Browsed by
Category: General

വിക്കിമീഡിയ ഇന്ത്യാ ലൈവ് സേർച്ച്

വിക്കിമീഡിയ ഇന്ത്യാ ലൈവ് സേർച്ച്

അറിവിന്റെ ലേകത്തെ പുത്തൻ സേർച്ചിങ് അനുഭവങ്ങളുമായി വിക്കിമീഡിയ ഇന്ത്യയുടെ സേച്ച് എഞ്ചിൻ എത്തിയിരിക്കുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും ഏത് വിക്കിമീഡിയ പ്രോജക്റ്റിലും അതാത് ഭാഷകളിൽ തെരയാൻ വളരെ എളുപ്പം സാധിക്കുന്ന രീതിയിലുള്ള നല്ലൊരു പൂമുഖം ഒരുക്കിയ വിക്കിമീഡിയ ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ!! സൈറ്റിന്റെ url ഇതാണ് http://wikimedia.in ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷിലുള്ള വിക്കിമീഡിയ പ്രോജക്റ്റുകളും ഇതിൽ ലഭ്യമാണ്. അറിവിന്റെ പുത്തൻ ദൃശ്യഭാഷ രചിച്ച വിക്കിമീഡിയയുടെ ഈ സൈറ്റ് ബുക്ക്മാർക്ക് ചെയ്തു വെയ്‌ക്കേണ്ട ഒന്നാണ്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ബീറ്റാ വേർഷൻ കൂടുതൽ മെച്ചപ്പെടുത്തി നല്ലൊരു സേർച്ചിങ് അനുഭവം തന്നെ പ്രദാനം ചെയ്യുന്ന രീതിയിൽ ഉടനേ വരുന്നതാണ്. ഇന്ത്യൻ ഭാഷയിൽ ഉള്ള വിക്കിമീഡിയ പ്രോജക്റ്റുകളായ വിക്കിപീഡിയ, വിക്കിഷ്‌ണറി, വിക്കിസോർസ്, വിക്കിബുക്ക്സ് തുടങ്ങിയ സൈറ്റുകളിലേക്ക് ഒരാൾക്ക് നേരിട്ട്…

Read More Read More

ഇതെന്തു നിരാഹരം?

ഇതെന്തു നിരാഹരം?

ഭീകരപ്രവര്‍ത്തനത്തെയും മറ്റും നേരിടാനെന്ന ന്യായത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു നൽകിയിരിക്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് പിൻവലിക്കണം എന്ന ആവശ്യവുമായി ഇറോം ശര്‍മിള നടത്തുന്ന നിരാഹരസമരം പതിനൊന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യൻ സൈനികർ അതിർത്തിപ്രദേശങ്ങളിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പലപ്പോഴും പുറത്തുവരാറുണ്ട്, സിക്കിമിൽ പ്രായപൂർത്തി പോലും ആകാത്ത കുഞ്ഞിനെ സ്ഥിരമായി തന്റെ കാമവെറിക്ക് ഉപയോഗിക്കുന്ന സഹപ്രവർത്തനെ പറ്റി പണ്ടൊരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത വാര്‍ത്തകള്‍ നിരവധിയാണ്, ചോദിക്കാൻ ചെല്ലുന്നവരെ നിഷ്‌കരുണം വെടിവെച്ചുകൊല്ലാൻ അവർ നിയമത്തെ കൂട്ടുപിടിക്കുന്നു. നിയമപാലകർ നിയമത്തെ വ്യഭിചരിക്കുന്ന വാർത്തയൊക്കെ പരസ്യമായ രഹസ്യമാണ്. എന്തൊക്കെയായാലും അതിർത്തികളിൽ ഇവരുടെ ജീവിതക്രമവും അത്ര നല്ല രീതിയിൽ ഒന്നുമല്ലതാനും. മണിപ്പൂരിലും ഈ നിയമം ഇന്നു നിലനിൽക്കുന്നു. പണ്ട്, ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്നതാണ് ഈ…

Read More Read More

ആരാണ് അണ്ണാ ഹസാരേ?

ആരാണ് അണ്ണാ ഹസാരേ?

ആരാണ് അണ്ണാ ഹസാരേ? കിഷൻ ബാപ്പത് ബാബുറാവു ഹസാരെ എന്നു മുഴുവൻ പേര്. 1940 -ഇൽ ജനുവരി 15 ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ ഭിംഗർ ഗ്രാമത്തിൽ ജനനം. ഒരു പാവപ്പെട്ട തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്നു. ഏഴാം ക്ലാസ് വരെ മാത്രമേ ജീവിതസാഹചര്യം അദ്ദേഹത്തെ പഠിക്കാൻ അനുവദിച്ചിട്ടുള്ളൂ. 1962 -ലെ ഇന്ത്യ-ചൈനാ യുദ്ധവേളയിൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. 1965 -ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ ത്യാഗോജ്വലമായ സേവനം അനുഷ്‌ഠിച്ചു. ഗാന്ധിജി, വിവേകാനന്ദസ്വാമി, ആചാര്യ വിനോബാഭാവെ എന്നിവരുടെ എഴുത്തുകളിൽ പ്രചോദിതനായി പ്രവർത്തിക്കുന്ന ഒരു രു സാമുഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ്‌ ഹസാരെ. തികഞ്ഞ ഗാന്ധിയനായി ജീവിതം തന്നെ ജനസേവനമാക്കിമാറ്റിയ ഒരു 71 വയസ്സുകാരൻ. ശരി, ഇയാൾക്കെന്താണിത്ര പ്രത്യേകത? 1990 -ഇൽ ഭാരതസർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി…

Read More Read More

14 വയസുള്ള കുട്ടികൾക്ക് മൊബൈൽ വേണോ?

14 വയസുള്ള കുട്ടികൾക്ക് മൊബൈൽ വേണോ?

രണ്ടു ദിവസം മുമ്പ് വീടിനടുത്ത് ഒരു സംഭവം നടന്നു. നാട്ടിൽ അല്ലറച്ചില്ലറ തല്ലിപ്പൊളി പരിപാടികൾ (മോഷണം തന്നെ മുഖ്യമായിട്ടുണ്ടായിരുന്നത്) ഒക്കെ ആയി നടന്ന ഒരു പയ്യൻസ്, പാലാക്കാട് നിന്നൊരു പൊലീസ് ഒഫീസറുടെ മകളെ അടിച്ചുമാറ്റി സ്ഥലം വിട്ടു. പയ്യൻസ് എന്നു പറഞ്ഞാൽ, ഏകദേശം ഒരു 18 വയസ്സു പ്രായം വരും. സ്‌കൂളിലൊന്നും അധികകാലം പോയിട്ടില്ല, പാൻപരാഗും റാക്കും കറക്കവുമായി കാലം കഴിക്കലാണു പ്രധാന പണി. എങ്കിലും ഇടയ്‌ക്കിടയ്ക്ക് നാടന്‍‌ പണികള്‍ എടുത്തു കാശുണ്ടാക്കുകയും ചെയ്യും. നല്ല കുടുംബത്തില്‍ നിന്നേ നല്ല ജന്മങ്ങള്‍ ഉണ്ടാവൂ എന്ന് വല്യമ്മ പറയാറുണ്ട്. ഇവിടെ അത് അക്ഷരാര്‍‌ത്ഥത്തില്‍ ശരിയാണ്. അവന്റെ നാളിതുവരെ ഉള്ള സകല തോന്ന്യവാസങ്ങള്‍‌ക്കും കാരണം അവന്റെ കുടുംബം തന്നെ. അരക്ഷിതമായ അന്തരീക്ഷത്തില്‍, എന്നും കലഹവും മറ്റു…

Read More Read More

ശലഭജീവിതം

ശലഭജീവിതം

പ്രേമവും ലൈഗീകതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്‌. മൊബൈലും ഇന്റെർനെറ്റും വഴി ഏതു പാതിരാത്രിക്കും പ്രണയിതാവിന്റെ മുറിയിലേക്കു കടന്നുചെല്ലാമെന്നിരിക്കേ ഇങ്ങനെയൊരു വാക്യത്തിന്റെ ആവശ്യം തന്നെ ഇല്ലെന്നു പറയാം. പ്രണയിതാവിനെ കുറിച്ചുള്ള ലൈഗീകചിന്തകൾ കിടപ്പുമുറിയുടെ അരണ്ടവെളിച്ചത്തിൽ സടകുടഞ്ഞെണീക്കുമ്പോൾ, ഒരു മിസ്സ്‌ഡ് കോളായി അതു പരിണമിച്ച് പ്രണയിതാവിനെ തേടിയെത്തുമ്പോൾ, പിന്നെ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന സല്ലാപത്തിനൊടുവിൽ തളർന്നുറങ്ങുമ്പോൾ അവരറിയുന്നുണ്ടാവില്ല മൂന്നാമനായി നിൽക്കുന്ന മൊബൈലും ഇന്റെർനെറ്റും തന്നെ നാളെ തങ്ങളുടെ സ്വൈരജീവിതത്തിനിടയിൽ വില്ലനായും കടെന്നെത്തിയേക്കാം എന്ന കാര്യം. സദാചാരപ്പൊലീസുകാർ നാടുചുറ്റും നടക്കുന്നുണ്ടെങ്കിലും നടക്കാനുള്ളതൊക്കെ കാലാകാലങ്ങളായി മുറപോലെ നടന്നു വരുന്നുണ്ട്. പ്രേമവും പ്രേമനൈരാശ്യവും ഒക്കെ അന്നെന്നപോലെ ഇന്നും ഉണ്ട് – എന്നും ഉണ്ടാവുകയും ചെയ്യും. പ്രേമിക്കാതെയും അല്ലാതെയും ലൈംഗീകബന്ധങ്ങളും നിർബാധം നടക്കുന്നുണ്ട്. പ്രേമത്തെ ദിവ്യമായും ഉദാത്തമായും ചിലർ കാണുമ്പോൾ മറ്റു…

Read More Read More

The State Of Wikipedia

The State Of Wikipedia

ഇന്റെര്‍നെറ്റെന്ന വമ്പന്‍‌ മാധ്യമത്തില്‍ വളരെ പ്രാധാന്യവും പ്രസക്തിയുമുള്ള സൈറ്റായി വിക്കിപീഡിയ മാറിക്കഴിഞ്ഞു. ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളുടെ വിശ്വാസം പിടിച്ചുവാങ്ങിക്കൊണ്ടൊരു ഒരു നിശബ്‌ദ

വിക്കിപീഡിയ പത്താം വാര്‍ഷികാഘോഷം

വിക്കിപീഡിയ പത്താം വാര്‍ഷികാഘോഷം

വിക്കിപീഡിയ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ കണ്ണൂരില്‍ എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം നിര്‍മ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ.

ജിമെയില്‍ html സിഗ്‌നേച്ചര്‍

ജിമെയില്‍ html സിഗ്‌നേച്ചര്‍

യാഹുമെയിലില്‍ html signature കൊടുക്കാനുള്ള സൗകര്യം മുമ്പുതന്നെ ഉണ്ട്. ഏതെങ്കിലും html editor-ല്‍ ഒരു കുഞ്ഞു സിഗ്‌നേച്ചറുണ്ടാക്കി കോപ്പി എടുത്ത് അവിടെ പേസ്റ്റ് ചെയ്താല്‍ മതിയാവും. എന്നാല്‍ ജിമെയില്‍ പോലുള്ള പല മെയില്‍ സര്‍‌വീസുകളിലും ആ ഒരു സൗകര്യം നിലവില്ലില്ല. html ഉപയോഗിച്ച് അത്യാവശ്യം കളികള്‍ കളിക്കുന്നവരെ നിരാശരാക്കുന്ന ഒരു കാര്യമാണത്. എന്നാല്‍ വൈസ്‌സ്റ്റാമ്പെന്ന ഒരു മോസില്ല ആഡ്‌ഓണ്‍ ഉപയോഗിച്ച് നമുക്കിത് ഭംഗിയായി ചെയ്യാവുന്നതാണ്‌. എന്റെ ജീമെയില്‍ കിട്ടിയ പലരും, അതിലെ സിഗ്നേച്ചര്‍ കണ്ടിട്ട് അതെങ്ങനെ ഉണ്ടാക്കിയെന്നു ചോദിക്കുകയുണ്ടായി. (ദാ ഇവിടെ ഉണ്ട് ആ സിഗ്നേച്ചര്‍!)അന്നേ തോന്നിയ ഒരാശയമായിരുന്നു, ജിമെയില്‍ സിഗ്നേച്ചറിനെ കുറിച്ചൊരു പോസ്റ്റ്. ഇതു കൊണ്ട് ജീമെയിലില്‍ മാത്രമല്ല, മറ്റു പല മെയില്‍സര്‍‌വീസുകളിലും നമുക്ക് സിഗ്നേച്ചര്‍ ഉണ്ടാക്കാവുന്നതാണ്. സിഗ്നേച്ചര്‍ മെയിലിനു കീഴെ…

Read More Read More

ആറാമിന്ദ്രിയ കാഴ്‌ചകള്‍

ആറാമിന്ദ്രിയ കാഴ്‌ചകള്‍

ആറാമിന്ദ്രിയ കാഴ്ചകളുമായി വന്ന് ലോകത്തെയാകെ ആശ്ചര്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രണവ് മിസ്റ്റ്രിയെന്ന ഗുജറാത്തി ചെറുപ്പക്കാരനെ ആരു മറന്നിരിക്കാനിടയില്ല. കേവലമൊരു ക്യാമറയും ഒരു കുഞ്ഞു പ്രജക്‌റ്ററും വിരലിലണിയാവുന്ന ചെറിയ നാലു കളര്‍ മാര്‍ക്കേര്‍സും ഒരു മൊബൈല്‍ ഫോണും കൊണ്ട് മുമ്പ് ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള അത്ഭുതങ്ങള്‍ നമുക്കു മുന്നില്‍ തുറന്നു കാട്ടിയ MIT – കാരന്‍. അത്ഭുതകരങ്ങളായ പല കണ്ടുപിടുത്തങ്ങളും മുമ്പ് നടത്തിയെങ്കിലും SixthSense എന്ന ആറാമിന്ദ്രിയ വിദ്യകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ്‌ ഇദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത്. അദൃശ്യമായ കമ്പ്യൂട്ടര്‍ മൗസ്, ഇന്റലിജെന്റ് സ്റ്റിക്കി നോട്സ്, സ്മാര്‍ട് പെന്‍ എന്നിവയൊക്കെയണ്‌ ഇതിനു മുമ്പു നടത്തിയ കണ്ടുപിടുത്തങ്ങളില്‍ പ്രധാനപ്പെട്ടവ. SixthSense എന്ന ടെക്നോളജിയിലൂടെ ഒത്തിരി അവാള്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. പ്രണവ് വീണ്ടും…

Read More Read More