക്കെയും. സ്വതസിദ്ധമായ ആവാസവ്യവസ്ഥ നിലനിർത്താനെന്നപോലെ പണ്ടുള്ളവർ വിശുദ്ധവനങ്ങളായി സംരക്ഷിച്ചു പോന്നിരുന്നു. ഒരു ചെറുജീവിക്ക് കഴിഞ്ഞുകൂടാനാവശ്യമായ എല്ലാ സംഗതികളും ഒത്തിണങ്ങയ ശരീരമാണത് എന്ന് ആലങ്കാരികമായി പറയാം… ദൈവീക ഭാഷയിൽ ശരീരം തന്നെയല്ലേ ക്ഷേത്രവും – ഇവിടേയും നമുക്കിന്ന് അങ്ങനെ കാണാം; ഇന്നത്തെ രീതിയിലെ ക്ഷേത്രങ്ങൾ തന്നെയാണവ. വമ്പൻ കാടുകളുടെ സ്പന്ദനങ്ങൾ അണുമാത്ര കളയാതെ കാത്തു സൂക്ഷിക്കുന്ന ചെറുകൂട്ടായ്മയാണിവ ഓരോന്നും. കാവിനു കൂട്ടമെന്നും അർത്ഥമുണ്ട്. വന്മരങ്ങളും ചുറ്റിലും വളർന്ന വള്ളിപ്പടർപ്പുകളും ചെറുകാടുകളും അവയിൽ ഇഴയുന്ന പാമ്പും പക്ഷികളും പുൽച്ചാടികൾവരെയുമായി സകലതും സുഖജീവിതം നയച്ചിരുന്ന സ്ഥലമായിരുന്നു കാവുകൾ എല്ലാം തന്നെ.  കൃഷിഭൂമിക്കുവേണ്ടി മണ്ണിനെ പരിവർത്തിപ്പിച്ചപ്പോൾ മറ്റുജീവജാലങ്ങൾക്കു വേണ്ടി സംരക്ഷിച്ചയിടം എന്നും…

Read More Read More

കരിഞ്ചാമുണ്ഡി തെയ്യം

കരിഞ്ചാമുണ്ഡി തെയ്യം

ജാതിമതങ്ങൾക്കതീതമായി നിലനിന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു വടക്കേ മലബാറിന്. തെയ്യങ്ങൾ പോലുള്ള ആരാധനമൂർത്തിക്കളെ പൊതുവേ മുസ്ലീം സമുദായത്തിൽ പെട്ടവർ ആരാധിക്കാറില്ല, എങ്കിലും മാപ്പിള തെയ്യം എന്ന പേരിൽ തന്നെ തെയ്യങ്ങൾ വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. ഏക ദൈവ വിശ്വാസികളാണു മുസ്ലീങ്ങൾ, എങ്കിലും ഗ്രാമത്തിൽ നടക്കുന്ന തെയ്യാട്ടങ്ങളിൽ പലതിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ടാവാറുണ്ട്. കാട്ടുമൂർത്തിയാണു കരിഞ്ചാമുണ്ഡി. മുമ്പ് ഈ തെയ്യം കാണാൻ മാപ്പിളമാരും സ്ത്രീകളും പോകാറില്ലായിരുന്നു. അതിനു പിന്നിലൊരു കഥയുണ്ട്; ഒരു പുരാവൃത്തം.  പായ്യത്തുമലയില്‍ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുമായി ബന്ധപ്പെട്ടതാണ് കരിഞ്ചാമുണ്ടിയുടെ പുരാവൃത്തം. നമുക്കതു നോക്കാം. പുരാവൃത്തം തെയ്യം കാണാനെത്തുന്ന മാപ്പിളമാരോട് തെയ്യം ഉരിയാടുന്നത് ശ്രദ്ധിക്കുക: ചേരമാന്‍ പെരുമാൾ കൊടുങ്ങല്ലൂര്‍ത്തുറമുഖത്തു നിന്ന് ഗൂഢമായി കപ്പല്‍ കയറി. കൊയിലാണ്ടി ക്കൊല്ലത്തെ തൂക്കില്‍…

Read More Read More