നവാബ് രാജേന്ദ്രൻ

നവാബ് രാജേന്ദ്രൻ

nawab-rajendran

ചിലർക്കെങ്കിലും ശല്യക്കാരനായിരുന്നു നവാബ് രാജേന്ദ്രൻ എന്ന പച്ച മനുഷ്യൻ! നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തി ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ എല്ലാം ഉപേക്ഷിച്ചിട്ട് യാത്രയായ ദിവസത്തിനിന്ന് പതിനൊന്നു വർഷ പഴക്കം! രാഷ്ട്രീയ വരേണ്യതയെ അങ്ങേയറ്റം നുള്ളിനോവിച്ചുകൊണ്ട് കോടതി വ്യവഹാരങ്ങളിലൂടെ അനീതിയുടെ യഥാർത്ഥവശം ജനങ്ങളെ ബോധിപ്പിക്കാൻ അദ്ദേഹം പ്രയത്നിച്ചു! കെ. കരുണാകരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ നവാബിന്റെ പേരുകേട്ടാൻ മുട്ടുവിറയ്ക്കുന്ന കാലം ഉണ്ടായിരുന്നു. അവസാന ശ്വാസവും വലിച്ചെടുത്ത് സ്വന്തം ശരീരം അനാട്ടമി കുട്ടികൾക്ക് പഠിക്കാനായി വിട്ടുകൊടുത്ത ഒരു അത്ഭുത മനുഷ്യനായിരുന്നു നവാബ്! എങ്കിലും പകപോക്കലെന്നോണം അവസാനം പുഴുവരിച്ച് അനാഥശവമായി മറവുചെയ്ത് മലയാളം ആ മഹാമനുഷ്യനോട് നീതികേട് കാണിച്ചുവെന്നത് പിൻകാല ചരിത്രം. നമുക്കോർക്കാം, ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു!! നന്ദിയോടെ സ്മരിക്കാം!! ആ പോരാട്ട വീര്യത്തെ ഹൃദയത്തോടു ചേർത്തു വെയ്ക്കാം!!

ടി.എ രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം.
1950-ൽ പയ്യന്നൂരിൽ ജനിച്ചു.
കുഞ്ഞിരാമ പൊതുവാളും ഭാർഗവിയമ്മയും ആണ്‌ മാതാപിതാക്കൾ
പൊതുതാൽപര്യ ഹർജികളിലൂടേയാണ്‌ രാജേന്ദ്രൻ പ്രശസ്തനാകുന്നത്‌.
തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന “നവാബ്‌” എന്ന പത്രത്തിലുടെയാണ്‌ രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. അക്കാലത്തു നടന്ന അഴിമതികളേയും, അധർമ്മങ്ങളേയും കുറിച്ച് “നവാബ്‌” പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു. ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ “നവാബ്‌ രാജേന്ദ്രൻ” എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
അഴിമതിക്കെതിരായ പ്രവർത്തനങ്ങൾ പരിഗണിച്ച് മാനവസേവാ അവാർഡ് നവാബിന് ലഭിച്ചിട്ടുണ്ട്. അവാർഡ് തുകയായ രണ്ട് ലക്ഷം രൂപ എറണാകുളം ജില്ലാ ആശുപത്രിയിലെ മോർച്ചറി നിർമ്മാണത്തിനായി നവാബ് നൽകിയിരുന്നു.
ക്യാൻസർ രോഗബാധിതനായ നവാബ്‌ രാജേന്ദ്രൻ 2003 ഒക്ടോബർ 10-ം തിയ്യതി അന്തരിച്ചു.
മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക്‌ പഠിക്കാൻ കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. ഇതനുസരിച്ച്‌, പോസ്റ്റുമോർട്ടം നടത്തി എംബാം ചെയ്ത മൃതേദഹം തിരുവനന്തപുരം മെഡിക്കൽകോളേജ് അനാട്ടമി ഡിപ്പാർട്ടമെൻറിന്‌ കൈമാറുകയും ചെയ്തു. എന്നാൽ, ശരീരം അഴുകുകയും, തുടർന്ന് രഹസ്യമായി മറവ് ചെയ്തു എന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *