Browsed by
Tag: ആത്മിത

നൊമ്പരം

നൊമ്പരം

കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…! തോടില്ല തൊടിയില്ല തോപ്പുമില്ല നീ ആമ്പലും തുമ്പയും കണ്ടതില്ല… ആടില്ല, മാടില്ല, കോഴിയില്ല കൂട്ടിരിക്കാൻ ഇവയൊന്നുമില്ല… മാവില്ല, പ്ലാവില്ല, പേരയില്ല തൊടിയിൽ ഏറിക്കളിക്കാൻ മരങ്ങളില്ല… കാവില്ല, കാടില്ല, കുന്നുമില്ല തല്ലു കൊള്ളുവാൻ, അവിടെ നീ പോകണില്ല… നെല്ലില്ല, എള്ളില്ല, മുതിരയില്ല ഇന്ന് പാടത്ത് പച്ചപ്പ് പോലുമില്ല… കറയില്ല ,ചെളിയില്ല ,കുളിരുമില്ല മണ്ണിൽ നീ ഒട്ടും ഇറങ്ങണില്ല… മഴപോലും ഒട്ടും നനയണില്ല നീ മണ്ണിൻ മണം ഇന്നറിയണില്ല… കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം…! വാങ്ങി തരുവാൻ കഴിയുകില്ല വർണ്ണിച്ചാൽ നിനക്കു രുചിക്കുകില്ല… ഇന്നതിൻ മൂല്യമൊട്ടാർക്കുമറിയുകില്ല ഇന്നതിൻ മൂല്യമൊട്ടാർക്കും അറിയുകില്ല… കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട…

Read More Read More