Browsed by
Category: story

അയ്യപ്പനും ബുദ്ധനും

അയ്യപ്പനും ബുദ്ധനും

ഫെയ്സ്ബുക്കിൽ കണ്ട രണ്ടു ലേഖനങ്ങൾ ചേർക്കുന്നു… Krishnan Subrahmanian Nambudiripad എഴുതിയത്: ലിങ്ക് ഇവിടെ… ശബരിമലയിലെ ശ്രീബുദ്ധൻ [2000-വർഷം പുറകിൽ നിന്ന്, ഇന്നത്തെ ശബരിമലയിലേക്ക് എന്നെ പിടിച്ചുകൊണ്ടുവന്നത് കുറെ പുസ്തകങ്ങളാണ്. അവയെ സ്മരിച്ചുകൊണ്ട് ഞാനിവിടെ ഇത് കുറിക്കുന്നു] ബി.സി. മുന്നാം ശതകത്തിലാണ് ബുദ്ധമതം കേരളത്തിൽ പ്രവേശിച്ചതായി കണക്കാക്കുന്നത്. ചേര-ചോള-പാണ്ഡ്യ രാജാക്കന്മാർ രോഗാർത്തരായ മനുഷ്യർക്കും, മൃഗങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന ചികിത്സാ സമ്പ്രദായത്തെക്കുറിച്ച് സാമ്രാട്ട് അശോകന്റെ ശാസനങ്ങളിൽ കാണാവുന്നതാണ്. ശ്രീബുദ്ധന്റെ സന്ദേശവുമായി ആദ്യകാലത്ത് കേരളത്തിലെത്തിയ ബുദ്ധമതസന്ന്യാസിമാരാണ്, ഇവിടെ അത്തരം സാന്ത്വന പരിപാടികൾക്ക് നേതൃത്വം കൊടുത്തിരുന്നത് എന്നുപറയുന്നു! പിന്നീടൊരു കാലത്ത് കേരളം വാണിരുന്ന പള്ളിബാണപെരുമാൾ സിംഹാസനം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതായുള്ള ഒരു കഥയുണ്ട്. ആ സംഭവത്തെക്കുറിച്ച് കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “പെരുമാൾ ബുദ്ധമതത്തിൽ പ്രവേശിച്ച്, പള്ളിവാണുംകൊണ്ട്,…

Read More Read More

പലവഴി ദുരിതങ്ങൾ!!

പലവഴി ദുരിതങ്ങൾ!!

ആക്സിഡന്റിനു ശേഷം ക്രഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല എന്ന് കൂട്ടുകാരുടെ കർശനനിർദ്ദേശം ഉണ്ടായിരുന്നു. നിലനിൽക്കുന്ന ഓർമ്മയിൽ, ഷിജു അലക്സായിരുന്നു (Shiju Alex) അപ്രകാരം പറഞ്ഞവരിൽ മുമ്പന്തിയിൽ എന്നു തോന്നുന്നു; കാരണം ആക്സിഡന്റ് സമയത്തുള്ള എന്റെ ക്രഡിറ്റ് കാർഡ് കടബാധ്യത നന്നായി അറിഞ്ഞവരിൽ ഒരാളായിരുന്നു അവൻ. ഇടയിലെന്നോ വന്നുചേർന്ന ദുരിതങ്ങൾ കാരണം, ആരോടും പറയാതെ, ചെറിയ തുകയുടെ ക്രഡിറ്റ്കാർഡ് ഒരെണ്ണം സ്വന്തമാക്കി. അതീവ രഹസ്യമായിരുന്നുവത്!! അപ്രതീക്ഷിതമായി, ഇന്നലെ ഒരു മെസേജ് മൊബൈലിലേക്കു വന്നു: “Rs.3409.01 was spent on ur HDFCBank CREDIT Card ending 1228 on 2018-09-25:13:43:12 at DR MYCOMMERCE IRELAND.Avl bal – Rs.37496.99, curr o/s – Rs.12503.01” ഞാനിങ്ങനെ ഒന്നും വാങ്ങിയിട്ടില്ലെന്ന കാര്യം അപ്പോൾ തന്നെ…

Read More Read More

പ്രണയവും ഭക്തിയും

പ്രണയവും ഭക്തിയും

പ്രണയം കഴിഞ്ഞ കുറേ മാസങ്ങളായി കാണുന്ന ഒരു ദമ്പതിയുണ്ട്. ഓഫീസിലേക്കുള്ള വഴിമധ്യേ, സിൽക്ക്‌ബോർഡിലേക്കു നടക്കുമ്പോൾ ഇവർ രാവിലെ മോണിങ്‌വാക്കിനു പോയി തിരിച്ച് വീട്ടിലേക്കു മടങ്ങുന്നതാണു സന്ദർഭം. നല്ല പ്രായമുണ്ട്. 70 നു മേലെ കാണും. ആ വല്യമ്മച്ചി നന്നേ ക്ഷീണിതയാണ്. ഭർത്താവാണ് അവരെ കൈ പിടിച്ചും ചേർത്തു പിടിച്ചും നടത്തുന്നത്. ഏതോ നല്ല വീട്ടിലെ കാരണവർ ആണവർ. മക്കളുടെ മക്കളോ അവരുടെ മക്കളോ ചിലപ്പോൾ ഇതിലും ഗംഭീരമായി കൊക്കുരുമ്മി പ്രണയിക്കുന്നുണ്ടാവും. അവരുടെ ലോകത്ത് അവർ മാത്രമായി എന്ത്രമാത്രം സന്തോഷത്തോടെയാണാ മുത്തച്ഛൻ മുത്തശ്ശിയെ നടത്തുന്നത്. ആദ്യമൊക്കെ കണ്ടപ്പോൾ വെറുതേ തള്ളിക്കളഞ്ഞത്, പിന്നീടെന്നോ കണ്ട അവരുടെ കിളിക്കൊഞ്ചലും സ്നേഹത്തലോടലും ശ്രദ്ധ പിടിച്ചു വാങ്ങുകയായിരുന്നു. മറഞ്ഞിരുന്ന്, ആരും കാണാതെ, പരസ്പരം ചേർത്തുപിടിച്ചുള്ള ആ നടത്തം മൊബൈലിൽ പകർത്തിയാലോ…

Read More Read More

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്

ജി. എച്ച്. എസ്. എസ്. ചായ്യോത്ത് ജി. എച്ച്. എസ്. എസ്. ചായ്യോത്ത്, ചായ്യോത്ത് പി. ഒ., നീലേശ്വരം വഴി, പിൻ 671314, കാസർഗോഡ് ജില്ല ആരംഭിച്ചത് :1956 മാർച്ച് 19 സ്ഥാപകൻ :എൻ. ഗണപതി കമ്മത്ത് ജില്ല : കാസർഗോഡ് വിദ്യാഭ്യാസ ജില്ല: കാഞ്ഞങ്ങാട് അധികാരി: സർക്കാർ സഹായം സ്കൂൾ കോഡ്: 12044 ഹെഡ്മാസ്റ്റർ : സി. കുഞ്ഞിരാമൻ 1956 ഇൽ ഏക അധൃാപക വിദൃാലയമായി ആരംഭിച്ച് പിന്നീട് ഹയർ സെക്കൻഡറിയായി മാറിയ ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കാസർഗോഡ് ജില്ലയിൽ, നീലേശ്വരം നഗരത്തിൽ നിന്നും 8 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്നത്. യു….

Read More Read More

പ്രളയം

പ്രളയം

  ഈ ആഗസ്റ്റ് മാസം കേരളത്തിൽ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു മാസമാണ്. 1924 നു ശേഷം മറ്റൊരു മഹാപ്രളയം കേരളത്തെ ഒന്നാകെ വിഴുഞ്ഞിയ മാസം. ഗാന്ധിജി വരെ അക്കാലത്ത് 7000 രൂപ സ്വരൂപിച്ച് കേരളത്തിനു നൽകിയിരുന്നു. നിലവിലെ പ്രളയം ഭീകരമാണ്, കോടികളുടെ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഈ പ്രളയത്തിൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഏക ജില്ല കാസർഗോഡ് മാത്രമാണ്. വെള്ളപ്പൊക്കമായും ഒരുൾപൊട്ടലുകളായും ബാക്കിവന്ന 13 ജില്ലകളിലും പ്രളയകാലം അരങ്ങുതകർത്ത് പെയ്തിറങ്ങി. 400 ഓളം മനുഷ്യരും കളക്കിലധികം ജീവികളും മരിച്ചുവീണു. മൂവായിരത്തിൽ അധികം ദുരിതരക്ഷാ ക്യാമ്പുകൾ കേരളത്തിലങ്ങോളം പൊങ്ങിവന്നു. ഭീകരമായ അവസ്ഥയായിരുന്നു ഒരാഴ്ചയോളം കേരളത്തിൽ നടന്നത്. #KeralaFloods2018: Donate to the Chief Minister’s Distress Relief Fund, കൂടുതൽ വിവരങ്ങൾ ജാതി/മത/രാഷ്ട്രീയ ഭേദമില്ല മാവേലിനാട്ടിൽ മനുഷ്യർ ഒന്നായി ചേർന്നൊരു…

Read More Read More

രക്ഷകരാവുക

രക്ഷകരാവുക

#KeralaFloods#StandWithKerala#DecalareAsNationalDisaster 2nd worst flood after 1924 10 out of the 14 districts severely affected 15+ bridges collapsed 27 dams opened 186 lives lost 211+ landslides 20000+ houses damaged 10000+ km of roads destroyed Preliminary estimates count a loss of ₹8316 Crore Dear Indians and the People of the World, This post is a plea for help for the people of kerala facing the worst rains the state has ever seen, claiming lives, displacing people out of their house and into…

Read More Read More

സതിയോ ചതിയോ ഭീകരം?

സതിയോ ചതിയോ ഭീകരം?

വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ രജപുത്രവംശത്തിൽ നിലവിലുണ്ടായിരുന്ന ദുരാചാരമാണു സതി. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവിനു വരെ കാരണമായി. എങ്കിലും ഇന്നും ‘സതി‘ എന്ന ദുരാചാരത്തിന്റെ ഒറ്റപ്പെട്ട സംഭവങ്ങൾ വടക്കേ ഇന്ത്യയിൽ നടക്കുന്നുണ്ട്. രാജാറാം മോഹൻ റോയിയുടെ ശ്രമം നിമിത്തം 1829ൽ ആയിരുന്നു സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കിയത്. വേഷപ്രച്ഛന്നതയിലൂടെ ചരിത്രം ആവർത്തിക്കുന്നു. സതി ചതിയായി പുനർജനിച്ചിരിക്കുന്നു. ഭർത്താവിനേയും കുട്ടികളേയും കുടുംബത്തേയും വഞ്ചിച്ച് മറ്റൊരുവന്റെ കൂടെ പോവുന്ന ആചാരം കൂടിവരികയാണിന്ന്. കഴിഞ്ഞ ദിവസം അയല്പക്കത്തെ പെണ്ണിന്റേതടക്കം അഞ്ചോളം കഥകളാണ് അമ്മ പറഞ്ഞത്. പറയുവാൻ ഏറെയുണ്ട് കഥകൾ. ചിലതു പറയാം. ജീവിക്കാൻ പാടുപെടുപെട്ടു കഷ്ടപ്പെടുന്ന ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച്, ജോലി…

Read More Read More

നിപാ വൈറസ്

നിപാ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ ഒരു ആർ.എൻ.എ വൈറസ് ആണ് നിപാ വൈറസ് (Henipavirus or Nipah Virus). മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ്, രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചു. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാവൈറസ് പകരാം. 1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങി. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ കൂടി കൃഷിയിടങ്ങളിലേക്ക് എത്തി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ…

Read More Read More

നിത്യപ്രാർത്ഥന

നിത്യപ്രാർത്ഥന

കവിത കേൾക്കുക: ഏവർക്കും ദിവസവും രാവിലെ ചൊല്ലാനായി അല്ലെങ്കിൽ പ്രാർത്ഥിക്കാനായി ഇതാ ഒരു പ്രാർത്ഥനാഗീതം, സർവ ഐശ്വര്യങ്ങളും ഉണ്ടാവും 😀😀 എന്നു കരുതാം. പ്രാക്ടീസ് ചെയ്യാവുന്നതാണ്.