Browsed by
Category: Mammootty

പണ്ടൊരു റെയ്‌ഡ് നടന്നിരുന്നു!

പണ്ടൊരു റെയ്‌ഡ് നടന്നിരുന്നു!

വരവിൽ കവിഞ്ഞ് സ്വത്തുവകകൾ സ്വന്തമാക്കി എന്നു പറഞ്ഞ് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും വീടുകളിലും ഓഫീസുകളിലും റെയ്‌ഡ് നടന്നിരുന്നുവല്ലോ! ആനക്കൊമ്പിന്റേയും പുരാവസ്തുക്കളുടേയും മൂല്യം തിട്ടപ്പെടുത്താൻ നടന്ന ഉദ്ദ്യോഗസ്ഥന്മാരിൽ ചിലർക്കൊക്കെ ഉദ്യോഗകയറ്റവും വകുപ്പുമാറ്റവും ഒക്കെ കിട്ടിയെന്നും കേട്ടു. എന്തായോ എന്തോ? ചാണ്ടിച്ചനും കൂട്ടർക്കും ഇടയിൽ പറന്നു നടന്ന് സേവനമനുഷ്ഠിക്കുന്ന ഒരു മൊബൈൽ കേരളത്തിൽ താരമായി മാറുമ്പോൾ അങ്ങനെ ചിലതൊക്കെ വിസ്‌മൃതമാവുന്നു.

The King and The Commissioner

The King and The Commissioner

ദാ അവർ വരികയായി! കേരളക്കരയെ ആകമാനം കോരിത്തരിപ്പിച്ച കളക്‌ടർ ജോസഫ് ആന്റണിയും കമ്മീഷ്‌ണർ ഭരത് ചന്ദ്രനും!! തീയറ്ററുകൾ മറ്റൊരു ഭൂകമ്പത്തിനു സാക്ഷ്യം വഹിക്കട്ടെ!! THE KING AND THE COMMISSIONER TEASER

ചന്തുവിന്റെ ഡയലോഗുകൾ – ഒരു വടക്കൻ വീരഗാഥയിൽ നിന്ന്

ചന്തുവിന്റെ ഡയലോഗുകൾ – ഒരു വടക്കൻ വീരഗാഥയിൽ നിന്ന്

 നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും………പിന്നെ വല്ല ആയുധവും കൈവശമുണ്ടെങ്കിൽ നീ എനിക്കു പറഞ്ഞു താ. ചേകവൻ കണക്കു തീർക്കുന്നതു പണമെറിഞ്ഞല്ല.ചുരികത്തലപ്പ് കൊണ്ടാണ്. പക മാറിയിരുന്നോ മനസ്സിൽ? ഇല്ലെന്നു പറയുന്നതാവും സത്യം. എന്റെ മോഹം. എന്റെ ധ്യാനം. എന്റെ രക്തത്തിൽ, ഞരമ്പുകളിൽ പതിമൂന്നാം വയസ്സു മുതൽ പടർന്നു കയറിയ ഉന്മാദം.അവളെയാണ് ഞാനിന്നുപേക്ഷിക്കേണ്ടി വരുന്നതു. മച്ചുനൻ ചന്തു അവളെ അർഹിക്കുന്നില്ല. അവൾക്കു നല്ലതു വരട്ടെ എന്നും നല്ലതു വരട്ടെ. [ഉണ്ണിയാർച്ചയുടെ വിവാഹ ഘോഷയാത്ര അകലെ നിന്ന് കണ്ട് കൊണ്ട്] ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല. ജീവിതത്തിൽ ചന്തുവിനെ തോൽപ്പിച്ചിട്ടുണ്ട്. പലരും, പല വട്ടം. മലയനോട് തൊടുത്തുമരിച്ച എന്റെ അച്ഛൻ ആദ്യം…

Read More Read More

പഴശ്ശിരാജയും ഫാന്‍‌സും

പഴശ്ശിരാജയും ഫാന്‍‌സും

സിനിമാനിരൂപണം നടത്തി പരിചയമൊന്നുമില്ലാത്ത ആളാണു ഞാന്‍‍. സിനിമയെ കീറി മുറിച്ചുകൊണ്ടുള്ള വലിയ വലിയ നിരൂപണങ്ങള്‍‍ വായിച്ച് പലപ്പോഴും “ഹോ! അത്രയ്‍ക്കു വേണ്ടായിരുന്നു..” എന്നു പറഞ്ഞിട്ടുള്ളൊരു വ്യക്തിയുമാണ്. എങ്കിലും പറയാതെ വയ്യ. പഴശ്ശിരാജ എന്നെ വല്ലാതെ നിരാശപ്പെടുത്തി. സിനിമാരംഗത്തെ മുടിചൂടാമന്നന്‍‍മാര്‍‍ ഒന്നിച്ചുനിന്നെന്നു കരുതി അത്ഭുതങ്ങള്‍‍‍ കാണാമെന്നു കരുതിയ ഞാനൊരു മണ്ടന്‍‍! അഭിനയത്തികവില്‍‍‍ അഗ്രഗണ്യരായ ഒരുപാടു നടന്‍‍മാര്‍‍‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ മുഖം കാണിച്ചുപോകുന്നുണ്ട് പഴശ്ശിരാജ എന്ന ചിത്രത്തില്‍‍‍. തിലകനും നെടുമുടിവേണുവും ക്യാപ്‍റ്റന്‍‍‍ രാജുവും ലാലു അലക്‌സും ഒക്കെ ഇതില്‍‍‍പെടും. മമ്മൂട്ടിയുടെ ആവശ്യം തന്നെയില്ലാത്ത ഒരു ചിത്രമായിരുന്നു പഴശ്ശിരാജ. വെറുതേ നടക്കാനും മറ്റുമായി ഒരു രാജാവ്! മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യേകിച്ചെന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. നന്നായി അഭിനയിക്കാനുള്ള നല്ലൊരു മുഹൂര്‍‍‍ത്തം പോലും മഹാനടനായ മമ്മൂട്ടിക്കൊത്തുവന്നില്ല. അഭിനയമെന്നു പറയാനാവില്ല; പ്രകടനം…

Read More Read More