Browsed by
Category: devotional

സുന്ദരകാണ്ഡം

സുന്ദരകാണ്ഡം

സകലശുകകുല വിമലതിലകിത കളേബരേ! സാരസ്യപീയൂഷ സാരസർവ്വസ്വമേ കഥയ മമ കഥയ മമ കഥകളതിസാദരം കാകുൽ‌സ്ഥലീലകൾ കേട്ടാൽ മതിവരാ കിളിമകളൊടതിസരസമിതി രഘുകുലാധിപൻ കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര- നെങ്കിലോ കേട്ടു കൊൾകെന്നരുളിച്ചെയ്തു: 2000- 2001 ഇൽ ആണെന്നു തോന്നുന്നു, മലയാളം എം എയ്ക്ക് പഠിക്കുമ്പോൾ കോഴിക്കോട് യൂണിവേർസിറ്റി സിലബസ്സിൽ രാമായണത്തിൽ നിന്നും സുന്ദരകാണ്ഡം ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഞാൻ രാമായണം കാണുന്നത് തന്നെ അന്ന് പരീക്ഷയ്ക്ക് പഠിക്കാനായിട്ടായിരുന്നു. അതിനുമുമ്പുള്ള ടീച്ചറൊക്കെയും ബാലരമ അമർചിത്രകഥകളായിരുന്നു. എന്തായാലും ഈ കലാപരിപാടിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു പുസ്തകച്ചന്തയിൽ നിന്നും ആദ്ധ്യാത്മ രാമായണം മുഴുവനായങ്ങ് വാങ്ങിച്ച് വായിക്കാനൊരുങ്ങി! പഠിക്കുന്നത് മലയാളം എം എ ഒക്കെയാണെങ്കിലും വായിക്കാനും അർത്ഥം മനസ്സിലാക്കാനും ഒക്കെ പെട്ട പാട്…

Read More Read More

കാമാഖ്യദേവി

കാമാഖ്യദേവി

കാമാഖ്യ ക്ഷേത്രം കാമാഖ്യ ക്ഷേത്രം, ഗുവാഹത്തി     പേരുകൾ മറ്റു പേരുകൾ: ശക്തി പീഠം ശരിയായ പേര്: കാമാഖ്യ ക്ഷേത്രം ബംഗാളി: മാ താര സ്ഥാനം രാജ്യം: ഇന്ത്യ സംസ്ഥാനം: ആസാം ജില്ല: ഗുവാഹത്തി സ്ഥാനം: ഗുവാഹത്തിക്കു സമീപം, നീലാചൽ മല വാസ്തുശൈലി,സംസ്കാരം പ്രധാന പ്രതിഷ്ഠ:: കാമാഖ്യാദേവി( ദുർഗ്ഗ) പ്രധാന ഉത്സവങ്ങൾ: ദുർഗ്ഗാ പൂജ, മഹാ ശിവരാത്രി വാസ്തുശൈലി: Unknown ക്ഷേത്രങ്ങൾ: 6 ലിഖിതരേഖകൾ: 6 History നിർമ്മിച്ചത്: (നിലവിലുള്ള രൂപം) 1564-63 സൃഷ്ടാവ്: കാമരൂപ, ചിലരൈ (അറ്റകുറ്റപ്പണി) ആസാമിലെ ഒരു ഹൈന്ദവ ക്ഷേത്രവും തീർഥാടനകേന്ദ്രവുമാണ് കാമാഖ്യ ക്ഷേത്രം. ആസാമിലെ ഒരു നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്.പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത്…

Read More Read More

ഹരിവരാസനം

ഹരിവരാസനം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌. കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം. അതേ സമയം ആലപ്പുഴ പുറക്കാട്ടെ കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007-ൽ അവരുടെ ചെറുമകൻ എത്തുകയുണ്ടായി. 1923-ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതൽ തന്നെ…

Read More Read More

കണികാണും നേരം

കണികാണും നേരം

ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഭക്തിഗാനങ്ങൾ… previousplaynextstop mutemax volume     repeatshuffle   Update Required To play the media you will need to either update your browser to a recent version or update your Flash plugin. ഹരിനാമകീർത്തനം ജ്ഞാനപ്പാന കണികാണും നേരം കേശാദിപാദം ചെത്തി മന്ദാരം തുളസി കണ്ണാ ഗുരുവായൂരപ്പാ ഒന്നു ചിരിക്കൂ കണ്ണാ ഗുരുവായൂരമ്പല നടയിൽ ഉണരുണരൂ ഉണ്ണീക്കണ്ണാ എങ്ങനെ കാണാൻ വരും കണ്ണാ എന്തിനു കണ്ണാ നീ വെണ്ണ കട്ടൂ അമ്പാടി തന്നിലൊരുണ്ണി ഹരിനാമകീർത്തനം – മലയാള അക്ഷരമാലയുടെ ക്രമീകരണം – എഴുത്തച്ഛൻ ഉപരിപഠനകാലത്തെ അനുഭവങ്ങൾ മുന്നിൽ വച്ച് തിരുവൂരിലെ കളരിയുടെ പ്രവർത്തനശൈലി പരിഷ്കരിക്കാൻ ശ്രമിച്ച എഴുത്തച്ഛൻ, നാട്ടുഭാഷയിൽ അദ്വൈതവിജ്ഞാനം…

Read More Read More

അയ്യപ്പസ്തുതി

അയ്യപ്പസ്തുതി

അഖിലഭുവനദീപം, ഭക്തചിന്താബ്‌ജ സൂനം സുരമുനിഗണസേവ്യം, തത്വമസ്യാദി ലക്ഷ്യം ഹരിഹരസുതമീശം, താരകബ്രഹ്മരൂപം ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥംശ്രീ ശങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം ചാപം പുഷ്പശരാന്വിതം മദഗജാരൂഡം സുരക്താംബരം ഭൂതപ്രേതപിശാചവന്ദിത പദം ശ്‌മശ്രുസ്വയാലംകൃതം പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകാമിനിയുതം ശാസ്താരമീശം ഭജേ മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍ അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍ നിഹന്തം കിരാതാവതാരം ചരന്തം പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

വല്ലപ്പോഴും ഓർക്കുന്നതു നല്ലതാണ്…

വല്ലപ്പോഴും ഓർക്കുന്നതു നല്ലതാണ്…

“ജാതി ഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” കവിത കേൾക്കുക: ഗുരുദേവാ ഗുരുദേവാ ശ്രീ നാരായണ ഗുരുദേവാ ശിരസ്സിൽ ശ്രീപാദ പുഷ്പങ്ങൾ ചൂടിയ ശിവഗിരി തേടി വരുന്നൂ ഞങ്ങൾ ഗുരുകുലം തേടി വരുന്നൂ അദ്വൈതത്തിനെ പൂണൂലണിയിക്കും ആര്യമതങ്ങൾ കേൾക്കേ അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു തിരുക്കുറൽ പാടിയ ഗുരുദേവാ നിൻ തിരുനാമം ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടെ പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ ഋഗ്വേദത്തിനു പുണ്യാഹം തളിയ്ക്കും ഇല്ലപ്പറമ്പുകൾ കേൾക്കേ അവരുടെ അന്ധ വിശ്വാസങ്ങൾ കേൾക്കേ മതമേതായാലും മനുഷ്യൻ നന്നാകാൻ ഉപദേശം നൽകിയ ഗുരുദേവാ നിൻ തിരുമൊഴികൾ ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടേ പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ!!