നല്ല സിസ്റ്റത്തിന്‌ നല്ല ആ‌ന്റി-വൈറസ്സ്

നല്ല സിസ്റ്റത്തിന്‌ നല്ല ആ‌ന്റി-വൈറസ്സ്

Rajesh K Odayanchal | Chayilamനമ്മുടെ കമ്പ്യൂട്ടറിനെ വൈറസുകളില്‍‌ നിന്നും രക്ഷിക്കുകയെന്നത്‌ വളരെ ഗൗരവമര്‍‌ഹിക്കുന്നൊരു കാര്യമാണിന്ന്. പെന്‍‌ഡ്രൈവുകളുടെ ഉപയോഗമൂലവും‌ ഇന്റെര്‍‌നെറ്റിലൂടെയും‌ ഒക്കെയായി കമ്പ്യൂട്ടറിലെത്തുന്ന വൈറസുകളുടെ എണ്ണം‌ ക്രമാതീതമായി വര്‍‌ദ്ധിച്ചിരിക്കുന്നു. പലതരത്തിലുള്ള വൈറസ്സുകളുണ്ട്. കമ്പ്യൂട്ടറിന്റെ പ്രവര്‍‌ത്തനങ്ങളെ മന്ദീഭവിപ്പിക്കുക മുതല്‍‌ ഒരാളുടെ ബാങ്ക്‌ അകൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം‌ ചോര്‍‌ത്തിയെടുക്കാന്‍‌ പറ്റുന്ന വൈറസ്സു വരെ ഇതില്‍‌ പെടും. അതുകൊണ്ടു തന്നെ നമ്മുടെ കമ്പ്യൂട്ടറില്‍‌ മികച്ച ഏതെങ്കിലും‌ ഒരു anti-virus software നിര്‍‌ബന്ധമായും‌ ഉണ്ടായിരിക്കണം. ഭാഗ്യമെന്നു പറയട്ടെ, മാര്‍‌ക്കറ്റിലെ ഏറ്റവും‌ നല്ല anti-virus -കള്‍‌ എല്ലാം‌ തന്നെ നമ്മുടെ സ്വകാര്യ ആവശ്യത്തിനായി free ആയി തന്നെ ഇതു നല്‍‌കിവരുന്നുണ്ട്.

എന്തിനായിരിക്കും‌ ഇത്തരം‌ കമ്പനികള്‍‌ അവരുടെ product നമുക്ക്‌ വെറുതേ തരുന്നത്? ഇത്തരം‌ കമ്പനികളെല്ലാം‌തന്നെ അവരുടെ anti-virus – ന്റെ ഒരു pro versions കൂടി ഇറക്കിയിട്ടുണ്ടാവും‌. ഇതില്‍‌ ഫ്രീവേര്‍‌ഷനില്‍‌ ഉള്ളതിനേക്കാള്‍‌ പ്രത്യേകതകളും‌ ഉണ്ടാവും. ആവശ്യക്കാര്‍‌ക്കതു വാങ്ങിക്കാവുന്നതുമാണ്.

നല്ലതെന്നു തോന്നിയ പ്രധാനപ്പെട്ട മൂന്ന് ആന്റി-വൈറസ്സുകളെ താഴെ കൊടുത്തിരിക്കുന്നു. ഇവയെല്ലാം‌ തന്നെ windows versions മാത്രമാണ്‌ നല്‍‌കിവരുന്നത്. എന്നാല്‍‌ Avast എന്ന anti-virus, mac – സിസ്‌റ്റം‌സിനു വേണ്ടിയുള്ള versions – ഉം‌ കൊടുത്തു വരുന്നുണ്ട്.

1. Avast Home Edition Free Anti-virus

Avast Free Anti Virusspy-ware detection- ന്റെ കാര്യത്തിലായാലും‌ virus detection-ന്റെ കാര്യത്തിലായാലും വളരെ നല്ല രീതിയില്‍‌ പ്രവര്‍‌ത്തിക്കുന്നൊരു ആന്റിവൈറസ്സാണിത്. ഫ്രീ ആയിട്ടു തന്നെ ഇതു നമുക്കവരുടെ സൈറ്റില്‍‌ നിന്നും‌ ഡൗണ്‍‌ലോഡു ചെയ്യാം‌. അവാസ്‌റ്റിന്റെ ഫ്രീ സോഫ്‌റ്റ്‌വെയര്‍‌ കിട്ടാന്‍‌ ഇവിടെ ക്ലിക്കുചെയ്യുക.

വളരെ സിമ്പിളായിട്ടുള്ള യൂസര്‍‌ ഇന്റെര്‍‌ഫേസ്‌ ആയതിനാല്‍‌ അധികം കമ്പ്യൂട്ടര്‍‌ പരിജ്ഞാനമില്ലാത്തവര്‍‌ക്കും‌ ഇതു കൃത്യമായി ഉപയോഗിക്കാനാവുന്നു. മാത്രമല്ല അതിലെ മറ്റു പ്രത്യേകതകളെ നമുക്കു നമ്മുടേതായ രീതിയില്‍‌ customize ചെയ്യാനും പറ്റുന്നു. Web browsing, email, file sharing തുടങ്ങി വയറസ്സു വരാന്‍‌ സാധ്യതയുള്ള പ്രധാനപ്പെട്ട ഏഴുവഴികളെ വളരെ ഫലപ്രദമായി നിരീക്ഷിച്ചുകൊണ്ടാണ് അവാസ്‌റ്റ് പ്രവര്‍‌ത്തിക്കുന്നത്.

എല്ലായ്‌പ്പോഴും‌ ആവശ്യമില്ലെങ്കിലും‌ ഇടയ്‌ക്കൊക്കെ ബൂട്ട്ഫയലുകളെ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം‌ ചില വയറസ്സുകള്‍‌ ബൂട്ടിങ്ങ്സെക്‌ടറുകളില്‍‌ കയറിക്കൂടി വളരെ മാരകമായ കേടുപാടുകള്‍‌ വരുത്താന്‍‌ പോന്നവയാണ്. അവാസ്‌റ്റിന്റെ മറ്റൊരു പ്രത്യേകതയാണ് ബൂട്ട്‌സേര്‍‌ച്ചിങ്ങ്. ബൂട്ട്‌സേര്‍‌ച്ചിങ്ങ് പ്രവര്‍‌ത്തിപ്പിക്കുകവഴി അത്തരത്തിലുള്ള വൈറസുകളെ അവാസ്‌റ്റിനു ചെറുക്കാന്‍‌ പറ്റുന്നു. അതുകൊണ്ട്‌, ഫ്രീ ആന്റി-വൈറസ്സിനെ അന്വേഷിച്ചു നടക്കുന്നവര്‍‌ക്ക് നല്ലൊരു സോഫ്‌റ്റ്‌വെയറാണ് അവാസ്‌റ്റ്‌ എന്നു പറയാതെ വയ്യ.

2. Avira Personal Free Antivirus

Avast Free Anti Virusഅവാസ്‌റ്റിന്റെ അത്രയും‌ ഗുണമേന്‍‌മ അവകാശപ്പെടാനില്ലെങ്കിലും‌ മറ്റൊരു നല്ല ആന്റി-വൈറസ്സാണ് അവിര. ഇതിന്റെ‌ ഫ്രീ വേര്‍‌ഷന്‍‌ spyware -കളെ ഫലപ്രദമായി തടയുന്നില്ല എന്നതൊരു പോരായ്‌മയാണ്. സ്പൈവെയറുകളെ തടയാന്‍‌ SuperAntiSpyware പോലുള്ള മറ്റുചില മാര്‍‌ഗങ്ങള്‍‌ ഉപയോഗിക്കുകയും‌ വൈറസ്സിനെ തുരത്താന്‍‌ അവിര ഉപയോഗിക്കുകയും‌ ചെയ്താല്‍‌ നന്നായിരിക്കുമെന്നു കരുതുന്നു. വളരെ നല്ല ഇന്റെര്‍‌ഫേസ്സാണ് അവിരാ ആന്റി-വൈറസ്സിനും‌ ഉള്ളത്. എന്നാല്‍‌ അവാസ്റ്റിനേക്കാള്‍‌ കോണ്‍‌ഫിഗര്‍‌ ചെയ്യാന്‍‌ ഇതല്പം‌ ബുദ്ധിമുട്ടാണെന്നു തോന്നുന്നു.

അവിരാ ആന്റി-വൈറസ്സ്‌ download ചെയ്യാന്‍‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

3. AVG Antivirus Free Edition

AVG Free Anti Virusവളരെ പേരുകേട്ടതും‌ ഒരുവിധം നല്ല പ്രവര്‍‌ത്തനക്ഷമതയുള്ളതുമായ മറ്റൊരു ആന്റി-വൈറസ്സാണ് AVG. നിരവധി ആളുകള്‍‌ ഇതുപയോഗിച്ചു വരുന്നു. നല്ല യൂസര്‍‌ ഇന്റെര്‍‌ഫേസ്‌ ഇതിന്റേയും‌ പ്രത്യേകതയാണ്. വയറസ്സുകളേയും‌ സ്പൈവെയറുകളേയും‌ വളരെ ഫലപ്രദമായിത്തന്നെ AVG ചെറുക്കുന്നു. എങ്കില്‍‌കൂടി അവാസ്റ്റിനേയും‌ അവിരയേയും‌ കൂട്ടി താരതമ്യം‌ ചെയ്യുമ്പോള്‍‌ AVG അല്പം‌ പുറകില്‍‌ തന്നെയാണ്.

 

ഇവിടെനിന്നും‌ AVG ഡൗണ്‍‌ലോഡു ചെയ്യാം‌.

Leave a Reply

Your email address will not be published. Required fields are marked *