Browsed by
Category: Personal

കായം‌കുളം കൊച്ചുണ്ണി

കായം‌കുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂറിലെന്നല്ല, കേരളത്തിൽ തന്നെ അധികം പേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എന്നാൽ കൊച്ചുണ്ണി ഒരു വലിയ കള്ളനും അക്രമിയുമാണെന്നാണ് മിക്കവരുടെയും ബോധം. വാസ്തവത്തിൽ അയാൾ ഒരു സത്യവാനും മര്യാദക്കാരനും കൂടിയായിരുന്നു. പരസ്പര വിരുദ്ധങ്ങളായ ഈ ഗുണങ്ങൾ എല്ലാം കൂടി ഒരാളിലുണ്ടായിരിക്കുന്നതെങ്ങനെയാണെന്നു ചിലർ വിചാരിച്ചേക്കാം. അത് ഏതു പ്രകാരമെന്നു പിന്നാലെ വരുന്ന സംഗതികൾ കൊണ്ടു ബോധ്യപ്പെടുമെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. കൊച്ചുണ്ണി ജനിച്ചത് 993-ആമാണ്ടു കർക്കിടമാസത്തിൽ അമാവാസിയിൽ അർദ്ധരാത്രിസമയം തിരുവിതാംകൂറിൽ കാർത്തികപ്പള്ളിത്താലൂക്കിൽച്ചേർന്ന കീരിക്കാട്ടു പ്രവൃത്തിയിൽ കൊറ്റുകുളങ്ങരയ്ക്കു സമീപമുണ്ടായിരുന്ന സ്വഗൃഹത്തിലാണ്. കൊച്ചുണ്ണിയുടെ പിതാവും വലിയ അക്രമിയും കള്ളനുമായിരുന്നു. അയാളുടെ പ്രധാന ഉപജീവനമാർഗം മോ‌ഷണം തന്നെയായിരുന്നു. അന്നന്നു മോഷ്ടിച്ചു കിട്ടുന്നതുകൊണ്ട് അഹോവൃത്തി കഴിച്ചുവന്നുവെന്നല്ലതെ അയാൾക്കു സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ഒരു രാത്രിയിൽ ഒന്നും മോഷ്ടിക്കാൻ തരപ്പെട്ടില്ലെങ്കിൽ പിറ്റേദിവസം അയാളും…

Read More Read More

അയ്യപ്പനും ബുദ്ധനും

അയ്യപ്പനും ബുദ്ധനും

ഫെയ്സ്ബുക്കിൽ കണ്ട രണ്ടു ലേഖനങ്ങൾ ചേർക്കുന്നു… Krishnan Subrahmanian Nambudiripad എഴുതിയത്: ലിങ്ക് ഇവിടെ… ശബരിമലയിലെ ശ്രീബുദ്ധൻ [2000-വർഷം പുറകിൽ നിന്ന്, ഇന്നത്തെ ശബരിമലയിലേക്ക് എന്നെ പിടിച്ചുകൊണ്ടുവന്നത് കുറെ പുസ്തകങ്ങളാണ്. അവയെ സ്മരിച്ചുകൊണ്ട് ഞാനിവിടെ ഇത് കുറിക്കുന്നു] ബി.സി. മുന്നാം ശതകത്തിലാണ് ബുദ്ധമതം കേരളത്തിൽ പ്രവേശിച്ചതായി കണക്കാക്കുന്നത്. ചേര-ചോള-പാണ്ഡ്യ രാജാക്കന്മാർ രോഗാർത്തരായ മനുഷ്യർക്കും, മൃഗങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന ചികിത്സാ സമ്പ്രദായത്തെക്കുറിച്ച് സാമ്രാട്ട് അശോകന്റെ ശാസനങ്ങളിൽ കാണാവുന്നതാണ്. ശ്രീബുദ്ധന്റെ സന്ദേശവുമായി ആദ്യകാലത്ത് കേരളത്തിലെത്തിയ ബുദ്ധമതസന്ന്യാസിമാരാണ്, ഇവിടെ അത്തരം സാന്ത്വന പരിപാടികൾക്ക് നേതൃത്വം കൊടുത്തിരുന്നത് എന്നുപറയുന്നു! പിന്നീടൊരു കാലത്ത് കേരളം വാണിരുന്ന പള്ളിബാണപെരുമാൾ സിംഹാസനം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതായുള്ള ഒരു കഥയുണ്ട്. ആ സംഭവത്തെക്കുറിച്ച് കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “പെരുമാൾ ബുദ്ധമതത്തിൽ പ്രവേശിച്ച്, പള്ളിവാണുംകൊണ്ട്,…

Read More Read More

പലവഴി ദുരിതങ്ങൾ!!

പലവഴി ദുരിതങ്ങൾ!!

ആക്സിഡന്റിനു ശേഷം ക്രഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല എന്ന് കൂട്ടുകാരുടെ കർശനനിർദ്ദേശം ഉണ്ടായിരുന്നു. നിലനിൽക്കുന്ന ഓർമ്മയിൽ, ഷിജു അലക്സായിരുന്നു (Shiju Alex) അപ്രകാരം പറഞ്ഞവരിൽ മുമ്പന്തിയിൽ എന്നു തോന്നുന്നു; കാരണം ആക്സിഡന്റ് സമയത്തുള്ള എന്റെ ക്രഡിറ്റ് കാർഡ് കടബാധ്യത നന്നായി അറിഞ്ഞവരിൽ ഒരാളായിരുന്നു അവൻ. ഇടയിലെന്നോ വന്നുചേർന്ന ദുരിതങ്ങൾ കാരണം, ആരോടും പറയാതെ, ചെറിയ തുകയുടെ ക്രഡിറ്റ്കാർഡ് ഒരെണ്ണം സ്വന്തമാക്കി. അതീവ രഹസ്യമായിരുന്നുവത്!! അപ്രതീക്ഷിതമായി, ഇന്നലെ ഒരു മെസേജ് മൊബൈലിലേക്കു വന്നു: “Rs.3409.01 was spent on ur HDFCBank CREDIT Card ending 1228 on 2018-09-25:13:43:12 at DR MYCOMMERCE IRELAND.Avl bal – Rs.37496.99, curr o/s – Rs.12503.01” ഞാനിങ്ങനെ ഒന്നും വാങ്ങിയിട്ടില്ലെന്ന കാര്യം അപ്പോൾ തന്നെ…

Read More Read More

പ്രണയവും ഭക്തിയും

പ്രണയവും ഭക്തിയും

പ്രണയം കഴിഞ്ഞ കുറേ മാസങ്ങളായി കാണുന്ന ഒരു ദമ്പതിയുണ്ട്. ഓഫീസിലേക്കുള്ള വഴിമധ്യേ, സിൽക്ക്‌ബോർഡിലേക്കു നടക്കുമ്പോൾ ഇവർ രാവിലെ മോണിങ്‌വാക്കിനു പോയി തിരിച്ച് വീട്ടിലേക്കു മടങ്ങുന്നതാണു സന്ദർഭം. നല്ല പ്രായമുണ്ട്. 70 നു മേലെ കാണും. ആ വല്യമ്മച്ചി നന്നേ ക്ഷീണിതയാണ്. ഭർത്താവാണ് അവരെ കൈ പിടിച്ചും ചേർത്തു പിടിച്ചും നടത്തുന്നത്. ഏതോ നല്ല വീട്ടിലെ കാരണവർ ആണവർ. മക്കളുടെ മക്കളോ അവരുടെ മക്കളോ ചിലപ്പോൾ ഇതിലും ഗംഭീരമായി കൊക്കുരുമ്മി പ്രണയിക്കുന്നുണ്ടാവും. അവരുടെ ലോകത്ത് അവർ മാത്രമായി എന്ത്രമാത്രം സന്തോഷത്തോടെയാണാ മുത്തച്ഛൻ മുത്തശ്ശിയെ നടത്തുന്നത്. ആദ്യമൊക്കെ കണ്ടപ്പോൾ വെറുതേ തള്ളിക്കളഞ്ഞത്, പിന്നീടെന്നോ കണ്ട അവരുടെ കിളിക്കൊഞ്ചലും സ്നേഹത്തലോടലും ശ്രദ്ധ പിടിച്ചു വാങ്ങുകയായിരുന്നു. മറഞ്ഞിരുന്ന്, ആരും കാണാതെ, പരസ്പരം ചേർത്തുപിടിച്ചുള്ള ആ നടത്തം മൊബൈലിൽ പകർത്തിയാലോ…

Read More Read More

ഏറ്റവും ദുഃഖഭരിതമായ വരികൾ

ഏറ്റവും ദുഃഖഭരിതമായ വരികൾ

കവിത കേൾക്കുക: tonight I can write the saddest line. write, for example കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍ ശിഥിലമായി രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ… കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ ശിഥിലമായി രാത്രി നീല നക്ഷത്രങ്ങൾ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ… കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ ശിഥിലമായി രാത്രി നീല നക്ഷത്രങ്ങൾ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ… ഗഗന വീഥിയിൽ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാമാരുതൻ പാടുന്നൂ… കഴിയുമീ രാത്രി ഏറ്റവും വേദനാഭരിതമായ പദങ്ങൾ ചുരത്തുവാൻ… അവളെ ഞാൻ പണ്ട് പ്രേമിച്ചിരുന്നു… എന്നെ അവളുമെപ്പോഴോ പ്രേമിച്ചിരുന്നിടാം… (2) ഇതുകണക്കെത്ര രാത്രികൾ നീളെ ഞാൻ അവളെ വാരിയെടുത്തിതെൻ കൈകളിൽ അതിരെഴാത്ത ഗഗനത്തിനു കീഴിൽ അവളെ ഞാൻ ഉമ്മ വെച്ചൂ തെരുതെരെ……

Read More Read More

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്

ജി. എച്ച്. എസ്. എസ്. ചായ്യോത്ത് ജി. എച്ച്. എസ്. എസ്. ചായ്യോത്ത്, ചായ്യോത്ത് പി. ഒ., നീലേശ്വരം വഴി, പിൻ 671314, കാസർഗോഡ് ജില്ല ആരംഭിച്ചത് :1956 മാർച്ച് 19 സ്ഥാപകൻ :എൻ. ഗണപതി കമ്മത്ത് ജില്ല : കാസർഗോഡ് വിദ്യാഭ്യാസ ജില്ല: കാഞ്ഞങ്ങാട് അധികാരി: സർക്കാർ സഹായം സ്കൂൾ കോഡ്: 12044 ഹെഡ്മാസ്റ്റർ : സി. കുഞ്ഞിരാമൻ 1956 ഇൽ ഏക അധൃാപക വിദൃാലയമായി ആരംഭിച്ച് പിന്നീട് ഹയർ സെക്കൻഡറിയായി മാറിയ ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കാസർഗോഡ് ജില്ലയിൽ, നീലേശ്വരം നഗരത്തിൽ നിന്നും 8 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്നത്. യു….

Read More Read More

നീ അടുത്തുണ്ടായിരുന്ന കാലം

നീ അടുത്തുണ്ടായിരുന്ന കാലം

നീ അടുത്തുണ്ടായിരുന്ന കാലം ഞാൻ എന്നിലുണ്ടായിരുന്ന പോലെ… (2) നീ അടുത്തില്ലാതിരുന്ന കാലം ഞാൻ എന്നിലില്ലാതിരുന്ന പോലെ… സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം എന്റെ ദുഃഖങ്ങളെല്ലാം അകന്ന പോലേ… നീ അടുത്തുണ്ടായിരുന്ന കാലം… കണ്ടിട്ടു കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം (2) നോക്കുന്നതെന്തിന്നു നീ; എന്നെയെന്നു നീ നോട്ടത്തിലൂടെ പറഞ്ഞ കാലം… നേരം വെളുത്താൽ നിനക്കായി വരമ്പത്തെ നീളും നിഴൽ നോക്കി നിന്ന കാലം (2) നീ കാണുവാനായി മരം കേറി കൊമ്പത്തെ നീറിന്റെ കൂടൊന്നുലഞ്ഞ കാലം… നിൽക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ എന്നുള്ളിൽ കരഞ്ഞു ചിരിച്ച കാലം; മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ, കണ്ടു ഞാനെന്നു ചിരിച്ച കാലം!! മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ, കണ്ടു…

Read More Read More

പോകൂ പ്രിയപ്പെട്ട പക്ഷി

പോകൂ പ്രിയപ്പെട്ട പക്ഷി

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെനീലിച്ച ചില്ലയില്‍ നിന്നും;നിനക്കായ്‌ വേടന്റെ കൂര-മ്പൊരുങ്ങുന്നതിന്‍ മുന്‍പ്,ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്,ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌,പോകൂ, തുള വീണ ശ്വാസ കോശത്തിന്റെകൂടും വെടിഞ്ഞ് ചിറകാര്‍‍‍-ന്നൊരോര്‍മ്മ പോല്‍ പോകൂ…സമുദ്രം ഒരായിരം നാവിനാല്‍ദൂരാല്‍ വിളിക്കുന്നു നിന്നെ… പോകൂ പ്രിയപ്പെട്ട പക്ഷീ…കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും… പോകൂ; മരണം തണുത്ത ചുണ്ടാലെന്റെപ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌;ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ചമൂടുന്നതിന്‍ മുന്‍പ്,അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌,എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ…പോകൂ പ്രിയപ്പെട്ട പക്ഷീ… പോകൂ… മരണം തണുത്ത ചുണ്ടാലെന്റെപ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌,ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ചമൂടുന്നതിന്‍ മുന്‍പ്,അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌,എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍നിന്നു നീ… പോകൂ പ്രിയപ്പെട്ട പക്ഷീ… കവി: ബാലചന്ദ്രന്‍ ചുള്ളിക്കാട്

പ്രളയം

പ്രളയം

  ഈ ആഗസ്റ്റ് മാസം കേരളത്തിൽ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു മാസമാണ്. 1924 നു ശേഷം മറ്റൊരു മഹാപ്രളയം കേരളത്തെ ഒന്നാകെ വിഴുഞ്ഞിയ മാസം. ഗാന്ധിജി വരെ അക്കാലത്ത് 7000 രൂപ സ്വരൂപിച്ച് കേരളത്തിനു നൽകിയിരുന്നു. നിലവിലെ പ്രളയം ഭീകരമാണ്, കോടികളുടെ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഈ പ്രളയത്തിൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഏക ജില്ല കാസർഗോഡ് മാത്രമാണ്. വെള്ളപ്പൊക്കമായും ഒരുൾപൊട്ടലുകളായും ബാക്കിവന്ന 13 ജില്ലകളിലും പ്രളയകാലം അരങ്ങുതകർത്ത് പെയ്തിറങ്ങി. 400 ഓളം മനുഷ്യരും കളക്കിലധികം ജീവികളും മരിച്ചുവീണു. മൂവായിരത്തിൽ അധികം ദുരിതരക്ഷാ ക്യാമ്പുകൾ കേരളത്തിലങ്ങോളം പൊങ്ങിവന്നു. ഭീകരമായ അവസ്ഥയായിരുന്നു ഒരാഴ്ചയോളം കേരളത്തിൽ നടന്നത്. #KeralaFloods2018: Donate to the Chief Minister’s Distress Relief Fund, കൂടുതൽ വിവരങ്ങൾ ജാതി/മത/രാഷ്ട്രീയ ഭേദമില്ല മാവേലിനാട്ടിൽ മനുഷ്യർ ഒന്നായി ചേർന്നൊരു…

Read More Read More