Browsed by
Category: Reporter

ഓരോ ക്രിമികടികൾ…

ഓരോ ക്രിമികടികൾ…

മാരിചന്റെ പോസ്റ്റിലേക്ക്… വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും യൂ ട്യൂബില്‍ അപ്‍ലോഡു ചെയ്യുന്ന മുറയ്ക്ക് ചടുലമായി ബസിലും എത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി വലിയൊരു സേവനമാണ് ചെയ്യുന്നത്. മറ്റു പല കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ചാനലില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ഈ സൗകര്യം വളരെ ഉപകാരപ്രദമാണ്. മാധ്യമമേഖലയെ കൗതുകത്തോടും വിമര്‍ശനബുദ്ധ്യായും നിരീക്ഷിക്കുന്ന എന്നെപ്പോലുളളവര്‍ക്ക് നികേഷിന്റെ ബസ് പ്രൊഫൈല്‍ പിന്തുടരുന്നത് വലിയ ആശ്വാസമാണ്. ശ്രദ്ധിക്കേണ്ട പരിപാടികളുടെ ലിങ്കുകള്‍ സമാനമായി ചിന്തിക്കുന്നവര്‍ക്ക് ഷെയര്‍ ചെയ്യാനും അതൊക്കെ വിമര്‍ശനാത്മകമായി പരിശോധിക്കാനും അതൊരു വലിയ സൗകര്യം തന്നെയാണ്. ഒരു ടിവി പരിപാടി, കേവലം ഒരു വെബ് ലിങ്കില്‍ കാണാനും പങ്കുവെയ്ക്കാനും കഴിയുന്നത് സാങ്കേതിക വിദ്യയുടെ അനുഗ്രഹം തന്നെയാണ്. തങ്ങളുടെ ടെലിവിഷന്‍ പരിപാടികള്‍ കൂടുതല്‍പേരില്‍ എത്തിക്കുന്നതിനു വേണ്ടി റിപ്പോര്‍ട്ടര്‍ ടിവിയും അതിന്റെ…

Read More Read More