Browsed by
Category: malayalam

അരനാഴിക നേരം

അരനാഴിക നേരം

വരികയായി ഞാൻ പ്രിയേ, കാത്തിരിക്കുക അരനാഴിക നേരംകൂടി നീ. വെറുംവാക്കല്ല സഖീ, വരുന്നത് വെറും കൈയ്യോടുമല്ല. നിനക്കേറയിഷ്ടമുള്ള, യരി മുറുക്കിന്റെ പൊതിയുണ്ട് മടിക്കുത്തിലൊപ്പമൊരു ഡസൻ കരിവളയും ! ആശകളതിരുവിട്ടതുവഴി യിതുവഴിയിറങ്ങിയോടുന്ന മനസ്സുമായി വണ്ടിയിലക്ഷമ- നായിട്ടിരിക്കുന്നു ഞാനോമനേ! അഴലെല്ലാം പാറ്റിപറത്തി നീ അഴകോടിരിക്കണം. മുടിയഴിച്ചിട്ടതിലൊരു തുളസിക്കതിർ ചൂടണം. കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ, കിണ്ണത്തിലൊരു തവി കഞ്ഞി കരുതിയേക്കണം. പരിഭവിക്കണ്ട, പരിഭ്രമിക്കണ്ട മറന്നിട്ടില്ലമ്മതൻ കുഴമ്പു– മച്ഛന്റെ ജാപ്പണം പൊയ്ലയും. പിന്നെ, ചിലവുകൾ ചുരുക്കണം, മിച്ചം പിടിച്ചതുകൊണ്ടൊരു കുറി നീ കൂടണം, മകളവൾ പനപോലെ വളരുകയല്ലോ? മഴയെത്തും മുമ്പേ മച്ചിലെ ചോർച്ചകൾ മാറ്റണം, ഓണത്തിനിക്കുറി നാമെല്ലാം പുതുചേല ചുറ്റണം. ഉഷ്ണം പുകയുന്നയുച്ചകൾ മാത്രം നിറഞ്ഞ ജോലിത്തിരക്കിൽ നഷ്ടപ്പെടുന്ന പുലർച്ചകളും സന്ധ്യകളും, മാസാറുതികളിൽ കഴുകി കമഴ്ത്തിയ കുടം പോലെയാകുന്നു കീശ, വെയിലത്തയയിലിട്ടുടുപ്പു…

Read More Read More

മാറുന്നു നാം കേരളീയർ

മാറുന്നു നാം കേരളീയർ

വേണ്ടാ നമുക്കിന്നു കപ്പ, അയ്യേ വേണ്ടാ നമുക്കിന്നു കാച്ചിൽ ചേമ്പെന്നു കേട്ടാൽ ചൊറിയും, അപ്പോൾ ചേമ്പിന്റെ താളെന്തു ചെയ്യും ? ശമ്പളം വാങ്ങുന്ന നമ്മൾ, എങ്ങനെ കുമ്പളം നട്ടു വളർത്തും ? ഇഞ്ചി മിഠായിയെ പോലും, വെറും നഞ്ചായി കാണുന്നോരല്ലോ ! ചക്കപ്പുഴുക്കെന്നു കേട്ടാൽ, “അയ്യേ” നാണിച്ചു ചൂളുന്നോർ നമ്മൾ സായിപ്പു ചൊല്ലി “ജാക്ഫ്രൂട്ട്”, ആഹാ പാക്കറ്റിൽ വന്നപ്പോൾ സൂപ്പർ..! കൂവക്കിഴങ്ങാർക്കു വേണം, മുറ്റത്തെ പിന്നാമ്പുറത്തെങ്ങാൻ പോട്ടെ ആരോ പറിച്ചതു, പിന്നെ പാക്കറ്റിലെത്തിച്ചു പേരോ ‘ആരോറൂട്ട്’ എന്നു നാം കേട്ടു, സൂപ്പർ- മാർക്കറ്റിൽ സ്റ്റോക്കെല്ലാം തീർന്നു ! ചക്കിലിട്ടാട്ടിയോരെണ്ണ, കേര- നാടിന്റെ സ്വന്തമാണെന്നാൽ ആരോ പറഞ്ഞു ‘കൊളസ്‌ട്രോൾ’, നമ്മൾ പോയി പനയെണ്ണ തേടി ! ഉള്ളി ചതച്ചിട്ട കഞ്ഞി, ഉപ്പു- മാങ്ങ ഞെരടി കഴിച്ചോർ കാലത്തെണീറ്റവരിന്നോ,…

Read More Read More

കാവ്യനര്‍ത്തകി

കാവ്യനര്‍ത്തകി

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി അപ്സരോരമണികള്‍ കൈമണികള്‍ കൊട്ടി വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍ സ്പന്ദിക്കും ആ മധുരസ്വരവീചികള്‍ തന്നില്‍.. താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി താമരത്താരുകള്‍പോല്‍ തത്തീ ലയഭംഗി സതതസുഖസുലഭതതന്‍ നിറപറ വെച്ചു ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലംപിടിച്ചു തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍- സങ്കല്പസുഷമകള്‍ ചാമരം വീശി സുരഭിലമൃഗമദത്തിലകിത ഫാലം സുമസമസുലളിത മൃദുലകപോലം നളിനദളമോഹന നയനവിലാസം നവകുന്ദസുമസുന്ദര വരമന്ദഹാസം…

Read More Read More

ഓട്ടൻ തുള്ളൽ

ഓട്ടൻ തുള്ളൽ

ഓട്ടന്‍ തുള്ളലില്‍ പലതും പറയും, അതുകൊണ്ടാരും കോപിക്കരുതേ…! അഥവാ അങ്ങനെ കോപിച്ചാലും, അതിലൊരു മയിരും ഞങ്ങള്‍ക്കില്ല ………………… ………………….. …………… എന്നാൽ ഞാനൊരു കഥയുരചെയ്യാം എന്നുടെ വായിൽ തോന്നിയ പോലെ… പണ്ടൊരു നാളിൽ കേരള നാട്ടിൽ മാഹാബലിയെന്നൊരു രാജാവുണ്ടായി… കള്ളവുമില്ല ചതിയതുമില്ല നല്ലൊരു നാട് നമ്മുടെ നാട്… എന്നാലിന്നോ നമ്മുടെ നാട് കേരള നാട് നാറണ നാടായി!! ടീവി തുറന്നാൽ ചാനലു തോറും … പീഢനമല്ലോ കേൾക്കാനുള്ളൂ… നാടുഭരിക്കണ നേതാക്കൻ മാർ പീഢന കേസിൽ പ്രതികളുമായി… ഇന്നാളൊരു നാൾ സോളാറിന്റെ പേരു പറഞ്ഞൊരു സുന്ദരി വന്നു… അവളുടെ കെണിയിൽ നാടു ഭരിക്കണ നേതാക്കന്മാർ അങ്ങനെ വീണു… ജീവിതമുള്ളൊരു നാരികളിങ്ങനെ പുരുഷന്മാരെ കെണിയിൽ വീഴ്ത്തി കിടപ്പറ രംഗം ക്യാമറ കൊണ്ടു സീഡിയിലാക്കി കാശിനു വേണ്ടി……

Read More Read More

ആഹവധ്വനി

ആഹവധ്വനി

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം. അന്തിയാവോളം പണിയുന്ന പാവങ്ങ- ളഞ്ജ്നാംഭസ്സിങ്കലാപ്ലവം ചെയ്യുന്നു. എന്തിനു പട്ടിണി കൊണ്ടു കഴിയുന്നു എന്തിന്നു ജീവിതം പാടെയുഴലുന്നു ജീവിതം സർവ്വദാ രോദിച്ചിടാനല്ല കേവലം കർത്തവ്യകർമ്മത്തിനുള്ളതാം… സംഗരശഹ്ദങ്ങൾ ദൂരെ മുഴങ്ങുന്നു സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം! ഇന്നു നാം കാണുന്ന മാളികയോരോന്നു- മിന്ദ്രജാലം കൊണ്ടു പൊന്തിച്ചു ജന്മികൾ മന്ദരാം മാനുഷർ മേടയിൽ വാഴുന്നു യാചനം ചെയ്യുന്നു പാവങ്ങൾ വീഥിയിൽ; നിദ്രയെ കൈവിട്ടു വേഗമുണരുവിൻ നവ്യജഗത്തിനെ സൃഷ്ടിക്ക സത്വരം സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!! 1937 ആഗസ്റ്റ് 30 നു പബ്ലിഷ് ചെയ്ത മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിൽ ഇ. കെ. നായനാർ തന്റെ 19 ആം വയസ്സിൽ എഴുതിയ കവിത.

അമ്മ – കവിത

അമ്മ – കവിത

മക്കളായ് നാലുപേരുണ്ടെങ്കിലും അമ്മ ഏകയാണേകയാണീ ഊഴിയിൽ അച്ഛൻ മറഞ്ഞോരു കാലം മുതൽക്കമ്മ ഭാരമായ് തീർന്നുവോ നാലുപേർക്കും?

സഫലമീ യാത്ര

സഫലമീ യാത്ര

എൻ.എൻ. കക്കാട് രചിച്ച ഒരു കവിതയാണ് സഫലമീ യാത്ര. സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അമ്പത്തിനാലോളം കവിതകൾ അടങ്ങിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് (1986), വയലാർ അവാർഡ് (1986). ഓടക്കുഴൽ അവാർഡ് (1885) തുടങ്ങി നിരവധി അവാർഡുകൾ നേടിയ കവിതയാണിത്. കക്കാടിന്റെ യഥാർത്ഥ നാമം നാരായണൻ നമ്പൂതിരി കക്കാട് എന്നാണ്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു. അർബുദരോഗം ബാധിച്ച് രോഗശയ്യയിൽ കിടക്കുന്ന സമയത്ത് എഴുതിയതാണ് ഈ കവിത. ധനുമാസത്തിലെ ആതിര നിലാവിനെ വരവേൽക്കുകയാണു കവി. ആതിര നിലാവിന്റെ നീലിമയിൽ അടുത്തെത്തുന്ന ഓർമ്മകളിലും കേൾക്കാൻ കൊതിച്ചിരിക്കുന്ന…

Read More Read More

വിക്കിപീഡിയ സംഗമോത്സവം 2016

വിക്കിപീഡിയ സംഗമോത്സവം 2016

മലയാളം വിക്കീപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടക്കുക. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. 2001 ജനുവരി 15 -നാണ്‌ ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ്‌…

Read More Read More

ഫിദൽ കാസ്ട്രോയെക്കുറിച്ച് ചെഗുവേര

ഫിദൽ കാസ്ട്രോയെക്കുറിച്ച് ചെഗുവേര

ആരോപണങ്ങൾ എന്തുമിരിക്കട്ടെ, ഫിദൽ കാസ്ട്രോ എന്ന അനശ്വര വിപ്ലവകാരി ഇന്നലെ മരിച്ചല്ലോ. പണ്ട് ചെഗുവേര എഴുതിയ ഒരു കവിതയിതാ… മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സച്ചിദാനന്ദനാണ്. അവതരണം കരിവെള്ളൂർ മുരളിയുടേതും. നീ പറഞ്ഞു, സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്. നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന മുതലയെ വിമോചിപ്പിക്കാന്‍ ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ നമുക്കു പോവുക. ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍ അവമതികളെ തുടച്ചു തൂത്തുകളഞ്ഞ് നമുക്കു പോവുക. ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍ മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും. ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍ പുതുവിസ്മയവുമായി ഞെട്ടിയുണരും വിശുദ്ധമായ സൗഹൃദവുമായി അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും. നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും. നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം. അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി അപ്പോള്‍…

Read More Read More

തിരികെയാത്ര

തിരികെയാത്ര

ഒരു പ്രമുഖ മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയാണ്. തിരികെയാത്ര മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും വാമനന്മാരായ് അളന്നളന്നവരെന്റെ തീരങ്ങളില്‍ വേലിചാർത്തി വേദന പാരതന്ത്രത്തിന്റെ വേദന പോരൂ ഭഗീരഥാ വീണ്ടും തുള്ളികളിച്ചു പുളിനങ്ങളെ പുൽകി പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ നാൾ വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍…

Read More Read More