ഇൻസ്ക്രിപ്റ്റ് ടൈപ്പിങ് രീതി

ഓരോ മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും പ്രത്യേകം കീകൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന രീതിയാണ് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ് രീതി. ഇൻസ്ക്രിപ്റ്റ് രീതിയിൽ ഒരോ മലയാള അക്ഷരവും ലഭ്യമാകുന്നതിന് ഏതൊക്കെ കീകൾ ഉപയോഗിക്കണം എന്നതിൽ ചില ക്രമീകരണങ്ങൾ ഉണ്ട്. മറ്റൊരു ടൈപ്പിങ് രീതി ലിപ്യന്തരണം (Transliteration ) ആണ്. ഒരു ലിപിയിലുള്ള എഴുത്തിനെ മറ്റൊരു ലിപിയിലേക്ക് മാറ്റുന്ന വ്യവസ്ഥാനുസൃതപ്രക്രിയയാണ് ലിപിമാറ്റം അഥവ ലിപ്യന്തരണം. മംഗ്ലീഷ് എന്നു പറയാം ഇതിനെ. ഒരു ലിപിയിലുള്ള അക്ഷരങ്ങളെയോ അക്ഷരക്കൂട്ടങ്ങളേയോ ലക്ഷ്യലിപിയിലെ നിശ്ചിത അക്ഷരങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ സർക്കാർ അംഗീകരിച്ച കീബോർഡ് ഘടനയാണു് ഇൻസ്ക്രിപ്റ്റ് കീബോർഡ്. ഇന്ത്യൻ ഭഷകൾക്കുള്ള ടെപ്പ്‌റൈറ്റർ കട്ടകളുടെ വിതാനത്തെ ആധാരമാക്കി സി-ഡാക്ക് ആണിതു് രൂപകൽപന ചെയ്തതാണിത്. ദേവനാഗരി, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നട, മലയാളം, ഒറിയ, തെലുഗ്, തമിഴ് തുടങ്ങിയ 12 ഇന്ത്യൻ ലിപികൾക്കു വേണ്ടി ഇത് ഇന്ന് സജ്ജമാണു്. 1984 ല്‍ ആണ് സി-ഡാക്ക് സ്ഥാപിതമായത്. ഭാരതീയ ഭാഷകള്‍ തനതു ലിപിയില്‍ കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യുന്നതിന്നുവേണ്ടിയാണ് ഈ പദ്ധതി ഉപയോഗിക്കുന്നത്. കമ്പ്യൂട്ടറിലേക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഒരു നിവേശക രീതിയാണ് (Input Method) ഇത്. ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ചുണ്ടാക്കിയ ഈ രീതിയില്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ സ്ഥാനങ്ങളാണ്. ഇവിടെ വിശദീകരിക്കുന്നത് ഇൻസ്ക്രിപ്റ്റ് രീതിയെ പറ്റിയെയാണ്. അതിന്റെ കീസ്ഥാനങ്ങൾ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ മനസ്സിലാക്കാം. ടൈപ്പ് ചെയ്തു നോക്കാനുള്ള എഡിറ്ററും താഴെ കൊടുത്തിട്ടുണ്ട്.

ഷിഫ്റ്റ് കീ അമർത്താതെ സാധരണ രീതിയിൽ കീബോർഡിൽ ടൈപ്പ് ചെയ്താൽ വരുന്ന അക്ഷരങ്ങൾ

`
1
1
2
2
3
3
4
4
5
5
6
6
7
7
8
8
9
9
0
0
-
-
=
Q
W
E
R
T
Y
U
I
O
P
[
]
]
\
\
Caps
A
S
D
F
ി
G
H
J
K
L
;
'
Z
X
C
V
B
N
M
,
,
.
.
/
Ctrl
Alt
Space Bar
Alt
Ctrl


ഷിഫ്റ്റ് കീ അമർത്തിയാൽ ഒരു വിരൽ കൊണ്ട് ഷിഫ്റ്റ് കീ അമർത്തിപ്പിടിച്ച് അക്ഷരങ്ങൾ ടൈപ്പ് ചെയ്താൽ വരുന്നവ

`
1
!
2
@
3
്ര
4
$
5
%
6
^
7
ക്ഷ
8
*
9
(
0
)
-
=
Q
W
E
R
T
Y
U
I
O
P
[
]
\
\
Caps
A
S
D
F
G
H
J
K
L
;
'
Z
X
X
C
V
V
B
N
M
,
.
>
/
?
Ctrl
Alt
Space Bar
Alt
Ctrl

ടൈപ്പ് ചെയ്യുന്ന വിധം

കീബോർഡിൽ ഇടതുഭാഗത്തായി സ്വരാക്ഷരങ്ങളും വലതുഭാഗത്ത് വ്യഞ്ജനാക്ഷരങ്ങളും ക്രമപ്പെടുത്തിയാണ് ഇൻസ്ക്രിപ്റ്റ് രീതിയിൽ ടൈപ്പ് ചെയ്യുവാനുള്ള മാർഗം ഉള്ളത്. കീബോർഡീൽ D, E, F, R, G, T എന്നിവയുടെ സ്ഥാനം നോക്കുക. ക്രമമായി താഴെയും മുകളിലുമായി വരുന്നു. ഷിഫ്റ്റ് അമർത്തിയാണിത് ടൈപ്പ് ചെയ്യുന്നതെങ്കിൽ അ, ആ, ഇ, ഈ, ഉ, ഊ എന്നിങ്ങനെ വരുന്നു. ഋ വരാൻ ഷിഫ്റ്റും = എന്ന സിമ്പലും ആണു വേണ്ടത്.

എ, ഏ, ഐ എന്നിവയ്ക്കായി Z, S, W എന്നിവയുടെ സ്ഥാനം നോക്കുക. ഷിഫ്റ്റ് അമർത്തി ക്രമമായി അത് ടൈപ്പ് ചെയ്താൽ മതിയാവും. ഒ, ഓ, ഔ എന്നിവയ്ക്കും shift ~, shift A, shift Q എന്നീ കീകൾ തന്നെയാണ്. അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ ഋ മാത്രമേ വലതുവശത്തേക്ക് നീങ്ങിയുള്ളൂ. ഇനി ഷിഫ്റ്റ് അമർത്താതെയാണിവ ടൈപ്പ് ചെയ്യുന്നതെങ്കിൽ ഈ സ്വരങ്ങൾ പ്രതിനിധാനം ചെയ്യുന്ന ചിഹ്നങ്ങൾ കൂട്ടിച്ചേർക്കപ്പെടൂന്നു. ്, ാ, ി, ീ, ു, ൂ, ൃ, െ, േ, ൈ, ൊ, ോ, ൌ , ം, ‌ഃ എന്നീ ചിഹ്നങ്ങളാണ് വ്യഞ്ജനങ്ങളുമായി ചേർക്കാനായി ഉപയോഗിക്കുക. അം എന്നതിലെ ം-കാരം വരുന്നത് X അമർത്തിയാലാണ്. അതുപോലെ ഃ എന്ന സിമ്പൽ വരുന്നത് ഷിഫ്റ്റ് - എന്നകോമ്പിനേഷനിൽ ആണ്. സ്വാരാക്ഷരങ്ങൾ ഭൂരിപക്ഷവും കീബോർഡിന്റെ ഇടതു ഭാഗം കൊണ്ട് വ്യക്തമായി എന്നു ചുരുക്കം. ഒരു വ്യത്യാസം ഋ എന്ന സ്വരത്തിനും അതിന്റെ സിമ്പലിനും അതുപോലെ ം, ഃ എന്നീ സിമ്പലുകളും മാത്രം.

ഇതുപോലെ വ്യഞ്ജനങ്ങളിൽ പ്രാധാനികളായ ക, ച, ട, ത, പ വർഗങ്ങൾ കീബോർഡിൽ H മുതൽ " കീവരെയുള്ള കീകളിലും സ്വരങ്ങളെ പോലെ അതിനു തൊട്ടുമുകളിലെ അക്ഷരങ്ങളിലുമായി ക്രമപ്പെടുത്തിയിരിക്കുന്നു. ഓരോ വർഗവും ഖരം (ക), അതിഖരം (ഖ), മൃദു (ഗ), ഘോഷി (ഘ), അനുനാസികം (ങ) എന്നിങ്ങനെ അഞ്ചുരീതികളിൽ ഉണ്ട്. കണ്ഠ്യം (കവര്‍ഗ്ഗം), താലവ്യം (ചവര്‍ഗ്ഗം), മൂര്‍ധന്യം (ടവര്‍ഗ്ഗം), ദന്ത്യം (തവര്‍ഗ്ഗം), ഓഷ്ഠ്യം (പവര്‍ഗ്ഗം) എന്നിവയാണവ. ഷിഫ്റ്റ് കീ അമർത്താതെയാണു ടൈപ്പ് ചെയ്യുന്നത് എങ്കിൽ ഒന്നും മൂന്നും വർഗങ്ങളായ ഖരവും (ക) മൃദുവും (ഗ) വരുന്നു. ഷിഫ്റ്റ് അമർത്തി അതേ കീ അമർത്തിയാൽ അതിഖരവും (ഖ) ഘോഷിയും (ഘ) വരുന്നു. സ്വരാക്ഷരങ്ങളിൽ ഋ ന്റെ സ്ഥാനം പോലെ തന്നെ അനുനാസികങ്ങൾക്കും ചെറിയ രീതിയിലുള്ള സ്ഥാനചലനങ്ങൾ ഇവിടെ കാണാവുന്നതാണ്. അനുനാസികങ്ങൾ അഞ്ചെണ്ണത്തിൽ ആദ്യത്തെ മൂന്നെണ്ണത്തിന് (ങ, ഞ, ണ) ഷിഫ്റ്റ് കീ നിർബന്ധമാണ്.

കവർഗം K യിൽ തുടങ്ങുന്നു, K = ക, ഷിഫ്റ്റ് K = ഖ, തൊട്ടുമുകളിൽ I = ഗ, ഷിഫ്റ്റ് I = ഘ, ഇതിന്റെ ഇടതുവശത്ത് ഷിഫ്റ്റ് U = ങ, അതായത് k, i, u എന്നി മൂന്നക്ഷരങ്ങൾ കൊണ്ട് കവർഗം തീർക്കാമെന്ന് സാരം.

ചവർഗം തുടങ്ങുന്നത് ; എന്ന കീയിൽ ആണ്, ച, ഛ, ജ, ഝ, ഞ എന്നിവ യഥാക്രമം ; (സെമികോളൻ) : (കോളൻ - ഷിഫ്റ്റ് ; ) P, ഷിഫ്റ്റ് P, എന്നിവ കൊണ്ട് ആദ്യത്തെ നാലു വർഗങ്ങൾ തീരുന്നു. അനുനാസികമായ ഞ വരുന്നത് ഷിഫ്റ്റ് ] എന്ന കീകളിൽ ആണ്.

ടവർഗം ആണടുത്തത്. ഇതു തുടങ്ങുന്നത് എന്റെർ കീയുടെ വലതുവശത്തായി കാണുന്ന അപ്പോസ്ട്രീഫി -യിൽ ( ' ) നിന്നാണ്. ' " [ { ഈ സമീപസ്ഥങ്ങളായ നാലു കീകൾ കൊണ്ട് ഘോഷിവരെയുള്ള ട, ഠ, ഡ, ഢ എന്നീ അക്ഷരങ്ങൾ ലഭിക്കുന്നു. അനുനാസികമായ ണ കിടക്കുന്നത് സ്പെയ്സ് ബാറിനു മുകളിലായി കാണുന്ന c യിൽ ആണ്. ഷിഫ്റ്റ് C ആണു ണ.

നാലാം വർഗം തവർഗമാണ് - ദന്ത്യം. ത, ഥ, ദ, ധ, ന എന്നിങ്ങനെ അഞ്ചക്ഷരങ്ങൾ വരുന്നു. L എന്ന അക്ഷരത്തിലാണിതു തുടങ്ങുന്നത്. ഖരം മുതൽ ഘോഷി വരെയിള്ള ആദ്യ നാലക്ഷരങ്ങൾ l, L, o, O എന്നിങ്ങനെയായി കാണാം. ന എന്ന അനുനാസികം വരുന്നത് v യിലാണ്. ഇവിടെ ഷിഫ്റ്റ് അമർത്തേണ്ടതില്ല.

H ഇൽ പവർഗം തുടങ്ങുന്നു. h, H, y, Y, c എന്നിങ്ങനെയാണിതിന്റെ ക്രമീകരണം. അനുനാസികമായ മ ഷിഫ്റ്റ് അടിക്കാതെയുള്ള c ആണ്. ഷിഫ്റ്റ് അടിച്ചിട്ട് c അമർത്തിയാൻ ടവർഗത്തിലെ ണ എന്ന അനുനാസികമാണു വരികയെന്ന് മുകളിൽ പറഞ്ഞിട്ടുണ്ട്.

25 വ്യഞ്ജനങ്ങൾ ഇപ്രകാരം ലഭ്യമാവുന്നു. ഇനി ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ഒക്കെയാണു പ്രശ്നമാവുക. ർ, ൽ, ൾ, ൻ, ൺ എന്നിവയാണല്ലോ ചില്ലക്ഷരങ്ങൾ. ചില്ലക്ഷരങ്ങൾ എഴുതുമ്പോൾ അകാരത്തിന്റെ സിമ്പലായ ് എന്നത് ജോയിനറായും, ] എന്ന സിമ്പൽ അവസാനമായിട്ടും വേണതുണ്ട്. യാഥാക്രമം ർ = j d ] , ൽ = n d ] , ൾ = N d ] , ൻ = v d ] , ൺ = C d ] എന്നിവയാണത്.

യ, ര, ല, വ എന്നിങ്ങനെ മധ്യമക്ഷരങ്ങൾ നാലെണ്ണമാണ്. ഷിഫ്റ്റ് കീ ഉപയോഗിക്കാതെ ഈ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാം, / (യ), J (ര), N (ല), B (വ) എന്നീ അക്ഷരങ്ങൾ ഇവയ്ക്കായി ഉപയോഗിക്കാം.

ശ, ഷ, സ എന്ന് ഊഷ്മാക്കള്‍ മൂന്നെണ്ണം. ഇതിൽ ശയ്ക്കും ഷയ്ക്കും ഷിഫ്റ്റ് കീ ആവശ്യമാണ്. M ഉം സമീപമുള്ള < കീയും ആണിവരണ്ടും. ഷിഫ്റ്റ് M = ശ, ഷിഫ്റ്റ് < = ഷ എന്നിങ്ങനെ. സകാരത്തിന് ഷിഫ്റ്റ് ആവശ്യമില്ല. വെറുതേ M എന്ന തന്നെ അമർത്തിയാൽ മതി.

ള, ഴ, റ എന്നിവ ദ്രാവിഡമധ്യമങ്ങൾ. ഇവയ്ക്കെല്ലാം shift ആവശ്യമാണ്. ഷിഫ്റ്റ് N (ള), ഷിഫ്റ്റ് B (ഴ), ഷിഫ്റ്റ് J (റ) എന്നിങ്ങനെ, ഇവിടെ ഓർത്തിരിക്കേണ്ടത് മധ്യമാക്ഷരമായ രകാരത്തിനും J തന്നെയാണു വേണ്ടത് - അവിടെ പക്ഷെ ഷിഫ്റ്റ് ആവശ്യമില്ല.

ഹ = ഘോഷി. ഇത് അനുനാസികമായ ങകാരത്തിന്റെ അതേ അക്ഷരം തന്നെയാണ് U എന്ന അക്ഷരം. അനുനാസികത്തിന് ഷിഫ്റ്റ് ആവശ്യമാണ്. എന്നാൽ ഇവിടെ ഷിഫ്റ്റ് കീ ആവശ്യമില്ല.

കൂട്ടക്ഷരങ്ങളൊക്കെയും മധ്യവർത്തിയായി അകാരത്തിന്റെ സിമ്പലായ ് ചേർത്ത് യോജിപ്പിക്കാവുന്നതാണ്, ഉദാ: ക്ക = ക ് ക (k d k), ന്ത = ന ് ത (v d l) എന്നിങ്ങനെ.

ഇന്‍സ്ക്രിപ്റ്റ് രീതിയുടെ ഗുണങ്ങൾ.
  • ഒന്നാമത്, എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ വിന്യാസമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയിലുപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ഭാരതീയ ഭാഷയില്‍ ഇന്‍പുട് ചെയ്യാന്‍ അറിയാമെങ്കില്‍ മറ്റുഎല്ലാ ഭാരതീയ ഭാഷകളിലും ഇന്‍പുട് ചെയ്യന്‍ കഴിയും.
  • ശാസ്ത്രീയമായി എളുപ്പം ഓര്‍ത്തിരിക്കാനും വേഗത്തില്‍ ഉപയോഗിക്കാനും കഴിയുന്ന രീതിയിലാണ് അക്ഷരങ്ങള്‍ കീബോര്‍ഡില്‍ വിന്യസിച്ചിരിക്കുന്നത്.
  • സര്‍ക്കര്‍ അംഗീകരിച്ച ഇന്‍പുട് രീതിയാണ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്.
  • ഇന്‍സ്ക്രിപ്റ്റ് രീതി പരിശീലിക്കുന്നതായിരിക്കും,ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ നല്ലത്. മറ്റുപ്രധാനരീതികള്‍ എല്ലാം ലിപ്യന്തരണം അനുസരിച്ച് ഇംഗ്ലീഷില്‍ മലയാളം എഴുതാനുള്ള രീതികളാണ്. നേരിട്ട് മലയാളം എഴുതാന്‍ പഠിക്കാന്‍ ഏറ്റവും നല്ലത് ഇന്‍സ്ക്രിപ്റ്റ് തന്നെ.
  • ഇന്‍സ്ക്രിപ്റ്റ് ഉപയൊഗിച്ച് കൂടുതല്‍ വേഗത്തില്‍ ടൈപ്പ് ചെയ്യന്‍ കഴിയും.
  • ഇസ്ക്രിപ്റ്റ് രീതിയില്‍ കീബോര്‍ഡിലെ ഓരോ കീയും നിശ്ചിതമായ ഒരു മലയാള അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണമായി h എന്ന ഇംഗ്ലീഷ് അക്ഷരം കൊണ്ട് സൂചിപ്പിക്കുന്ന കീ എല്ലായ്പ്പോഴും ‘പ’ എന്ന അക്ഷരത്തെമാത്രം സൂചിപ്പിക്കുന്നു. H എന്ന ഇംഗ്ലീഷ് അക്ഷരംകൊണ്ട് സൂചിപ്പിക്കുന്ന് കീ പ്രസ്സ് ചെയ്യുമ്പോള്‍ എല്ല്ലായ്പോഴും ‘ഫ’ എന്ന അക്ഷരം ലഭിക്കുന്നു.
  • എന്നാല്‍ ലിപ്യന്തരണത്തിലാകട്ടെ, h എന്ന കീ പ്രസ്സ് ചെയ്യുമ്പോള്‍ എന്ത് ലഭിക്കുന്നു എന്നത് അത് പ്രസ്സ് ചെയ്യുന്നതിന്നുമുന്‍പും പിന്‍പും എന്ത് കീകളാണ് പ്രസ്സ് ചെയ്തത് എന്നതിനെക്കൂടിആശ്രയിച്ചിരിക്കുന്നു. h, a എന്നീ കീകള്‍ ഒന്നിനു പുറകെ ഒന്നായി പ്രസ്സ് ചെയ്യുമ്പോള്‍ ‘ഹ’ എന്ന് ലഭിക്കുന്നു. k, h, a എന്നിവ പ്രസ്സ് ചെയ്യുമ്പോഴാകട്ടെ ‘ഖ’ എന്നാണ് ലഭിക്കുന്നത്. ഇതേപോലെ c, a ന്നിവ പ്രസ്സ് ചെയുമ്പോള്‍ 'ക' എന്നും, c, h, a എന്നിവ പ്രസ്സ് ചെയുമ്പോള്‍ 'ച' എന്നും, c, h, h, a എന്നിവ പ്രസ്സ് ചെയുമ്പോള്‍ 'ഛ' എന്നും ലഭിക്കുന്നു.
  • ഇന്‍സ്ക്രിപ്റ്റില്‍ ‘പ’ എന്ന് ലഭിക്കുന്നതിന്ന് h എന്ന ഒറ്റ് കീ മാത്രം പ്രസ്സ് ചെയ്താല്‍ മതി. ലിപ്യന്തരണത്തിലാകട്ടെ p, a എന്ന രണ്ട് കീകള്‍ പ്രസ്സ് ചെയ്യേണ്ടതുണ്ട്. ഇന്‍സ്ക്രിപ്റ്റില്‍ ‘ഛ’ എന്ന് ലഭിക്കുന്നതിന്ന് ' : ' (കോളന്‍ കീ) എന്ന ഒറ്റ കീ പ്രസ്സ് ചെയ്താല്‍ മതി. ലിപ്യന്തരണത്തിലാകട്ടെ, c, h, h, a എന്നിങ്ങനെ നാല്‌ കീകള്‍ പ്രസ്സ് ചെയ്യണം. പ്രസ്സ് ചെയ്യേണ്ട കീകളുടെ എണ്ണം കുറവായതുകൊണ്ട് ഇന്‍സ്ക്രിപ്റ്റ് ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ ടൈപ്പ് ചെയ്യന്‍ കഴിയും

ഇന്‍സ്ക്രിപ്റ്റ് രീതിയുടെ ദോഷവശം.
ഇങ്ങനെയൊക്കെയാണെങ്കിലും തുടക്കക്കാര്‍ക്ക് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിക്കുന്നതില്‍ അല്പം ബുദ്ധിമുട്ടനുഭവപ്പെടാതിരിക്കില്ല. ഏതേത് കീകളാണ് ഇന്നയിന്ന മലയാളം അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നത് എന്ന് പഠിച്ച് ഓര്‍ത്ത് വെക്കുന്നതിലെ ബുദ്ധിമുട്ടാണ് ഇതിന്നുള്ള കാരണം. ഇന്‍സ്ക്രിപ്റ്റ് ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം നേടുന്നതിന്ന് കുറച്ചുകാലത്തെ പരിശീലനം അത്യാവശ്യമാണ്.


ടൈപ്പ് ചെയ്തു പഠിക്കാം
മലയാളം ഇൻസ്ക്രിപ്റ്റും മലയാളം ട്രാൻസ്‌ലിറ്ററേഷനും പരീക്ഷിച്ചു നോക്കുവാൻ താഴെ കാണുന്ന എഡിറ്റർ ഉപയോഗിക്കാവുന്നതാണ്. ഡീഫാൾട്ടായിട്ട് മലയാളം ട്രാൻസ്‌ലിറ്ററേഷനാണു കൊടുത്തിരിക്കുന്നത്. താഴെ കാണുന്ന ഡ്രോപ്പ് ഡൗൺ ബോക്സിൽ നിന്നും മലയാളം ഇൻസ്ക്രിപ്റ്റ് സെലെക്റ്റ് ചെയ്തിട്ട്, സമീപം കാണുന്ന ചെക്ക് ബോക്സ് ചെക്ക് ചെയ്താൽ സുഖമായി ടൈപ്പ് ചെയ്യാവുന്നതാണ്. ഫോണ്ട് കൊടുത്തിരിക്കുന്നത് മീരയാണ്.