Browsed by
Category: Wiki Edits

വിക്കിപീഡിയ

വിക്കിപീഡിയ

എന്താണു വിക്കിപീഡിയ? കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍‌ത്തിക്കുന്നവരില്‍‌ വിക്കിപീഡിയെ കുറിച്ചറിയാത്തവരുണ്ടായിരിക്കില്ല. എന്തിനെങ്കിലും‌ വേണ്ടി സേര്‍‌ച്ചു ചെയ്താല്‍‌ പലപ്പോഴും‌ വിക്കിപീഡിയയില്‍‌ എത്തിച്ചേരുകയാണു പതിവ്‌. അവിടെ നിങ്ങളെ കാത്തിരിക്കുന്ന information-ന്റെ വിപുലമായ വിന്യാസം‌ കണ്ട്‌ അല്പമൊന്ന്‌ അന്ധാളിച്ചേക്കാം‌! ആരാണിതൊക്കെ കൊടുത്തത്? എവിടെയാണിതിന്റെ ഉറവിടം? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍‌ മനസ്സിലുദിച്ചു വന്നേക്കാം. ലോകത്തിന്റെ പല ഭാഗത്തുനിന്നായി അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശം ആണ്‌ വിക്കിപീഡിയ. വിക്കിപീഡിയയുടെ തന്നെ ഭാഷയില്‍‌ പറഞ്ഞാല്‍‌ “a free content, multilingual encyclopedia written collaboratively by contributors around the world.” മലയാളം‌ വിക്കിപീഡിയയില്‍‌ സേര്‍‌ച്ച്‌ ചെയ്യാനൊരു എളുപ്പവഴി! ഇവിടെ ക്ലിക്കുചെയ്യുക കാര്യകാരണ സഹിതം‌, അധികാരമുള്ള ആര്‍‌ക്കും‌ എന്തും‌ തിരുത്താനുള്ള അവകാശം‌ എന്നതാണ് ‘വിക്കി’ (wiki)…

Read More Read More

Mary Had a Little Lamb – മേരിക്കുണ്ടൊരു കുഞ്ഞാട്

Mary Had a Little Lamb – മേരിക്കുണ്ടൊരു കുഞ്ഞാട്

വളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഇംഗ്ലീഷില്‍‌ Mary had a little lamb -എന്ന പേരില്‍‌ 1830 -ല്‍‌ സാറാ ജോസഫ്‌ ഹേലാണിത്‌ പ്രസിദ്ധീകരിച്ചത്‌. അവര്‍‌‌ തന്നെയാണ് മുഴുവനായും‌ ഈ കവിത എഴുതിയതെന്നും‌ അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച്‌ ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും‌ പ്രധാനമായി രണ്ട്‌ അഭ്യൂഹങ്ങള്‍‌ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. മേരി ഹട്സ്‌ എന്നൊരാള്‍‌ ഈ അംഗനവാടികവിതയുടെ കര്‍‌ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും‌ ഇതു സാറാ ജോസഫ്‌ ഹേല്‍‌ തന്നെയാണെഴുതിയതെന്നു പിന്നീട്‌ സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍‌ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി. കവിതയുടെ ഇതിവൃത്തം‌ ചുരുക്കത്തില്‍‌ മേരി തന്റെ ജീവനു തുല്യം‌ സ്നേഹിക്കുന്ന ആട്ടിന്‍‌കുട്ടിയെ സഹോദരന്റെ…

Read More Read More