January 31, 2014 - Rajesh Odayanchal

ചായില്യം – സിനിമ

ചായില്യം ആസുരതാളങ്ങൾക്കൊരാമുഖംനിരവധി പുരസ്കാരങ്ങളുടെ പൊലിമയിൽ ഇന്ന് ജനസമക്ഷം എത്തുന്ന ഒരു ജനകീയ സിനിമയാണ് ചായില്യം.  ഈ വെബ് സൈറ്റുമായി സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്നകാര്യം ആദ്യം തന്നെ പറയുന്നു  🙂 ഗൂഗിൾ സേർച്ചു മുഖേന വഴിതെറ്റിയതാണു താങ്കൾ ഇവിടെ എത്തിയതെങ്കിൽ  സിനിമയെ കുറിച്ച് കുറച്ചു വിവരങ്ങൾ മലയാളം വിക്കിപീഡിയയിൽ കൊടുത്തതുകാണുക. സിനിമയെ കുറിച്ച് ദേശാഭിമാനിയിൽ വന്നൊരു വാർത്ത ഇവിടെ കൊടുക്കുന്നു. ഒരു ഏകദേശ ധാരണ ഇതു വഴി കിട്ടിക്കാണുമെന്നു കരുതുന്നു!

1986 -ഇൽ ജോൺ അബ്രാഹമിന്റെ അമ്മ അറിയാൻ എന്നൊരു സിനിമ ജനങ്ങളുടെ കൂട്ടായ്മയിൽ പിറന്നിരുന്നു. ഏകദേശം അതേ ധാരയിൽ വരുന്ന അടുത്ത സിനിമയാണു ചായില്യം. മനോജ്  കാന എന്ന നാടകപ്രവർത്തകന്റെ അചഞ്ചലമായ ആത്മവിശ്വാസത്തിന്റെ പൂർത്തീകരണമാണിത്. ഏകദേശം ആറു വർഷത്തോളമായി വിവിധയിടങ്ങളിൽ ഈ സിനിമയെ പറ്റി പറഞ്ഞു കേൾക്കുന്നു.  പലതരം പ്രതിസന്ധി  ഘട്ടങ്ങൾ തരണം ചെയ്താണ് സിനിമ ഇവിടെ എത്തി നിൽക്കുന്നതെന്നും വായിച്ചറിഞ്ഞു.  സാമൂഹികമായ കെട്ടുപാടുകളോടുള്ള ഒരു പെണ്ണിന്റെ ചെറുത്തു നിൽപ്പ് എന്ന തലക്കെട്ടിൽ മുമ്പ്  ജ്യോതിർമയി-യെ വെച്ചായിരുന്നു പോസ്റ്ററുകൾ വന്നിരുന്നത്. പിന്നീടത് അനുമോൾ എന്ന നടിയിലേക്ക് എത്തിയയതും മറ്റും വായിച്ചറിയാനായി.

 

എന്തായാലും സിനിമ ഇന്നിറങ്ങുന്നു. ഈ ജനകീയ സിനിമയെ ജനഹൃദയങ്ങളിലേക്ക് ആവാഹിക്കാൻ ഏവർക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു. നല്ല സിനിമകളെ എന്നും ഹൃദയത്തിലേറ്റിയ മലയാളമണ്ണിൽ ഈ സിനിമയും ഭദ്രമായി തന്നെ ഒരിടം കണ്ടെത്തേണ്ടതുണ്ട്. വടക്കൻ തനതുകലയുടെ ദൃശ്യഭംഗി നല്ലൊരു അനുഭൂതിയായി  മനസ്സിൽ നിലനിൽക്കട്ടെ. മനോജ് കാന എന്ന ഈ സിനിമയുടെ അമരക്കാരനും കൂട്ടാളികൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ! ആശംസകൾ!!.

 

ചായില്യം സിനിമയ്ക്കു വേണ്ടി കുരീപ്പുഴ ശ്രീകുമാർ എഴുതിയ മനോഹരമായൊരു പാട്ടിതാ:

film / theyyam / തെയ്യം chayilyam / film / theyyam / ചായില്യം / തെയ്യം / മനോജ് കാന / സിനിമ /

Comments

  • bijeshputhupally says:

    cinema kandu. gambheeramayirikunnu,
    manoj kanakum sahapravarthkarkum nandi,samoohyapraskthi nashpedathe nammude oromalayaliyilum uranju koodiyirikunna.prathyekichu theyyam poleyulla oruvaliya kalayude drisyavishkaram, aldaivangale kandethi businessakkunnavarum ,viswasangale muruke pidichu jeevikunnavarum ,athinidayil jeevikan padupedunna oru sthreeyum, pakshe padathinde ending athra nannayilennu thonni,

Leave a Reply

Your email address will not be published. Required fields are marked *