Browsed by
Tag: കണ്ണൂർ

വിസ്മയ വിലാപം

വിസ്മയ വിലാപം

കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ – എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ? കൊന്നുവോ നിങ്ങളെൻ സ്നേഹഗന്ധത്തിനെ, കൊന്നുവോ നിങ്ങളെൻ ജീവിതത്തൂണിനെ? കൊന്നുവോ, കൈവിരൽ ചേർത്തു പിടിച്ചെന്നെ പിച്ചനടത്തിയ നേരാം നിലാവിനെ? കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയിൽ പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ ? കൊന്നുവോ, മുന്നിലെ ജീവിതപ്പാതയിൽ കൊന്നപോൽ പൂത്തു നിൽക്കേണ്ടൊരെൻ കനവിനെ? കൊന്നുവോ, പെണ്ണായ് പിറന്നോരെൻ മുഗ്ദമാം- മോഹങ്ങൾ നെഞ്ചേറ്റി നിന്ന മാനത്തിനെ? കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,- യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ, ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ, നാളേയ്ക്ക്, നീളേണ്ടൊരെൻ വഴിക്കണ്ണിനെ? കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ- എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ? Your browser does not support the video tag. കണ്ണൂനീർ വിലാപം ഇതൊരു കവിതയാണ്. സംസ്ഥാന സ്കൂൾ കലോത്സവസമയത്ത് കണ്ണൂരിൽ രാഷ്ട്രീയകാര്യങ്ങളാൽ ഒരാൾ കൊലചെയ്യപ്പെട്ട സമയത്ത് മകൾക്ക് സമൂഹത്തോടു പറയാനുള്ളത് എന്ന പേരിൽ…

Read More Read More

മഴ നൂലുകൾക്കിടയിലൂടെ മാടായിപ്പാറയിലേക്ക്!

മഴ നൂലുകൾക്കിടയിലൂടെ മാടായിപ്പാറയിലേക്ക്!

മനോഹരമാണു മാടായിപ്പാറ. മഴക്കാലത്ത് അതിന്റെ സൗന്ദര്യത്തിന് ചാരുത ഏറെയാണു താനും. 45° ചെരിവിലായി മഴനൂലുകൾ പെയ്തിറങ്ങുന്നത് മനസ്സിലേക്കാണ്. സൗഹൃദത്തിന്റെ ചിരപരിചിത മുഖങ്ങൾക്കൊപ്പം പ്രകൃതിയ ആരാധിക്കുന്ന; അതിന്റെ ആത്മാവിനെ സ്വന്തം ആത്മാവിനോട് ചേർത്തു പിടിച്ച പ്രകൃതിസ്നേഹികൾ കൂടിയായപ്പോൾ അവിസ്മരണീയമാവുകയായിരുന്നു ആ രണ്ടു ദിവസങ്ങൾ!

കണ്ണൂർ വിശേഷങ്ങൾ…

കണ്ണൂർ വിശേഷങ്ങൾ…

എം എ പരീക്ഷയുടെ കാലം… 2001 ലെയോ 2002 ലെയോ ഒരു ഏപ്രിൽ മാസം… കൂത്തുപറമ്പിനടുത്തുള്ള വേങ്ങാട് എന്ന സ്ഥലത്ത്, അവിടെ ടെക്‌സ്റ്റൈൽസ് നടത്തുന്ന രാജേട്ടന്റെ ഒരു വീട്ടിൽ താമസിക്കുന്ന സമയം. നടി കാവ്യാമധവന്റെ ഒരു റിലേറ്റീവാണു രാജേട്ടന്റെ ഭാര്യ.  പരീക്ഷ എഴുതാനായി മാത്രം എത്തിയതായിരുന്നു ഞങ്ങൾ അവിടെ… ഒരു ഹോട്ടലിൽ നിന്നായിരുന്നു എന്നും ഫുഡിങ്. വേങ്ങാട് ഒരു വലിയ പാർട്ടീഗ്രാമമാണ്; സുന്ദരമായ ഗ്രാമം. എന്റെ കൂടെ 8,10 കൂട്ടുകാരും ഉണ്ട്… രാജേട്ടനെ അറിയാവുന്നതുകൊണ്ട് പുള്ളി മൂപ്പന്റെ ഒരു വീട് തന്നെ ഞങ്ങൾക്ക് വിട്ടുതരികയായിരുന്നു. ഞങ്ങൾ ആ ഗ്രാമവുമായി പെട്ടന്നിണങ്ങി ചേർന്നു. ചിലരോടൊക്കെ നല്ല കമ്പനിയായി. വിഷുവിനു ഒരുദിവസം മുമ്പ് അവിടെ എവിടെയോ ഒരു കൊലപാതകം നടന്നു… കണ്ണൂരിൽ കൊലപാതകം പുത്തരിയല്ലല്ലോ!! ഒരു…

Read More Read More