Browsed by
Category: online fishing

ബാങ്കിങ് തട്ടിപ്പിന്റെ പുതിയ മുഖങ്ങൾ

ബാങ്കിങ് തട്ടിപ്പിന്റെ പുതിയ മുഖങ്ങൾ

മുമ്പ് പലവട്ടം വന്നതായിരുന്നു ഇത്തരത്തിലുള്ള മെയിലുകൾ. അന്നൊക്കെ തട്ടിപ്പാണെന്ന് അറിയാമായിരുന്നിട്ടും ആ മെയിലുകൾ ചുമ്മാ ഡിലീറ്റ് ചെയ്തു കളയുക മാത്രമാണു ചെയ്തത്. കഴിഞ്ഞ വർഷം ഗൾഫിലുള്ള ഒരു സുഹൃത്ത് പറഞ്ഞു അവൻ ഈ തട്ടിപ്പിനിരയായി എന്ന്! വിദ്യാഭ്യാസവും നല്ല ജോലിയും ലോക പരിചയവും ഉണ്ടായിട്ടും അവൻ ഇവരുടെ ഫിഷിങിൽ വീണുപോയി. RBI യുടെ പേരിൽ അവരുടെ വെബ്‌സൈറ്റ് അഡ്രസ്സും ഇമെയിൽ ഐഡിയും ഒക്കെ ഉപയോഗിച്ചുകൊണ്ടുതന്നെ ഇന്ന് എനിക്ക് ആ മെയിൽ മറ്റൊരു ഫോർമാറ്റിൽ വീണ്ടും വരികയുണ്ടായി. മെയിൽ പ്രിന്റ് സ്ക്രീൻ എടുത്ത് അതേ പടി താഴെ കൊടുക്കുന്നു. ചിത്രം ക്ലിക്ക് ചെയ്താൽ വലുതായി കാണാനാവും. ഇതിൽ പറഞ്ഞിരിക്കുന്ന RBI യുടെ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പോയുന്നത് ആ സൈറ്റിലേക്കല്ല, പകരം ഇങ്ങനെ http://abstractpaintingsserge.com/rss-token/rss-token/token-initiated/index.htm…

Read More Read More

ഇതു വല്ലാത്തൊരു ശല്യമായിട്ടുണ്ട്!!

ഇതു വല്ലാത്തൊരു ശല്യമായിട്ടുണ്ട്!!

ഒരു ദിവസം എത്ര തവണയാനെന്നറിയില്ല ഞാനീ വകുപ്പിൽ പെട്ട മെയിലുകൾ ഡിലീറ്റ് ചെയ്യുന്നത്!! എന്തായാലും വൈകിയാണെങ്കിലും ഇന്നു ഞാനൊരു ഫിൽ‌ട്ടർ ഉപയോഗിച്ച് brizy.com -നെ ഡയറക്‌റ്റ് ഡിലീറ്റ് ചെയ്യാൻ തുടങ്ങി. ബസ്സിലും പ്ലസ്സിലും ഉള്ള ഒട്ടുമിക്ക ആളുകളുടെ മെയിൽ ഐഡിയിൽ നിന്നും ഇതു വന്നിട്ടുണ്ട് 🙁 ദാ ഇപ്പോ വന്ന ഒരു മെയിൽ: ഇതുവരെ ഞാനാ ലിങ്കിൽ ക്ലിക്ക് ചെയ്തിരുന്നില്ല; ഇന്ന് ആ സൈറ്റിനെ കുറിച്ച് ഗൂഗിൾ ഭഗവതിയോട് ചോദിച്ചപ്പോൾ പറഞ്ഞത് അതൊരു ഗൈമിങ് സൈറ്റാണെന്നാണ്!! invitation അയക്കുന്നവർ ഒക്കെ അറിഞ്ഞിട്ടു തന്നെ അയക്കുന്നവർ ആയിരിക്കുമോ 🙂 അതോ അബദ്ധം പിണഞ്ഞവരായിരിക്കുമോ…!