PayPal – പണമിടപാടിലെ ഓണ്‍‌ലൈന്‍‌ സ്വകാര്യത

PayPal – പണമിടപാടിലെ ഓണ്‍‌ലൈന്‍‌ സ്വകാര്യത

PayPalഇ-കൊമേഴ്‌സിന്റെ വളര്‍‌ച്ചയിലൂടെ പലതരത്തിലുള്ള പണമിടപാടുകളും‌ ഇന്റെറ്‌നെറ്റിലേക്കു ചേക്കേറുകയുണ്ടായി. നമുക്കുവേണ്ട സാധനങ്ങള്‍‌ ഒരു ഷോപ്പിലെന്ന പോലെ ഭം‌ഗിയായി നിരത്തിവെച്ച്‌ വില്‍‌പ്പനയ്‌ക്കുവെച്ചിരിക്കുന്ന ebay പോലുള്ള നിരവധി ഓണ്‍‌ലൈന്‍‌ സം‌രം‌ഭങ്ങള്‍‌ വന്നു. റെയില്‍‌വേ ടിക്കറ്റ്‌ റിസര്‍‌വേഷനും‌ ഹോട്ടല്‍‌ റൂം‌ ബുക്കിം‌ങും‌ ഒക്കെ ഇന്റെര്‍‌നെറ്റുവഴി തന്നെ നടത്താന്‍‌ തുടങ്ങി. ക്രെഡിറ്റ്‌കാര്‍‌ഡുകളുടേയും‌ ഡെബിറ്റ്‌കാര്‍‌ഡുകളുടേയും‌ ഉപയോഗം‌ വ്യാപകമായി. ബാങ്കുകളായ ബാങ്കുകളൊക്കേയും‌ അവരവരുടെ നെറ്റ്‌ബാങ്കിം‌ങ്‌ സം‌വിധാനത്തിലൂടെ ഉപഭോക്താക്കള്‍‌ക്ക്‌ മികച്ച സേവനം‌ ലഭ്യമാക്കി. ആവശ്യങ്ങളൊക്കെയും‌ നമ്മുടെ വിരല്‍‌ത്തുമ്പിലൊരു മൗസ്‌ക്ലിക്കിലുതുങ്ങിയപ്പോള്‍‌ തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും‌ കൂടി വന്നു.

ഇ-കൊമേഴ്‌സിന്റെ വളര്‍‌ച്ചയില്‍‌ ക്രെഡിറ്റ്‌കാര്‍‌ഡുകളുടേയും‌ ഡെബിറ്റ്‌കാര്‍‌ഡുകളുടേയും‌ സാന്നിധ്യം‌ എടുത്തുപറയേണ്ടതാണ്. ഇവയുടെ സുരക്ഷിതത്വം‌ അതുപയോഗിക്കുന്നവരില്‍‌ നിക്ഷിപ്തമെങ്കിലും‌ ഇവയുടെ രഹസ്യ്‌കോഡ്‌(password) പലയിടത്തും‌ നമുക്കു നല്‍‌കേണ്ടിവരുന്നുണ്ട്. ഇ-കൊമേഴ്‌സിലൂടെയുള്ള മിക്ക പണമിടപാടുകള്‍‌ക്ക്‌ ഈ കാര്‍‌ഡുകള്‍‌ നമുക്കുപയോഗിച്ചേ മതിയാവൂ. ചെക്കും‌ മണിയോഡറുമൊക്കെപോലെ തന്നെ പണപരമായ ഇടപാടുകളെ ഇന്റെര്‍‌നെറ്റില്‍‌ സുരക്ഷിതമായ രീതിയില്‍‌ കൈകാര്യം‌ ചെയ്യുക എന്ന ഉദ്ദേശത്തോടെ നിലവില്‍‌ വന്ന ഒരു ഇ-കൊമേഴ്‌സ്‌ സം‌രം‌ഭമാണ് paypal. പേപാലിലൂടെ നമ്മുടെ ബാങ്കിങ്‌ രഹസ്യങ്ങളൊന്നും‌ തന്നെ കച്ചവടക്കാരുമായി കൈമാറുന്നില്ല. 24 രാജ്യങ്ങളിലായി 153 മില്യണില്‍‌ അധികം ആള്‍‌ക്കാരിപ്പോള്‍‌ ഇതുപയോഗിച്ചു വരുന്നുണ്ട്.

അമേരിക്കയിലെ കാലിഫോര്‍‌ണിയയില്‍‌ 1998-ല്‍‌ പേപാല്‍‌ സം‌രം‌ഭത്തിനു തുടക്കം‌ കുറിച്ചതിനു ശേഷം‌ October 3, 2002 -ല്‍‌ ഇന്റെര്‍‌നെറ്റിലെ ഏറ്റവും‌ വലിയ ഓണ്‍‌ലൈന്‍‌ ഷോപ്പിം‌ങിന്റെ ഉടമകളായ ebay അതിനെ ഏറ്റെടുക്കുകയുണ്ടായി. ഇപ്പോള്‍‌ ebay-യുടെ കീഴിലാണ് പേപാല്‍‌ പ്രവര്‍‌ത്തിക്കുന്നത്.

പേപാലിന്റെ പ്രത്യേകതയെന്നു പറയുന്നത്, നിങ്ങളുടെ എല്ലാ പണമിടപാടുകളും‌ ഇതുമായി കണക്‌റ്റുചെയ്യാമെന്നതാണ്. അതായത്, നിങ്ങള്‍‌ക്ക്‌ ഒന്നിലധികം‌ ബാങ്ക്‌ അകൗണ്ട്‌ ഉണ്ടെങ്കില്‍‌ അത്‌, മുഴുവന്‍‌ ക്രെഡിറ്റ്‌കാര്‍‌ഡുകള്‍‌, ഡെബിറ്റ്‌കാര്‍‌ഡുകള്‍‌, പാന്‍‌ കാര്‍‌ഡ്‌ തുടങ്ങിയവയൊക്കെ. ഈ വിവരങ്ങളൊന്നും‌ തന്നെ മറ്റു കച്ചവടക്കാര്‍‌ക്കു നല്‍‌കാതെ വളരെ സുരക്ഷിതമായി തന്നെ നിങ്ങള്‍‌ ഇടപാടുകള്‍‌ നടത്തുകയുമാവാം‌.

ഇനി ഒരു കൈ നോക്കിക്കൂടെ? ഇപ്പോള്‍‌ ഒരു ഡെബിറ്റ്‌കാര്‍‌ഡില്ലെങ്കിലെന്ത്? നാളെ തീര്‍‌ച്ചയായും‌ നിങ്ങള്‍‌ക്കിത്‌ ഉപയോഗിക്കേണ്ടി വരും‌. പേപാല്‍‌ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍‌ വളരെ കണിശക്കാരനാണെന്നു പറഞ്ഞുവല്ലോ. അതുകൊണ്ട്‌ യഥാര്‍‌ത്ഥവിവരങ്ങള്‍‌ നല്‍‌കിവേണം‌ ഇതില്‍‌ അകൗണ്ട്‌ തുടങ്ങാന്‍‌. പിന്നീട്‌ നിങ്ങളുടെ പേരിലുള്ള ഒരു spelling വരെ മാറ്റണമെങ്കില്‍‌ ഇതിന്റെ അഡ്‌മിനിസ്‌ട്രേറ്ററുടെ പ്രത്യേക അനുവാദം‌ വേണ്ടിവരും‌. എങ്ങനെ രജിസ്‌റ്റര്‍‌ ചെയ്യാമെന്ന്‌ താഴെ പറഞ്ഞിട്ടുണ്ട്. സ്റ്റെപ്പ്‌ ബൈ സ്റ്റെപ്പായി ചെയ്തുനോക്കുക. എന്തെങ്കിലും‌ ബുദ്ധിമുട്ടു തോന്നിയാല്‍‌ ചോദിക്കാന്‍‌ മറക്കേണ്ട.

പിന്നെ ഒരു കാര്യം‌, ഇതില്‍‌ കേറി രജിസ്‌റ്റര്‍‌ ചെയ്യാന്‍‌ പാന്‍‌കാര്‍‌ഡ്‌ ഇപ്പോള്‍‌ നിര്‍‌ബന്ധമാണ്. മുമ്പ്‌ അതുചോദിച്ചിരുന്നെങ്കിലും‌ നിര്‍‌ബന്ധമായിരുന്നില്ല. മാത്രമല്ല, പാന്‍‌കാര്‍‌ഡ്‌ സ്വീകരിക്കണമെങ്കില്‍‌ നമ്മള്‍‌ രജിസ്റ്റര്‍‌ ചെയ്യുന്ന പേരും‌ പാന്‍‌കാര്‍‌ഡിലെ പേരും‌ ഒന്നു തന്നെ ആവുകയും‌ വേണം‌, വീട്ടിലെ മറ്റാരുടേയെങ്കിലും‌ പാന്‍‌കാര്‍‌ഡ്‌ വെച്ച്‌ നമുക്കു രജിസ്‌റ്റര്‍‌ ചെയ്യാനാവില്ല എന്നു ചുരുക്കും‌. കണ്ടവന്റെ‌ ക്യാഷുവെച്ചുള്ള കളിയല്ലേ, അതുകൊണ്ട്‌ സുരക്ഷിതമായ ധനമിടപാടിന്‌ ഇത്തരം‌ നിബന്ധനകള്‍‌ അത്യാവശ്യം‌ തന്നെ. എങ്കില്‍‌ പാന്‍‌കാര്‍‌ഡെടുത്തോളൂ. രജിസ്‌ട്രേഷന്‍‌ തുടങ്ങാം.

പേപാലില്‍‌ രജിസ്റ്റര്‍‌ ചെയ്യാന്‍‌ താഴെ ക്ലിക്ക്‌ ചെയ്യുക.

Sign up for PayPal and start accepting credit card payments instantly.

What is a PAN number?

PAN or Permanent Account Number refers to a 10-digit alphanumeric number issued in the form of a laminated card, by the Income Tax Department in India.

Where do you find your PAN number?

You can find the 10-digit number printed at the front of your card.

Why do you need a PAN number?

  • PAN number is compulsory for all financial transactions as per Indian laws and regulations.
  • PAN number provides you with a unique identification and makes it easier for PayPal to track your financial transactions.
  • You need to have a PAN number (made mandatory by the Income Tax Department) in order to file for return of income as well as on all correspondence with any income tax authority in the country.

How do you get a PAN number?

  • To apply for a PAN card all you need to do is submit the requisite application form number 49 A to the Indian Revenue authorities.
  • To download PAN application forms or to learn more, visit this site

Leave a Reply

Your email address will not be published. Required fields are marked *