ഇന്നു ഹൃദയദിനം!!

ഇന്നു ഹൃദയദിനം!!

ഇന്ന് ലോക ഹൃദയദിനം…
പ്രണയവും ഫ്രണ്ട്‌ഷിപ്പും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഞാനെന്റെ ഹൃദയത്തോടു ചോദിച്ചു.
മുഖം വീർപ്പിച്ച് ഹൃദയത്തിന്റെ മറുപടി: My job is to pump blood. So don’t ask me these kind of stupid questions!!

World Heart Day is on 29 September
World Heart Day was created in 2000 to inform people around the globe that heart disease and stroke are the world’s leading cause of death, claiming 17.1 million lives each year. Together with its members, the World Heart Federation spreads the news that at least 80% of premature deaths from heart disease and stroke could be avoided if the main risk factors, tobacco, unhealthy diet and physical inactivity, are controlled. << link>>
 • നട്ടെല്ലുള്ള ജീവികളിൽ ആദ്യമുണ്ടാവുന്ന അവയവമാണു ഹൃദയം.
 • ഒരു വശത്തേക്കു മാത്രം തുറക്കുന്ന വാല്വുകളാണു ഹൃദയത്തിനുള്ളത്.
 • ഭ്രൂണാവസ്ഥയിൽ നാലാമത്തെ ആഴ്ചമുതൽ ഹൃദയമിടിപ്പ് തുടങ്ങുന്നു.
 • 250 മുതൽ 350 ഗ്രാം വരെയാണു ഹൃദയത്തിന്റെ ഭാരം.
 • സ്ത്രീഹൃദയത്തിനു ഭാരം കുറവാണ്.
 • ആരോഗ്യമുള്ള പുരുഷഹൃദയം മിനിറ്റിൽ 72 പ്രാവശ്യം മിടിക്കും.
 • സ്ത്രീഹൃദയം മിനിറ്റിൽ 78 തവണ മിടിക്കുന്നു.
 • ആകെ രക്തത്തിന്റെ 5% ഹൃദയപ്രവർത്തനങ്ങൾക്കു തന്നെ ആവശ്യമാണ്.
 • ഹൃദയത്തിന് രക്‌തം നൽകുന്നത് കൊറോണറി ആർട്ടറിയാണ്.
 • ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് ഒരു മിനിട്ടിൽ ഏകദേശം 5 ലിറ്റർ.
 • ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു.
 • ഹൃദയമിടിപ്പിന്റെ തോതിലും താളത്തിലുമുള്ള പിഴവ് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഇ.സി.ജി എന്ന ഇലക്ട്രോകാർഡിയോ ഗ്രാഫ്.
 • ശരീരം മുഴുവൻ കറങ്ങി വരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തിലെ വലത് എട്റിയത്തിലാണ്.
 • ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ “എപ്പിക്കാർഡിയം” എന്ന് പറയുന്നു. അതിനുള്ളിലെ സഞ്ചിയെ “പെരിക്കാർഡിയം” എന്നും അതിനുള്ളിലെ മാംസപേശിയെ “മയോ കാർഡിയം” എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളി “എൻഡൊകാർഡിയം” എന്ന് അറിയപ്പെടുന്നു.
 • മനുഷ്യ ഹൃദയത്തിന് നാല് അറകളാണുള്ളത്‌. ഇവയിലെ മുകൾഭാഗത്തെ രണ്ട്‌ അറകളെ ഏട്റിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെൻട്റിക്കിളുകൾ (ventricles)എന്നും വിളിക്കുന്നു. ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും, വെൻട്റിക്കിളുകൾക്ക്‌ തടിച്ച ഭിത്തികളുമാണുള്ളത്‌.
 • വലതുവശത്തേയും ഇടതുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല. എന്നാൽ ഗർഭസ്ഥശിശുവിന്റെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ നേരിട്ട്‌ ബന്ധമുണ്ട്‌. പക്ഷേ പ്രസവിച്ചു കഴിഞ്ഞാൽ ഉടൻ ഈ ദ്വാരം അടഞ്ഞുപോകുന്നു.

മലയാളം വിക്കിപീഡിയ പറയുന്നതു കാണുക:
മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. മനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ്‌ ഉള്ളത്.

കൂടുതൽ വിവരങ്ങൾ അവിടുണ്ട്, അങ്ങോട്ടു വിട്ടോ…

Leave a Reply

Your email address will not be published. Required fields are marked *