Browsed by
Tag: ഒടയഞ്ചാൽ

രതീഷിനെ കുറിച്ച്

രതീഷിനെ കുറിച്ച്

 അമ്മയുടെ അമ്മാവന്റെ മകനാണു രതീഷ്. അനിയത്തോടൊപ്പം നിൽക്കുന്ന പ്രായം. രതീഷിന്റെ ചേച്ചി അനിതയും അമ്മയുടെ മറ്റൊരു അമ്മാവന്റെ മകൾ ബിന്ദുവും ഞാനും സമപ്രായക്കാരാണ്. രതീഷും ബിന്ദുവിന്റെ അനിയൻ രാജേഷും എന്റെ അനിയത്തി രാജിയും ഒരേ പ്രായക്കാരും ആയതിനാൽ ഒന്നിച്ചു കളിച്ചു ചിരിച്ചു വളർന്നവരാണ് ഏവരും. ആണുങ്ങളായതിനാൽ സകല തോന്ന്യവാസങ്ങൾക്കും ഞങ്ങൾ മൂവരും ഒരുമിച്ചായിരുന്നു ചെറുപ്പകാലങ്ങളിൽ ഉള്ള സഹവാസം. അനുഗൃഹീതമായ ഗാനാലാപന ശൈലിയാൽ രതീഷ് യാതൊരു പരിശീലനവും ഇല്ലാതെ തന്നെ തെളിഞ്ഞു വരുന്ന കാഴ്ചയാണ് അടുത്ത കാലങ്ങളിൽ കാണാൻ സാധിച്ചത്. പാട്ടുപാടാനും നാടകങ്ങളിലും മറ്റും അഭിനയിക്കാനും ഏറെ താല്പര്യമുള്ളവർ കുടുംബത്തിൽ ഒട്ടേറെ പേരുണ്ടെങ്കിലും കൃത്യമായ പരിശീലനം ആർക്കും തന്നെ കിട്ടിയിരുന്നില്ല. പൊലീസുകാരനായ ബാബുദാസ് അടങ്ങാത്ത അഭിനയമോഹം വെച്ചു പുലർത്തിയ വ്യക്തിയായിരുന്നു. നിതാന്തപരിശ്രമത്തിലൂടെ നല്ലൊരു…

Read More Read More

മുത്തപ്പൻ മടപ്പുര

മുത്തപ്പൻ മടപ്പുര

പറശ്ശിനിക്കടവിലെ പേരുകേട്ട തെയ്യമായ മുത്തപ്പനെ കുടുംബദൈവമായി അഥവാ കുലദൈവമായി പലരും ആരാധിച്ചു വരുന്നു. ഇതിനായി വീടിനോടു ചേർന്നു കെട്ടുന്ന താനങ്ങളാണു മടപ്പുര എന്നറിയപ്പെടുന്നത്. മുത്തപ്പന്റെ പ്രസാദവും കോലമഹോത്സവവും കൃത്യമായി ആരാദിക്കുന്നതും ഈ മടപ്പുരയിലാണ്, മുത്തപ്പന്റെ പ്രധാനവഴിപാട് പയങ്കുറ്റിയാണ്. പയറു പുഴുങ്ങി തേങ്ങ മുറിച്ചിട്ട് ഉണക്കമീനും മുറിച്ചിട്ട ഒരു മിശ്രിതം ആണിത്. മീൻ കറിയെങ്ങനെയാ ദൈവത്തിന്റെ ഇഷ്ടഭോജ്യമാവുന്നതെന്ന ധാരണവേണ്ട! മുത്തപ്പന്റെ യഥാർത്ഥ ചരിത്രം ദ്രാവിഡപ്പഴമയും ബുദ്ധമത കടന്നുകയറ്റവും ഒക്കെ നിലനിൽക്കുന്ന കാലത്തേ ഉള്ളതാണ്; എന്തോ ആവട്ട് കാര്യം – ബ്രാഹമണകൂട്ടായ്മ വന്ന് ശിവന്റെ ഭൂതഗണത്തിലൊരുവനായി മുത്തപ്പനെ താഴ്ത്തിക്കെട്ടിയിട്ടു പോലും മുത്തപ്പൻ ഉയർന്നു തന്നെ ഇന്നും നിൽക്കുന്നു. പേരുകേട്ട ആ നായാട്ടുനായകന്റെ ഒരു മടപ്പുര ഒടയഞ്ചാലിലും ഉണ്ട്. ഇവിടുത്തെ പ്രാരംഭകഥകൾ അല്പം വിശാലമാണ്! ഒടയഞ്ചാലിൽ പണ്ട്…

Read More Read More

താമസം ഇരിയയിൽ

താമസം ഇരിയയിൽ

ജനിച്ചത് പനത്തടിയിലായിരുന്നെങ്കിലും 5 വയസ്സുമുതൽ വളർന്നത് ഒടയഞ്ചാലായിരുന്നു. കഴിഞ്ഞ നാലര വർഷമായിട്ട് താമസം സമീപപഞ്ചായത്തിലെ ഇരിയ എന്ന സ്ഥലത്താണ്. പണ്ട് ജീമെയിൽ വന്നപ്പോൾ ഒരു കൗതുകത്തിനു കൊടുത്ത ഇമെയിൽ ഐഡിയായിരുന്നു rajeshodayanchal എന്നത്. പിന്നീട് പലരും എന്നെ വിളിക്കുന്നത് തന്നെ ഒടയഞ്ചാൽ എന്നായി എന്നത് വേറൊരു രസം. 2005-ഇൽ ഒക്കെ ഗൂഗിളിൽ odayanchal എന്നു സേർച്ച് ചെയ്താൽ ഒന്നും കാണില്ലായിരുന്നു, ഇമേജിന്റെ സെക്ഷനിൽ കോട്ടയത്തുള്ള രണ്ട് പള്ളീലച്ചന്മാർ ഉണ്ടായിരുന്നു എന്നതേ ഉള്ളൂ. അറിയാവുന്ന ടെക്നോളജീസ് ഉപയോഗിച്ച് ഒടയഞ്ചാലുമായി ബന്ധപ്പെട്ട പലതും ഓൺലൈനിൽ എത്തിക്കുക എന്ന വാശിയിൽ എന്തോക്കെയോ ചെയ്ത്, ഉടനേ അതു മാറ്റിയെടുത്തു. കാലക്രമത്തിൽ ഇന്റെർനെറ്റ് പുരോഗതി പ്രാപിച്ചപ്പോൾ കാര്യങ്ങളൊക്കെ ധാരളം വന്നു തുടങ്ങി. ഞാനപ്പോൾ തന്നെ അത്തരം കാര്യങ്ങളൊക്കെ വിട്ടിരുന്നു; എങ്കിലും…

Read More Read More

ഭ്രാന്ത് – നൂലുപൊട്ടിയ പട്ടങ്ങൾ

ഭ്രാന്ത് – നൂലുപൊട്ടിയ പട്ടങ്ങൾ

ഭ്രാന്ത് പലർക്കും കാവ്യാത്മകമാണ്. എന്നാൽ കാവ്യാത്മകമാവാത്ത, കടുത്ത യാഥാർത്ഥ്യത്തിൽ ഭ്രാന്ത് എന്നത് ഏറെ ഭീകരമാണ്. സംസ്കാരശൂന്യരായി, വിശപ്പിനെ മാത്രം ഭയന്ന്, വിശപ്പിനെ മാത്രം പ്രണയിച്ച്, വിശപ്പിനുവേണ്ടി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ചിലർ

ഞാനാ ഫോറസ്റ്റിനോട് ചെയ്തത്…

ഞാനാ ഫോറസ്റ്റിനോട് ചെയ്തത്…

കേരള കർണാടക അതിർത്തിയിൽ പെട്ട മാലോം റിസേർവ്ഡ് വനാതിർത്തിയോട് ചേർന്നാണ് ഒടയഞ്ചാലിലെ എന്റെ വീട്. എന്റെ ബാല്യകൗമാരങ്ങളിൽ ഏറെ നിറഞ്ഞു നിന്ന കഥാപാത്രമാണ് ഈ വനം. വളരെ ചെറുപ്പത്തിൽ ഈ വനം എനിക്കേറെ ഭീതിതമായിരുന്നു. രാത്രികാലങ്ങളിൽ

ഒടയഞ്ചാൽ

ഒടയഞ്ചാൽ

ഒടയഞ്ചാലിനെ പറ്റി അനിലേട്ടൻ ഞാനിട്ട പഴയ ഒരു ബസ്സ് പോസ്റ്റിൽ പറഞ്ഞ കാര്യം വീണ്ടും ഷെയർ ചെയ്യുന്നു… അട്ടേങ്ങാനം മലകളിലും, വളവുകളിലും ഇരഞ്ഞു് നീങ്ങുന്ന പാണത്തൂര്‍ ശകടത്തിന്റെ ഇരമ്പല്‍ കുറച്ചു് നേരം നിന്നുപോകുന്ന നിശബ്ദത… ശകടത്തിലെ ഛര്‍ദ്ദിക്കാര്‍ക്കു്, ഒരു ഇടുങ്ങിയ പാലം കഴിഞ്ഞെത്തുന്ന ആശ്വാസം… പാണത്തൂരില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്കു്, മാവുങ്കാലും, കോട്ടച്ചേരിയും എത്താറായി എന്നോര്‍മ്മപ്പെടുത്തുന്ന മണം… പാറപ്പള്ളിയില്‍ ചില്ലറയെറിയുന്നവരെ ചില്ലറയെടുത്തുവെക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഭക്തി… “പുറത്തോട്ടു് നോക്കിയിരുന്നോ, കുറച്ചുകൂടി കഴിഞ്ഞാല്‍ ദൂരെ കടല്‍ കാണാം” എന്നു് കുട്ടികളുടെ അന്യോന്യമുള്ള അടക്കംപറച്ചില്‍… മുമ്പു്, മഴക്കാലത്തു് കോളിച്ചാലില്‍ വെള്ളം കയറി ശകടങ്ങളോടാത്തപ്പോള്‍ നടന്നു് പോകുന്ന യാത്രക്കാരുടെ അല്പനേരത്തെ തലചായ്പ്പു്… പനത്തടിയില്‍ നിന്നു് കൊന്നക്കാടു് പോകാന്‍ എന്തിനാ, കോട്ടച്ചേരിയും, നീലേശ്വരവും ചുറ്റുന്നതെന്ന ആലോചന… കാഞ്ഞങ്ങാടു് വഴി വന്ന തിരുവിതാംകൂര്‍…

Read More Read More