Browsed by
Tag: ഓണം

ഓര്‍മ്മകളുടെ ഓണം

ഓര്‍മ്മകളുടെ ഓണം

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍ വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി- നായകം തേച്ചു വിടര്‍ത്തിയോരമ്മയെ, വാശിപിടിച്ചു കരയവേ ചാണകം വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ, പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍ കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ, പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ, പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു കെട്ടിവരിഞ്ഞ കിരാതനമ്മാവനെ, മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി- ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ, പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി- ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ, തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍ എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ, ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ, ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍ പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ, ആദ്യാനുരാഗപരവശനായി ഞാന്‍ ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍ ചുറ്റുമിരിക്കും സഖികളെക്കാണിച്ചു പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ, ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ…

Read More Read More

ഓണം

ഓണം

ഓര്‍മ്മയ്ക്ക് പേരാണിതോണം പൂര്‍വ്വ നേരിന്റെ നിനവാണിതോണം ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറവാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍ മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍ മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ- ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍ ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം… മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര്‍ ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍ മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍ ഉച്ചയ്ക്കു സദ്യയ്ക്കു മുന്‍പ് നെയ്യാറിന്റെ നെഞ്ചില്‍ നീര്‍ തെറ്റി കുളിക്കുറുമ്പോണം ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം… അച്ഛന്‍ ഉടുപ്പിച്ച കൊച്ചുമഞ്ഞക്കോടി ചുറ്റി കിളിത്തട്ടുലഞ്ഞ കാലം അത്തമിട്ടത്തം മുതല്‍ പത്ത് സ്വപ്നത്തിലെത്തും നിലാവിന്‍ ചിരിച്ചന്തമോണം… മുത്തശ്ശനും മുല്ലവള്ളിയും…

Read More Read More

മാവേലി നാട് വാണീടും കാലം – ഓണപ്പാട്ടിന്റെ പൂർണ രൂപം

മാവേലി നാട് വാണീടും കാലം – ഓണപ്പാട്ടിന്റെ പൂർണ രൂപം

ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. Your browser does not support the video tag. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല ചോറുകള്‍വച്ചുള്ള പൂജയില്ല ജീവിയെക്കൊല്ലുന്ന യാഗമില്ല ദല്ലാള്‍വഴിക്കീശ സേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനിക വിഭാഗമില്ല മൂലധനത്തിന്‍ ഞെരുക്കലില്ല ആവതവരവര്‍ ചെയ്‌തു നാട്ടില്‍ ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു വിദ്യ പഠിക്കാന്‍ വഴിയേവര്‍ക്കും സിദ്ധിച്ചു മാബലി വാഴും കാലം സ്‌ത്രീക്കും പുരുഷനും തുല്യമായി…

Read More Read More

വിരുന്നുകാരൻ

വിരുന്നുകാരൻ

കവിത കേൾക്കുക മറ്റു കവിതകൾ കാണുക ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ- രുൾക്കുളിരേകും വിരുന്നുകാരൻ മായികജീവിതസ്വപ്നശതങ്ങളെ- ച്ചായം പിടിപ്പിക്കും ചിത്രകാരൻ ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി- ന്നേന്തി വന്നെത്തിയ ദൈവദൂതൻ.

കുടവയറൻ ഓണത്തപ്പൻ!

കുടവയറൻ ഓണത്തപ്പൻ!

ഓണത്തപ്പാ – കുടവയറാ!ഓണത്തപ്പാ – കുടവയറാ!!എന്നാ പോലും – തിരുവോണം? നാളേയ്ക്കാണേ – തിരുവോണം.നാക്കിലയിട്ടു വിളമ്പേണം ഓണത്തപ്പാ – കുടവയറാതിരുവോണക്കറിയെന്തെല്ലാം? ചേനത്തണ്ടും ചെറുപയറുംകാടും പടലവുമെരിശ്ശേരികാച്ചിയ മോര്, നാരങ്ങാക്കറി,പച്ചടി, കിച്ചടിയച്ചാറും! ഓണത്തപ്പാ – കുടവയറാഎന്നാ പോലും തിരുവോണം?

ഓണപ്പാട്ട്

ഓണപ്പാട്ട്

ഇതാ ആ നല്ല പാട്ട്!! നമുക്കൊക്കെ ഒന്നിച്ചിരുന്ന് ഒന്നുകൂടെ ഇതു പാടാം!അനല്പമായ ഗൃഹാതുരതയോടെ!! മാവേലി നാടുവാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെ.ആമോദത്തോടെ വസിക്കുംകാലംആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും ആധികള്‍ വ്യാധികളെങ്ങുമില്ലബാലമരണങ്ങള്‍ കേള്‍പ്പാനില്ല. പത്തായിരമാണ്ടിരിപ്പുമുണ്ട്പത്തായമെല്ലാം നിറവതുണ്ട്.എല്ലാകൃഷികളുമൊന്നുപോലെനെല്ലിനു നൂറു വിളവതുണ്ട്. ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,നല്ലവരല്ലാതെയില്ലപാരിൽ. ഭൂലോകമൊക്കെയുമൊന്നുപോലെആലയമൊക്കെയുമൊന്നുപോലെ. നല്ല കനകം കൊണ്ടെല്ലാവരുംനല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരുംനീതിയോടെങ്ങും വസിച്ചകാലം. കള്ളവുമില്ല’ചതിയുമില്ലഎള്ളോളമില്ലാ പൊളിവചനം. വെള്ളിക്കോലാദികള്‍നാഴികളുംഎല്ലാം കണക്കിനു തുല്യമായി. കള്ളപ്പറയും ചെറുനാഴിയുംകള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.നല്ല മഴ പെയ്യും വേണ്ടും നേരംനല്ലപോലെല്ലാ വിളവും ചേരും. മാവേലി നാടു വാണീടും കാലം,മാനുഷരെല്ലാരുമൊന്നുപോലെ.