Browsed by
Category: O. N. V. Kurup

ഭൂമിക്കൊരു ചരമഗീതം

ഭൂമിക്കൊരു ചരമഗീതം

കവിത കേൾക്കുക ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-മൃതിയില്‍ നിനക്കാത്മശാന്തി!ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-നിഴലില്‍ നീ നാളെ മരവിക്കേ,ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ഉദകം പകര്‍ന്നു വിലപിക്കാന്‍ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-മൃതിയില്‍ നിനക്കാത്മശാന്തി! പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീഎണ്ണിയാല്‍ തീരാത്ത,തങ്ങളിലിണങ്ങാത്തസന്തതികളെ നൊന്തു പെറ്റു!ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെകണ്ണീരൊഴുക്കി നീ നിന്നൂ!പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃതിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെനിന്നു നീ സര്‍വംസഹയായ്! ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-തിരുഹൃദയ രക്തം കുടിക്കാന്‍!ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-ചിത്രപടകഞ്ചുകം ചീന്തിനിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-നിന്നുതിരും ഉതിരമവര്‍മോന്തിആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-മാര്‍ത്തലക്കുന്നു മൃദുതാളം! അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-തരുണന്റെ കഥയെത്ര പഴകീപുതിയ…

Read More Read More

ഒ. എൻ. വി. കുറുപ്പിന്റെ ‘അമ്മ’ എന്ന കവിത

ഒ. എൻ. വി. കുറുപ്പിന്റെ ‘അമ്മ’ എന്ന കവിത

കവിത കേൾക്കുക ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക് കല്ലിനെക്കാളുറപ്പായിരുന്നു നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍ അ കൈവിരുതു പുകഴ്തുമാരും ആ പുകഴ് ഏതിനും മീതെയല്ലോ കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ് ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി…

Read More Read More

ഭൂമിക്കൊരു ചരമഗീതം

ഭൂമിക്കൊരു ചരമഗീതം

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റ നിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ തീരാത്ത, തങ്ങളിലിണങ്ങാത്ത സന്തതികളെ നൊന്തു പെറ്റു! ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ കണ്ണീരൊഴുക്കി നീ നിന്നൂ! പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ നിന്നു നീ സര്‍വംസഹയായ്! ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ- യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍- ക്കൊരു…

Read More Read More