Browsed by
Category: kavitha

ആരുനീ നിശാഗന്ധേ!

ആരുനീ നിശാഗന്ധേ!

നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം; നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ; ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു; മുറ്റിയൊരേകാന്തതശൂന്യത,വിമൂകത. കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ- യമ്പിളിക്കലത്താടിയിടയ്ക്കു കാണും മായും; ആരുനീ നിശാഗന്ധേ നടുങ്ങും കരള്‍ വിടര്‍- ന്നോരു ഭീരു, നിന്‍ ദീര്‍ഘശ്വസിതസുഗന്ധങ്ങള്‍ പാവനമധുരമാമൊരു തീവ്രവേദന പാരിന്റെയുപബോധം തഴുകിയൊഴുകുന്നു! സ്നേഹവിദ്ധമാമന്തഃ കരണം രക്തം വാര്‍ന്നും, മോഹത്തിലാണ്ടും ‘പാപം, പാപമെ’ന്നുടക്കവേ ലോകപ്രീതിക്കും രാജനീതിക്കും തലചായ്ച ലോലനും കഠിനനുമാകിന പുരുഷന്റെ മുന്‍പില്‍നിന്നകംപിളര്‍ന്നിള നല്‍കിയോരിടം കൂമ്പിന പൂങ്കയ്യോടെ പൂകിയ മണ്ണിന്‍മകള്‍ നെടുവീര്‍പ്പിടുകയാം; ആ വ്രണിതാത്മാവാവാം വിടരുന്നതു നിന്നില്‍ രഹസ്സില്‍, നിശാഗന്ധേ! By : ജി. ശങ്കരക്കുറുപ്പ്‌

എന്നിണക്കിളിയുടെ നൊമ്പര ഗാനം

എന്നിണക്കിളിയുടെ നൊമ്പര ഗാനം

പാട്ട് കേൾക്കുക: എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു… അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു… എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു… ശാരദനിലാവില്‍ നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍… ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ – ചാരുമുഖി ഞാന്‍ ഉറങ്ങിയുണര്‍ന്നേനെ… എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു… എന്‍ മനോവാടിയില്‍ നീ നട്ട ചെമ്പക തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു… ഇത്രമേല്‍ മണമുള്ള പൂവാണു നീയെന്ന് ആത്മസഖി ഞാന്‍ അറിയുവാന്‍ വൈകിയോ… എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു… അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു… എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു…

ആലായാല്‍ തറ വേണം

ആലായാല്‍ തറ വേണം

നെടുമുടി വേണുവിന്റെ പാട്ടു കേൾക്കാം: ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം ആലിന്നു ചേര്‍ന്നൊരു കുളവും വേണം കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം പൂമാനിനിമാര്‍കളായാലടക്കം വേണം നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം നാടിന്നു ഗുണമുള്ള പ്രജകള്‍ വേണം യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ ഊണുറക്കമുപേക്ഷിപ്പാ‍ന്‍ ലക്ഷ്‌മണന്‍ നല്ലൂ പടയ്‌ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ പാലിയത്തച്ചനുപാ‍യം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ പാരാതിരിപ്പാന്‍ ചില പദവി നല്ലൂ… Your…

Read More Read More

രേണുക – മുരുകന്‍ കാട്ടാകട

രേണുക – മുരുകന്‍ കാട്ടാകട

കവിത കേൾക്കുക: രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംമ്പോഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.. രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേയ്ക്ക് മറയുന്ന ക്ഷണഭംഗികള്‍.. മഴവില്ലു താഴെ വീണുടയുന്ന മാനത്ത് – വിരഹമേഘ ശ്യാമ ഘനഭംഗികള്‍.. പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌ – ഒഴുകിയകലുന്നു നാം പ്രണയശൂന്യം… ജലമുറഞ്ഞൊരു ദീര്‍ഘശിലപോലെ നീ – വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍… ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം – ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം… എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും – കണ്ടുമുട്ടാമെന്ന വാക്കു മാത്രം… നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി – നാം കടം കൊള്ളുന്നതിത്ര മാത്രം… രേണുകേ…

Read More Read More

ബാഗ്ദാദ്-മുരുകന്‍ കാട്ടാകട

ബാഗ്ദാദ്-മുരുകന്‍ കാട്ടാകട

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍ ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ് കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികൾ കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം (ഇതു ബാഗ്ദാദാണമ്മ…) തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെ പുകയുണ്ട് പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട് അമ്മക്കാലു തെരഞ്ഞു തളന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം (ഇതു ബാഗ്ദാദാണമ്മ…) ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍ വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു…

Read More Read More

കണ്ണട – മുരുകന്‍ കാട്ടാക്കട

കണ്ണട – മുരുകന്‍ കാട്ടാക്കട

കവിത കേൾക്കുക: എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം സ്മരണകുടീരങ്ങൾ പെരുകുമ്പോൾ പുത്രൻ ബലിവഴിയെ പോകുമ്പോള്‍ മാതൃവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ…

Read More Read More

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിത പീലി തന്നൂ… എന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മ- ശിഖരത്തിലൊരു കൂടു തന്നൂ… ആത്മ ശിഖരത്തിലൊരു കൂടു തന്നൂ… ഒരു കുഞ്ഞു പൂവിലും തളിർ കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ… ജീവനൊഴുകുമ്പോളൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ… കനവിന്റെയിതളായി നിന്നെ പറത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ… ഒരു കൊച്ചു രാപാടി കരയുമ്പോഴും നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും; ഒരു കൊച്ചു രാപാടി കരയുമ്പോഴും നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും… കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും കാലമിടറുമ്പോഴും… നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു… നിന്നിലഭയം തിരഞ്ഞു പോകുന്നു… അടരുവാന്‍ വയ്യ… അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു…

Read More Read More

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെഎന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും… (2) ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലുംമുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും … നിന്നെക്കാണാന്‍ എന്നെക്കാളും… (2) കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മിന്നുമില്ലകൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല.. നിന്നെക്കാണാന്‍. എന്നെക്കാളും(2).. അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോഎന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..നിന്നെക്കാണാന്‍ …(2) എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണംപുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല…നിന്നെക്കാണാന്‍ … എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണംപുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല…നിന്നെക്കാണാന്‍ …(2) അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലുംആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയുംനിന്നെക്കാണാന്‍ … അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലുംആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍ഇല്ലേലെന്താ നല്ലപെണ്ണെ…

Read More Read More

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ…ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ… എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ…എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ…പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ…പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ…(ആടുപാമ്പേ ആടാടു പാമ്പേ) പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ…പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ…നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ…നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ…(ആടുപാമ്പേ ആടാടു പാമ്പേ) പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ…പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ…മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ…മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ…(ആടുപാമ്പേ ആടാടു പാമ്പേ) ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ…ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ…പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ…പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ…(ആടുപാമ്പേ ആടാടു പാമ്പേ) പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ…പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ…ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ…ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ…(ആടുപാമ്പേ ആടാടു പാമ്പേ) ഏഴിലം പാല…

Read More Read More