ഒത്തുചേർന്നുള്ള യാത്രകൾ ഏറെ ഇഷ്ടമാണ്. പലപ്പോഴും പലസ്ഥലങ്ങളിലായി ഒരു കൗതുകത്തോടെ കടന്നു ചെന്നിട്ടുമുണ്ട്. ചില യാത്രാവിശേഷങ്ങൾ എഴുതിവെച്ചിട്ടുമുണ്ട്. അവയിൽ ചിലതാണിത്. ഇതൊന്നും പൊതുവായ നിരീക്ഷണമോ കണ്ടെത്തലുകളോ ഒന്നുമല്ല. എനിക്കു സന്തോഷം തോന്നിയതും അല്ലാത്തതും വീണ്ടും കാണേണ്ടതുണ്ട് എന്നു തോന്നുന്നവയും ഒക്കെയേ ഉള്ളൂ.