Browsed by
Category: Tintumon

വിഡ്ഢിച്ചോദ്യം – ടിന്റുമോൻ വീണ്ടും

വിഡ്ഢിച്ചോദ്യം – ടിന്റുമോൻ വീണ്ടും

ടീച്ചർ : കടലിന്റെ നടുക്ക് ഒരു മാവു നട്ടാൽ അതിൽ നിന്ന് എങ്ങനെ മാങ്ങ പറിക്കും?ടിന്റുമോൻ: ഒരു കിളിയേ പോലെ പറന്നുപോയിട്ട് മാങ്ങ പറീക്കാല്ലോ!!ടീച്ചർ: കിളിയായി നിന്റെ അച്ഛൻ പറക്കുമോടാ!!ടിന്റുമോൻ: പിന്നെ, കടലിനു നടുവിൽ നിങ്ങളുടെ അപ്പൻ കൊണ്ടുപോയി മാവുനടുമായിരിക്കും!!

പ്രണയം കണ്ടുപിടിച്ചതാര്??

പ്രണയം കണ്ടുപിടിച്ചതാര്??

ടുണ്ടുമോൾ: പ്രണയം കണ്ടുപിടിച്ചതാരാണ്?ടിന്റുമോൻ: ചൈനാക്കാർ!!ടുണ്ടുമോൾ: അതെന്താ?ടിന്റുമോൻ: യാതൊരു ഗ്യാരണ്ടിയോ ഉറപ്പോ ഗുണമേന്മയോ ഉണ്ടാവില്ലല്ലോ..

ടിന്റുമോന്റെ ഭാര്യ മരിച്ചു!!

ടിന്റുമോന്റെ ഭാര്യ മരിച്ചു!!

ടിന്റുമൊന്റെ ഭാര്യ മരിച്ചു.കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ ശേഷം കാർമ്മികൻ ടിന്റുമോനോട്: ഞങ്ങളുടെ ഭാഗത്തു നിന്നും എല്ലാ ചടങ്ങുകളും തീർത്തിട്ടുണ്ട്. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? ടിന്റുമോൻ:ഉണ്ട്… ആ ലാപ്‌ടോപ്പ് ഇങ്ങു കൊണ്ടു വാ, ഫെയ്സ്‌ബുക്കിൽ കയറി സ്റ്റാറ്റസ് സിംഗിൾ എന്നാക്കണം!!

ടിന്റുമോൻ വീണ്ടും

ടിന്റുമോൻ വീണ്ടും

നടൻ: എന്റെ തേജാ ഭായി ആൻഡ് ഫാമിലി എന്ന സിനിമ മോൻ കണ്ടോ?ടിന്റുമോൻ: ഇല്ലനടൻ: അതെന്താ?ടിന്റുമോൻ: തീയറ്ററിൽ ഒറ്റയ്‌ക്കിരിക്കാൻ പേടിയാ മാമാ!! പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സുഹൃത്തിന്റെ എസ്.എം.എസ്

ടിന്റുമോന്റെ ഒരു കാര്യം!

ടിന്റുമോന്റെ ഒരു കാര്യം!

ടിന്റുമോൻ പുതിയതായി വാങ്ങിച്ച ബസ്സ് ഉരുട്ടിക്കളിക്കുന്നു.ടിന്റുമോൻ: ഡ്റ്‌റ് …പീ… പീ.. പോം പോം..സ്റ്റോപ്പ്!പാലാരിവട്ടം പാലാരിവട്ടം.. എറങ്ങാനുള്ള തെണ്ടികളൊക്കെ ഇറങ്ങിക്കോ…ഇനി കേറാനുള്ള കഴുതകൾ കേറ് – വേഗം വേഗം…പോകാം റൈറ്റ് റൈറ്റ് … ഡ്റ്‌റ് …പീ… പീ..ഫുട്‌ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോടാ പുല്ലേ! മുന്നോട്ട് നിൽക്ക്…പീ… പീ.. പോം പോം…………………………………ഇതു കണ്ടും കേട്ടും സഹികെട്ട ടിന്റുമോന്റെ അച്ഛൻ ആ കളിബസ്സെടുത്തു മാറ്റിവെച്ചു.ടിന്റുമോൻ കരച്ചിൽ തുടങ്ങി. അഞ്ചുമിനിറ്റോളം നിർത്താതെ കരഞ്ഞ ടിന്റുമോന് ഒടുവിൽ അച്ഛൻ ബസ്സ് തിരിച്ചു നൽകി. ടിന്റുമോൻ: ഡ്റ്‌റ് …പീ… പീ.. പോം പോം..സ്റ്റോപ്പ്!വേഗം ഇറങ്ങെടാ നക്കികളേ…അല്ലെങ്കിൽ തന്നെ ഒരു നായിന്റെമോൻ കാരണം അഞ്ച് മിനിറ്റ് വൈകി…പോകാം റൈറ്റ് റൈറ്റ് … ഡ്റ്‌റ് …പീ… പീ.. മെയിൽ ആയി കിട്ടിയത്