Browsed by
Category: malayalam film

രാമലീല

രാമലീല

രാമലീല എന്ന സിനിമ ഇന്നലെ (ഒക്ടോബർ മൂന്ന് -ചൊവ്വാഴ്ച) കാണാനിടയായി. ഏറെ കോലാഹലങ്ങൾക്കു ശേഷം സെപ്റ്റംബർ 28 ആം തീയ്യതി പുറത്തിറങ്ങിയ സിനിമയായിരുന്നു രാമലീല. ഒരു രാഷ്ട്രീയ-ഗൂഢാലോചന-ത്രില്ലർ സിനിമയാണിതെന്ന് ഒറ്റവാക്കിൽ ഒതുക്കാമെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച് തലങ്ങും വിലങ്ങും പായുന്ന സാധരണക്കാർക്ക് ഏറെ നേരം ചിന്തിക്കാനുതകുന്ന ഒട്ടേറെ സംഗതികൾ കോർത്തിണക്കി മെടഞ്ഞ നല്ലൊരു കലാസൃഷ്ടിയാവുന്നു രാമലീല. നല്ലൊരു സിനിമ തന്നെയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും രക്ഷസാക്ഷികളും കപട നേതാക്കളുടെ രാഷ്ട്രീയ ഹിജഡത്വവും ഒക്കെ തുറന്നുകാണിക്കുന്നൊരു കണ്ണാടിയാണിത്. അതുകൊണ്ടുതന്നെ നമ്മുടെ നേർകാഴ്ചയാവുന്നു രാമലീല എന്നു പറയാം. രാമന്റെ ലീലാവിലാസങ്ങൾ എനിക്കു ഹൃദ്യമായി തോന്നിയത് ഇതൊക്കെ കൊണ്ടാണ്. അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണിത്. ദിലീപ്, മുകേഷ്, സിദ്ധിക്ക്, വിജയരാഘവൻ, സലിം കുമാർ, സുരേഷ്…

Read More Read More

അമ്മേ നിളേ നിനക്കെന്തുപറ്റി

അമ്മേ നിളേ നിനക്കെന്തുപറ്റി

അമ്മേ നിളേ നിനക്കെന്തുപറ്റി മനസ്സിന്‍റെ ജാലകക്കാഴ്ചകള്‍ വറ്റി കണ്ണുനീര്‍ വറ്റി പൊള്ളുന്ന നെറ്റിമേല്‍ കാലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ നവയൗവ്വനം പൂത്ത പാരിജാതംപോലെ ഋതുശോഭയാര്‍ന്നതും പാലില്‍ കുടഞ്ഞിട്ട തങ്കഭസ്മംപോലെ പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും കളിവിളക്കിന്‍റെ പൊന്‍‌നാളത്തിനരികത്ത് ശലഭജന്മംപോലെയാടിത്തിമിര്‍ത്തതും രാത്രികാലങ്ങളില്‍ ചാറും നിലാവിന്‍റെ നീരവശ്രുതിയേറ്റു പാടിത്തുടിച്ചതും ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും തുടിമുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും കൈയ്യിലൊരു മിന്നലിടിവാളുമായലറി നീ കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ തടമറ്റ വിടപങ്ങള്‍ കടപുഴകി വീഴവേ സംഹാരരുദ്രയായെങ്ങോ കുതിച്ചു നീ വേനല്‍ക്കാറ്റു പാളുന്നു പന്തംപോല്‍ ഉടയാടയ്ക്കു തീപിടിച്ചപോലെരിയുന്നൂ പകല്‍ അന്തിമങ്ങുന്നു ദൂരെ ചെങ്കനലാവുന്നൂ സൂര്യന്‍ എന്തിനെന്നമ്മേ നീ നിന്‍ അന്ധമാം മിഴി നീട്ടി കൂട്ടിവായിക്കുന്നു ഗാഢശോകരാമായണം വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍ പതിനാലു…

Read More Read More

മലയാളത്തിലെ താരാട്ടുപാട്ടുകൾ

മലയാളത്തിലെ താരാട്ടുപാട്ടുകൾ

ഇതാ മലയാളത്തിലെ മികച്ച താരാട്ടുപാട്ടുകളുടെ ഒരു ശേഖരം. ഒരുപക്ഷേ, കുഞ്ഞുങ്ങൾ ഉള്ള ആരുംതന്നെ തേടിയലഞ്ഞു നടക്കുന്ന പാട്ടുകളാവും ഇവയിലേറെയും. ആമിക്കുട്ടിക്കു വേണ്ടി പലയിടത്തുനിന്നായി ഞാനിവ ശേഖരിക്കുകയായിരുന്നു. ആവശ്യക്കാർക്ക് ഉപകരിക്കുമെന്നു കരുതുന്നതിനാൽ ഷെയർ ചെയ്യുന്നു.

Download Malayalam Film Songs MP3

Download Malayalam Film Songs MP3

മലയാളസിനിമയിലെ പഴയകാല ഗാനങ്ങളുടെ ഒരു ശേഖരം. ഇതിൽ 1960 കളിൽ ഇറങ്ങിയ സിനിമകളിൽ നിന്നുള്ള 10 പാട്ടുകൾ കൊടുത്തിരിക്കുന്നു. കേൾക്കുകയോ ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്തെടുക്കുകയോ ആവാം. വേർഡ്പ്രസ് സൈറ്റിന്റെ എന്തോ ചില സങ്കേതിക പ്രശ്നങ്ങൾ കാരണം ഇത് വർക്ക് ചെയ്യുന്നില്ല ഇപ്പോൾ, ഒരാഴ്ചയ്ക്കുള്ളിൽ ശരിയാക്കി എടുക്കാവുന്നതേ ഉള്ളൂ(‌10/01/2017). ഇന്നാണ് ഇക്കാര്യം അറിഞ്ഞതുതന്നെ. സിനിമാ ഗാനങ്ങൾ ഇങ്ങനെ നിരത്തിവെയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. 2000 ത്തോളം മലയാളസിനിമാഗാനങ്ങൾ ഉണ്ട്. അവയൊക്കെതന്നെയും ഇവിടെ ലഭ്യമാക്കാൻ ശ്രമിക്കുന്നതാണ്.

ഒടുവിൽ അവൻ വരുന്നു – ചില കളികൾ കാണാനും…

ഒടുവിൽ അവൻ വരുന്നു – ചില കളികൾ കാണാനും…

  പുറത്തിറങ്ങിയാല്‍ എല്ലാവരും പെട്ടന്ന് തിരിച്ചറിഞ്ഞ് ചുറ്റും കൂടും. ഞാന്‍ ഒരു പച്ചയായ മനുഷ്യനാണെങ്കിലും മറ്റുള്ളവര്‍ എന്നെ സൂപ്പര്‍താരമായിട്ടാണ് കാണുന്നത് – സന്തോഷ് പണ്ഡിറ്റ് പി.ടി രവിശങ്കറുമായി സംസാരിക്കുന്നു നിങ്ങളാണോ ശ്രീകൃഷ്ണൻ?അതെ.പക്ഷെ അതിന്റെ സാങ്കേതികത മനസ്സിലാക്കണം. ഇതൊരു അദ്വൈത സിദ്ധാന്തമാണ്.അത് മനസ്സിലാക്കിയില്ലെങ്കില്‍ പ്രശ്നമാണ്. കൂടുതൽ ഇവിടെ… നാലാമിടത്തിൽ… റിപ്പോർട്ടർ ടിവിയുടെ ഈ വീഡിയോ കൂടി കാണുക…

തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം

തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം

ശശികല ചാര്‍ത്തിയ ദീപാവലയംനം തനനം തനനം തനനം നംനിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണംനം തനനം തനനം തനനം നംകളനൂപുരശിഞ്ചിതരഞ്ജിതമേളംതനനനനനന തനനംതൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമംതനനനനനന തനനംവരമരുളും പൊരുളുമുയിരുമുണരും ദേവീതനനം തനനം നം നം നം നംതം തനനനം തനാനന തം തനനനംനിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ വരലക്ഷ്മിക്കോലം വരയുന്ന നേരംതളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രംകാര്‍ത്തികരാവിന്‍ കന്മദഗന്ധംചാര്‍ത്തി ദേവിയെ നാമൊരുക്കിതാരണിത്താഴ്വര ചിരി തൂകിതഴുകി ഒഴുകീ ഇളംതെന്നല്‍പഞ്ചമരാഗം… സഞ്ചിതതാളം…നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍തെരുതെരെ കിലുകിലെ ചിലുചിലെ ദേവീതം തനനനം തനാനന തം തനനനം കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകംകളിമണ്‍ചെരാതിന്‍ കനകാഭിഷേകംകാഞ്ചനരൂപം ദേവീപ്രസാദംകൈവല്യമേകുന്നൊരീ നേരംദര്‍ശനപുണ്യം പദമാടി…ലക്ഷ്മീഭാവം നടമാടി…ചഞ്ചലപാദം… മഞ്ജുളനാദം…മണിവര്‍‌ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍തെരുതെരെ കിലുകിലെ ചിലുചിലെ ദേവീതം തനനനം തനാനന തം തനനനം

ഇന്ത്യൻ റുപ്പീ | Indian Rupee

ഇന്ത്യൻ റുപ്പീ | Indian Rupee

ഇന്നലെ ഇന്ത്യൻ റുപ്പി കണ്ടു.. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, 250 രൂപകൊടുത്ത് കാണേണ്ടിയിരുന്നില്ല എന്നു തോന്നി. നാട്ടിൽ പോയപ്പോൾ 30 രൂപയ്ക്കായിരുന്നെങ്കിൽ ഒരു വിധം സംതൃപ്തി തോന്നുന്നുമായിരുന്നു; കൊടുത്ത കാശിനു മുതലായി എന്നു പറയാമായിരുന്നു. ഇതെന്തോ!! സിനിമ മോശമാണ് എന്നല്ല. സിനിമയെ വാനോളം വാഴ്ത്തിപ്പാടിയ ഓൺലൈൻ കസർത്തുകൾ കണ്ട് അല്പം തെറ്റിദ്ധരിച്ചത് എന്റെ കുഴപ്പം തന്നെ. തിലകന്റെ തിരിച്ച് വരവ് ഗംഭീരം തന്നെ, ജഗതിയും തന്റെ ഭാഗം പൊലിപ്പിച്ചെടുത്തു. മൊത്തത്തിൽ പിടിച്ചിരുത്താൻ മാത്രം സിനിമയിൽ ഒന്നും കണ്ടില്ല. ഒരു ശരാശരി സിനിമ. ആദ്യപകുതിയിൽ നന്നായിട്ട് ഉറക്കം വന്നു. രണ്ടാം പകുതി നല്ല ഫാസ്റ്റായി തോന്നി. കൂളിങ് ഗ്ലാസ് വെച്ചു നടക്കുന്ന നായകനെ നോക്കി ” ആ സാധനം വെക്കേണ്ട; സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക്…

Read More Read More

ഗുരുവായൂരപ്പന് ജലദോഷമായിരുന്നു!

ഗുരുവായൂരപ്പന് ജലദോഷമായിരുന്നു!

  അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു… സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദുര്യോധനൻ, ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ചോദിച്ചു:“ഇനിയും നീ ഇതുവഴി വരില്ലേ, ആനകളേയും തെളിച്ച് കൊണ്ട്? എങ്ങനുണ്ട്??”

തിലകൻ റോക്‌സ്!!

തിലകൻ റോക്‌സ്!!

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വിലക്ക് നേരിട്ടിരുന്ന തിലകന്‍ ഏറെക്കാലത്തിന് ശേഷമാണ് മുഖ്യധാരാ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ”ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്…  സൂപ്പറായാല്‍ പിന്നെ കോടികള്‍ക്കു വേണ്ടിയുള്ള ഓട്ടമായിരിക്കും. അവിടെ കല ഉണ്ടാവില്ല. കഥ എന്തുതന്നെയായാലും സാരമില്ല, കാശു താ… അഡ്വാന്‍സ് താ… ഇത്രയേ ഉള്ളൂ. ഇന്ത്യന്‍ റുപ്പി തുടങ്ങും മുമ്പേ തിലകന് വിലക്കില്ലെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. എങ്കിലും രണ്ടാം വരവിലും തന്റെ വാക്കുകളുടെ മൂര്‍ച്ച പോയിട്ടില്ലെന്നു തെളിയിക്കുകയായിരുന്നു തിലകന്‍. ‘സൂപ്പര്‍സ്റ്റാറുകളുടെ കൂടെ എപ്പോഴും ഗുണ്ടകള്‍ ഉണ്ടായിരിക്കും. ഇവരാണ് തിയറ്ററില്‍ നല്ല സിനിമകളെ കൂവി തോല്‍പ്പിക്കുന്നത്. ഉപരോധത്തിനു മാത്രം നിലകൊള്ളുന്ന ചില സംഘടനകള്‍ തന്നെ പുറത്തേക്കെറിഞ്ഞെങ്കിലും താന്‍ ചെന്നു വീണത് പ്രേക്ഷകരുടെ കയ്യിലേക്കാണ്”….

Read More Read More

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി.. അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍ പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല… പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍ പാലൊളി പുഞ്ചിരി മായും പാവാടക്കാരീ… നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ … അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ല കണ്‍‌മുനയില്‍ ഇന്നു കാണും കവിതയില്ല.. പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ… കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ… …. …. …. Lyricist: പി ഭാസ്ക്കരൻ Music: എം എസ് ബാബുരാജ് Singer: കെ ജെ യേശുദാസ് Film: പരീക്ഷ