Browsed by
Category: malayalam wikipedia 10th anniversary

പത്തു തികയുന്ന വിക്കിപീഡിയ

പത്തു തികയുന്ന വിക്കിപീഡിയ

ഈ കഴിഞ്ഞ ഡിസംബർ 8, 9 തീയതികളിൽ അധികം ആരവങ്ങളോ ആഢംബരങ്ങളോ ഇല്ലാതെ കണ്ണൂർ ജില്ലയിലെ പാലയത്തുവയൽ യു. പി. സ്കൂളിൽ കുറച്ചുപേർ സമ്മേളിക്കുകയുണ്ടായി. സൈബർ ഇടങ്ങളിൽ പരിചിതരായ കുറച്ചുപേരായിരുന്നു ഇവർ. മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെമ്പാടും മറ്റു പ്രധാന നഗരങ്ങളിലും നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായാണു് കണ്ണൂരിൽ പേരാവൂർ കേന്ദ്രീകരിച്ച് വിജ്ഞാനയാത്ര, വനയാത്ര എന്നീ പരിപാടികൾ സംഘടിപ്പിച്ചത്.

മലയാളം വിക്കിപീഡിയ പത്താം വാർഷിക നിറവിൽ

മലയാളം വിക്കിപീഡിയ പത്താം വാർഷിക നിറവിൽ

മലയാളത്തിന് അഭിമാനകരമായ 10 വർഷങ്ങൾ!!  മലയാളം വിക്കിപീഡിയ അതിന്റെ പത്താം വാർഷിക നിറവിൽ എത്തിയിരിക്കുന്നു. അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ്‌ വിക്കിപീഡിയ. 2002 ഡിസംബർ 21-നു് അമേരിക്കന്‍ സര്‍വ്വകലാശാലയിൽ ഗവേഷണ വിദ്യാര്‍ത്ഥിയായയിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ് മേനോന്‍ എം. പി യാണ് മലയാളം വിക്കിപീഡിയക്കു (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താൻ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു. ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേർ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ…

Read More Read More