Browsed by
Category: UARS

അങ്ങനെ അതും താഴേക്ക്!!

അങ്ങനെ അതും താഴേക്ക്!!

നാസയുടെ 20 കൊല്ലം പഴക്കമുള്ള കൃത്രിമോപഗ്രഹമായ അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച് സാറ്റലൈറ്റ് ഇന്നു ഭൂമിയിലേക്ക് പതിക്കുന്നു. തലകുത്തിവീഴുന്നത് അമേരിക്കയിൽ തന്നെ ആണത്രേ. ഇതിനുമുമ്പ്, അമേരിക്കയുടെ സ്‌കൈലാബ് 1979- – ലും റഷ്യയുടെ മിര്‍ 2001–ലും ഭൂമിയില്‍ തകര്‍ന്നുവീണിരുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിൽ ആണ് പണ്ട് സ്കൈലാബിന്റെ അവശിഷ്ടങ്ങൾ പതിച്ചത്.  മിര്‍-നെ കൊണ്ടുപോയി പസഫിക് സമുദ്രത്തിലും തള്ളിയിട്ടു.സ്കൈലാബ് ഭൂമിയിലേക്ക് പതിക്കുന്ന സമയത്ത് ഇന്നത്തെ പോലെ വാർത്താമാധ്യമങ്ങൾ കേരളത്തിൽ വ്യാപകമായിരുന്നില്ല. ആകാശവാണി റേഡിയോയിലൂടെ ഉള്ള പ്രക്ഷേപണം തന്നെയായിരുന്നു പ്രധാനം. സ്കൈലാബ് വീഴുന്ന സ്ഥലത്തേക്കുറിച്ചും അന്ന് വ്യക്തമായ ധാരന ഉണ്ടായിരുന്നില്ല.കേരളത്തിലെ ഗ്രാമങ്ങളിൽ പലയിടങ്ങളിലും വൻ ആഘോഷങ്ങൾ അന്നു നടന്നിരുന്നുവത്രേ! ആടിനെയും പശുവിനേയും കോഴിയേയും ഒക്കെ കൊന്ന് കറിവെച്ചും വെള്ളമടിക്കുന്നവർ മൂക്കറ്റം വെള്ളമടിച്ചും എല്ലാവർരും മരണം വരിക്കാൻ തയ്യാറായിരുന്നുവത്രേ!! സ്കൈലാബ്…

Read More Read More