Browsed by
Category: G Sankarakurup

സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ!!

സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ!!

ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!————*————പരനിന്ദ വീശുന്ന വാളിനാല്‍ ചൂളിപ്പോകാ,പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം. ————*————ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌!മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ,കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ.  ————*———— സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ! കവിത മുഴുവനായി ഇവിടെ ഉണ്ട്.

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:“ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ? സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ-രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ;വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ-മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല.” ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ-സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം!അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നുസൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം! പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ,പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം. ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ-ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ!ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി-നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ. മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു,മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍;വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ-ചാപലതാലല്ലെന്നു നടിച്ചേനധീര ഞാന്‍. ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌!മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ,കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ. സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ! ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ,മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ.മാമകമനോഗതമവിടന്നറിഞ്ഞെന്നോ;പോമവളദ്ദേഹത്തിന്‍മുഖവും…

Read More Read More

ഇന്നു ഞാന്‍, നാളെ നീ

ഇന്നു ഞാന്‍, നാളെ നീ

“ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീ”ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍! പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,എത്രയും പേടിച്ചരണ്ട ചില ശുഷ്ക-പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതന്‍ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ,താരകരത്നഖചിതമാം പട്ടിനാല്‍പാരമലംകൃതമായ വിണ്‍പെട്ടിയില്‍ചത്ത പകലിന്‍ ശവം വച്ചെടുപ്പതി-നാത്തമൌനം നാലു ദിക്കുകള്‍ നില്‍ക്കവേ,തന്‍പിതാവിന്‍ ശവപ്പെട്ടിമേല്‍ ചുംബിച്ചുകമ്പിതഗാത്രിയായന്തി മൂര്‍ച്ഛിയ്ക്കവേ,ജീവിതം പോലെ രണ്ടട്ടവും കാണാത്തൊ-രാ വഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നു പോയ്‌.പക്ഷികള്‍ പാടിയി,ല്ലാടിയില്ലാലില,-യിക്ഷിതിതന്നെ മരവിച്ചപോലെയായ്‌! അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍പൊന്തി “ണാം-ണാം”മെന്നു ദീനം മണിസ്വനം.രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ-ത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴുംമൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു-മേകമുഖമാം കുരിശിനെ മുത്തുവാന്‍`ആരാലിറങ്ങി വരും ചില “മാലാഖ”-മാരയ്വരാം കണ്ട തൂവെണ്മുകിലുകള്‍.പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍പാത കാണിക്കും കുരിശേ ജയിക്കുക!ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി-ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്‌.ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത-വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല-തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!വന്നു തറച്ചിതെന്‍…

Read More Read More

ആരുനീ നിശാഗന്ധേ!

ആരുനീ നിശാഗന്ധേ!

നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം; നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ; ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു; മുറ്റിയൊരേകാന്തതശൂന്യത,വിമൂകത. കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ- യമ്പിളിക്കലത്താടിയിടയ്ക്കു കാണും മായും; ആരുനീ നിശാഗന്ധേ നടുങ്ങും കരള്‍ വിടര്‍- ന്നോരു ഭീരു, നിന്‍ ദീര്‍ഘശ്വസിതസുഗന്ധങ്ങള്‍ പാവനമധുരമാമൊരു തീവ്രവേദന പാരിന്റെയുപബോധം തഴുകിയൊഴുകുന്നു! സ്നേഹവിദ്ധമാമന്തഃ കരണം രക്തം വാര്‍ന്നും, മോഹത്തിലാണ്ടും ‘പാപം, പാപമെ’ന്നുടക്കവേ ലോകപ്രീതിക്കും രാജനീതിക്കും തലചായ്ച ലോലനും കഠിനനുമാകിന പുരുഷന്റെ മുന്‍പില്‍നിന്നകംപിളര്‍ന്നിള നല്‍കിയോരിടം കൂമ്പിന പൂങ്കയ്യോടെ പൂകിയ മണ്ണിന്‍മകള്‍ നെടുവീര്‍പ്പിടുകയാം; ആ വ്രണിതാത്മാവാവാം വിടരുന്നതു നിന്നില്‍ രഹസ്സില്‍, നിശാഗന്ധേ! By : ജി. ശങ്കരക്കുറുപ്പ്‌

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

സൂര്യകാന്തി കവിത: മറ്റൊരു കവിത സൂര്യകാന്തിനോവ് – കവി: മുരുകൻ കാട്ടാക്കട: മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി- സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌: “ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍ തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ? സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ- രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ; വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ- മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല.” ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ- സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം! അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം! പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ, പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം. ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ- ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ! ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി- നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ. മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു, മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍; വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ- ചാപലതാലല്ലെന്നു നടിച്ചേനധീര…

Read More Read More