Browsed by
Tag: അരനാഴിക നേരം

അരനാഴിക നേരം

അരനാഴിക നേരം

വരികയായി ഞാൻ പ്രിയേ, കാത്തിരിക്കുക അരനാഴിക നേരംകൂടി നീ. വെറുംവാക്കല്ല സഖീ, വരുന്നത് വെറും കൈയ്യോടുമല്ല. നിനക്കേറയിഷ്ടമുള്ള, യരി മുറുക്കിന്റെ പൊതിയുണ്ട് മടിക്കുത്തിലൊപ്പമൊരു ഡസൻ കരിവളയും ! ആശകളതിരുവിട്ടതുവഴി യിതുവഴിയിറങ്ങിയോടുന്ന മനസ്സുമായി വണ്ടിയിലക്ഷമ- നായിട്ടിരിക്കുന്നു ഞാനോമനേ! അഴലെല്ലാം പാറ്റിപറത്തി നീ അഴകോടിരിക്കണം. മുടിയഴിച്ചിട്ടതിലൊരു തുളസിക്കതിർ ചൂടണം. കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ, കിണ്ണത്തിലൊരു തവി കഞ്ഞി കരുതിയേക്കണം. പരിഭവിക്കണ്ട, പരിഭ്രമിക്കണ്ട മറന്നിട്ടില്ലമ്മതൻ കുഴമ്പു– മച്ഛന്റെ ജാപ്പണം പൊയ്ലയും. പിന്നെ, ചിലവുകൾ ചുരുക്കണം, മിച്ചം പിടിച്ചതുകൊണ്ടൊരു കുറി നീ കൂടണം, മകളവൾ പനപോലെ വളരുകയല്ലോ? മഴയെത്തും മുമ്പേ മച്ചിലെ ചോർച്ചകൾ മാറ്റണം, ഓണത്തിനിക്കുറി നാമെല്ലാം പുതുചേല ചുറ്റണം. ഉഷ്ണം പുകയുന്നയുച്ചകൾ മാത്രം നിറഞ്ഞ ജോലിത്തിരക്കിൽ നഷ്ടപ്പെടുന്ന പുലർച്ചകളും സന്ധ്യകളും, മാസാറുതികളിൽ കഴുകി കമഴ്ത്തിയ കുടം പോലെയാകുന്നു കീശ, വെയിലത്തയയിലിട്ടുടുപ്പു…

Read More Read More