Browsed by
Category: film

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍

ഓൺലൈൻ സമൂഹം ലോകോത്തരസിനിമയെന്നും മലയാളപുണ്യമെന്നുമൊക്കെ പറഞ്ഞു കെട്ടിയെഴുന്നള്ളിച്ച സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കണ്ടു, ഇന്നലെ… ഒന്നേമുക്കാൽ മണിക്കൂർ പോയതറിഞ്ഞില്ല – നല്ലൊരു സിനിമ തന്നെ!!. എടുത്തുകാട്ടി പറയാൻ വലിയ കഥയും കാര്യമൊന്നും ഇല്ല. അഭിനേതാക്കളെല്ലാം നീതിപുലർത്തി – പക്ഷേ, കല്പനയെ മിണ്ടാപ്രാണിയാക്കി മാറ്റി നിർത്തിയതിൽ ശക്തമായ പ്രതിഷേധം ഉണ്ട്. വില്ലത്തരത്തിൽ കണ്ടുമടുത്ത ബാബുരാജിനു കിട്ടിയിരിക്കുന്നത് അപൂർവനേട്ടം തന്നെയാണ് – പറയാതെ വയ്യ, പുള്ളി കലക്കി മറിച്ചു! പ്രധാന കഥാപാത്രങ്ങൾക്കു പുറമേ ഭക്ഷണവും ചിത്രത്തിന്റെ ആദ്യപകുതിയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. പക്ഷേ, അത് പരസ്യങ്ങൾ പറയുമ്പോലെ ദോശയല്ല; കേയ്‌ക്കാണ്!!. സൂപ്പർ‌‌താരങ്ങളുടെ കലിപ്പ് കണ്ടുമടുത്ത മലയാളിക്ക് ഇതൊരു മാറ്റമാണ്. നല്ല തിരക്കഥയും നല്ല സംവിധാനവും തന്നെയാണ് സൂപ്പർസ്റ്റാർ. ഏച്ചുകെട്ടലുകളോ ദ്വയാർത്ഥപ്രയോഗങ്ങളോ ഇല്ലാത്ത സ്വാഭാവിക…

Read More Read More

പെരുമഴക്കാലം

പെരുമഴക്കാലം

വൗ മഴ! ഇവിടെ മഴ പെയ്യുകയാണ്. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി കളിക്കൂട്ടുകാരിയുടെ കൈയും പിടിച്ച് ഒന്നാം ക്ലാസിന്റെ പടി കയറിയ ആ കുട്ടിക്കാലം ഓർമ്മ വരുന്നു. മഴയുടെ സംഗീതം കേട്ടു കിടന്നപ്പോൾ ഇന്നെഴുന്നേൽക്കാൻ അല്പം വൈകി! എങ്ങോ പോയ്മറഞ്ഞ ആ പഴയ മഴക്കാലം മനസ്സിൽ വന്നു നിറയുന്നു… എന്തു രസമായിരുന്നു അന്ന്! ഇടവഴികളിലൂടെ കുത്തിയൊലിക്കുന്ന കലക്കവെള്ളത്തിൽ ഓലകൊണ്ടുണ്ടാക്കിയ ജലചക്രങ്ങൾ ഘടിപ്പിച്ച കുട്ടിക്കാലം. കരകവിഞ്ഞൊഴുകുന്ന നീരരുവിയുടെ രൗദ്രതയിൽ പരിഭവം പറഞ്ഞു മാറിനിന്ന കുട്ടിക്കാലം… മഴയൊന്നു ശമിക്കുമ്പോൾ അരുവി കൊടിയ രൗദ്രത വിട്ട് തെളിനീരായൊഴുകുമ്പോൾ തോർത്തുമെടുത്ത് പരൽമീനുകളെ പിടിക്കാൻ വട്ടമിട്ട കുസൃതിക്കാലം – ആ പർൽമീനുകൾ ഇന്നെവിടെ? അന്നവ ഒഴുക്കിനെതിരേ നീന്തുമായിരുന്നു!! എത്രതന്നെ ഭീകരമായാലും മഴയെ ആരും വെറുക്കുന്നില്ല! അളവറ്റു സ്നേഹിക്കുന്നുണ്ടു താനും… ഓരോ വർഷവും…

Read More Read More

ഒരുനാള്‍ വരും

ഒരുനാള്‍ വരും

ഞാനും കണ്ടു “ഒരുനാള്‍ വരും” എന്ന ശ്രീനിവാസന്‍ സിനിമ ശിവാജിനഗറില്‍ നിന്നും.നല്ലൊരു വിഷയമാണ്‌ കൈകാര്യം ചെയ്യുന്നത് എന്ന മേന്മയുണ്ട്. മോഹന്‍ലാലിന്റെ രസകരമായ അഭിനശൈലി ഹരം പകരും. ഒത്തിരി കണ്ടുമടുത്ത ശ്രീനിവാസന്‍ തന്നെയാണിതിലും. വളരേ ലളിതമായാണ്‌ കഥയുടെ പോക്ക്. മോഹന്‍‌ലാലിന്റെ നായികയായി (സിനിമയിലെ നായിക എന്നു പറയാനാവുമോ എന്നറിയില്ല) വന്ന സമീറാ റെഡ്ഡി(?) ഒരു ഗുണവുമില്ല. കടന്നല്‍ കുത്തിയ മുഖവുമായി അവള്‍ അതിലേയും ഇതിലേയും നടക്കുന്നുണ്ട്, അത്രമാത്രം. ഇടയ്‌ക്കിടയ്ക്ക് ശ്രീനിവാസന്‍ രക്ഷപ്പെടാന്‍ ഒരുക്കുന്ന ചെപ്പടിവിദ്യകളൊക്കെയും കല്ലുകടിയായി; ക്ലൈമാക്സും അങ്ങനെ തന്നെ. പിന്നെ ഒരിടത്തു തുടങ്ങിയ കഥ എവിടേയെങ്കിലും ഒന്നു തീര്‍ക്കണമല്ലോ! കഥഗതിയിലെ കല്ലുകടിയോ ക്ലൈമാക്‌സോ ഈ സിനിമയ്‌ക്കു നോക്കേണ്ടതില്ല എന്നാണ്‌ എന്റെ അഭിപ്രായം. കേരളത്തെ ആകമാനം കാര്‍ന്നു തിന്നുന്ന കൈക്കൂലിയുടെ ഭീകരത നന്നായി തുറന്നുകാട്ടുന്നതില്‍…

Read More Read More

രാത്രിമഴ

രാത്രിമഴ

മനുഷ്യബന്ധങ്ങളുടെ കഥ വളരെ ലോലമായി കലാചാതുരിയോടെ പറഞ്ഞുവെച്ച മനോഹരമായൊരു സിനിമയാണ് രാത്രിമഴ. പി. ചന്ദ്രമതിയുടെ “വെബ്‍സൈറ്റ് ” എന്ന കഥയാണ് സിനിമയ്‌ക്കാധാരം‌. സം‌വിധാനം‌ ലെനിന്‍‌ രാജേന്ദ്രന്‍‌. മനോഹരമായൊരു കവിത പോലെ സുന്ദരമാണ് സിനിമയിലെ ഓരോ രം‌ഗവും‌. പ്രമേയത്തിന്റെ പുതുമയും‌ നടീനടന്‍‌മാടെ അഭിനയത്തികവും‌ ഒതുക്കമുള്ള തിരക്കഥയുമാണ് ഈ സിനിമയുടെ മുതല്‍‌ക്കൂട്ട്‌. ലെനിന്‍‌ രാജേന്ദ്രന്റെ പറഞ്ഞുവെച്ച ദൈവത്തിന്റെ വികൃതി, വചനം‌ തുടങ്ങി നിരവധി ചിത്രങ്ങളിലെ ഒരു “ലെനിന്‍‌ രാജേന്ദ്രന്‍‌ ടെച്ച്‌ ” ഇവിടേയും‌ ദൃശ്യമാണ്. നൃത്തത്തെ സ്നേഹിക്കുന്ന രണ്ടുപേര്‍‌ ഹരികൃഷ്‌ണനും‌ മീരയും‌ – ഹരികൃഷ്‌ണനായ്‌ നൃത്തനിപുണനായ വിനീതും‌ മീരയായ്‌ സാക്ഷാന്‍‌ മീരാജാസ്‌മിനും‌ അഭിനയിക്കുന്നു. ഇന്റെര്‍‌നെറ്റിലെ മാട്രിമോണിയല്‍‌ പരസ്യത്തില്‍‌ പിടിച്ചാണു രണ്ടുപേരും‌ പരിചിതരാവുന്നത്‌. അവരുടെ സ്വപ്‌നങ്ങളും‌ ചിന്തകളും‌ ഒന്നാണെന്നവര്‍‌ തിരിച്ചറിയുന്നു. ചാറ്റിം‌ങിലൂടെ അവരൊരു ഗന്ധര്‍‌വലോകം തീര്‍‌ത്തു. നേരിട്ടു…

Read More Read More

ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍

ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍

‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ കണ്ടു… ഇഷ്ടപ്പെടാന്‍‌ മാത്രമൊന്നും ഇല്ല… മുണ്ടുപൊക്കിയും‌ ട്രൗസറൂരിയും‌ വൃത്തികേടു ധ്വനിപ്പിച്ചും‌ ഹരിശ്രീ അശോകന്‍‌ കുറേ ചിരിപ്പിക്കാനൊക്കെ നോക്കി… ജഗദീഷിന്റെ ആനമണ്ടത്തരങ്ങള്‍‌ 2 ഹരിഹര്‍‌ നഗറിനെ അപേക്ഷിച്ചു കൂറവുണ്ട്; എങ്കില്‍‌ക്കൂടി ഉള്ള തമശകള്‍‌ അസ്സഹനീയം‌ തന്നെ. നല്ലതെന്നു പറയാന്‍‌ ഒന്നുമില്ല.. എങ്കിലും‌ സിനിമയ്‌ക്കുശേഷം‌ കാണിക്കുന്ന ഷൂട്ടിങ്ങിനിടയിലെ തമാശകള്‍‌ രസകരമായിരുന്നു – തെല്ലൊരാശ്വാസം‌. നല്ലൊരു സിനിമയുടെ പാര്‍‌ട്ടുകളിറക്കി ലാല്‍‌ എന്തിനിങ്ങനെ സ്വന്തം‌ പേരു കളയുന്നു? രണ്ടു മണിക്കൂറേ ഉള്ളു എന്നു തോന്നുന്നു… ഭാഗ്യം‌. ക്ലൈമക്സ്‌ കണ്ടാല്‍‌ ഏറ്റു നിന്നു തെറിപറയാന്‍‌ തോന്നും. “പെട്ടിമാറ്റം‌” എന്ന കലാപരിപാടി ഇതിലും‌ ആവര്‍‌ത്തിക്കുന്നു. പാട്ടുകളൊന്നും‌ ഗുണമില്ലായിരുന്നു. കേരളത്തെ മെത്തം‌ ഒരു കാലത്തു ചിരിപ്പിച്ച ആ നാലു കഥാപാത്രങ്ങളെ കൊന്നു കൊലവിളി നടത്തുകയാണ് ശ്രീ. ലാല്‍‌….

Read More Read More

പഴശ്ശിരാജയും ഫാന്‍‌സും

പഴശ്ശിരാജയും ഫാന്‍‌സും

സിനിമാനിരൂപണം നടത്തി പരിചയമൊന്നുമില്ലാത്ത ആളാണു ഞാന്‍‍. സിനിമയെ കീറി മുറിച്ചുകൊണ്ടുള്ള വലിയ വലിയ നിരൂപണങ്ങള്‍‍ വായിച്ച് പലപ്പോഴും “ഹോ! അത്രയ്‍ക്കു വേണ്ടായിരുന്നു..” എന്നു പറഞ്ഞിട്ടുള്ളൊരു വ്യക്തിയുമാണ്. എങ്കിലും പറയാതെ വയ്യ. പഴശ്ശിരാജ എന്നെ വല്ലാതെ നിരാശപ്പെടുത്തി. സിനിമാരംഗത്തെ മുടിചൂടാമന്നന്‍‍മാര്‍‍ ഒന്നിച്ചുനിന്നെന്നു കരുതി അത്ഭുതങ്ങള്‍‍‍ കാണാമെന്നു കരുതിയ ഞാനൊരു മണ്ടന്‍‍! അഭിനയത്തികവില്‍‍‍ അഗ്രഗണ്യരായ ഒരുപാടു നടന്‍‍മാര്‍‍‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ മുഖം കാണിച്ചുപോകുന്നുണ്ട് പഴശ്ശിരാജ എന്ന ചിത്രത്തില്‍‍‍. തിലകനും നെടുമുടിവേണുവും ക്യാപ്‍റ്റന്‍‍‍ രാജുവും ലാലു അലക്‌സും ഒക്കെ ഇതില്‍‍‍പെടും. മമ്മൂട്ടിയുടെ ആവശ്യം തന്നെയില്ലാത്ത ഒരു ചിത്രമായിരുന്നു പഴശ്ശിരാജ. വെറുതേ നടക്കാനും മറ്റുമായി ഒരു രാജാവ്! മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യേകിച്ചെന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. നന്നായി അഭിനയിക്കാനുള്ള നല്ലൊരു മുഹൂര്‍‍‍ത്തം പോലും മഹാനടനായ മമ്മൂട്ടിക്കൊത്തുവന്നില്ല. അഭിനയമെന്നു പറയാനാവില്ല; പ്രകടനം…

Read More Read More

ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ

ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ

ഒരു രാത്രി കൂടി വിടവാങ്ങവേഒരു പാട്ടു മൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരുംഅഴകിന്റെ തൂവലാണു നീ..(ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയില്‍ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേമിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീവിരിയാനൊരുങ്ങി നില്‍ക്കയോ..വിരിയാനൊരുങ്ങി നില്‍ക്കയോ…പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍തനിയേകിടന്നു മിഴിവാര്‍ക്കവേഒരു നേര്‍ത്ത തെന്നലലിവോടെ വന്നുനെറുകില്‍ തലോടി മാഞ്ഞുവോ..നെറുകില്‍ തലോടി മാഞ്ഞുവോ…(ഒരു രാത്രി) മലര്‍മഞ്ഞു വീണ വനവീഥിയില്‍ഇടയന്റെ പാട്ടു കാതോര്‍ക്കവേ..ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍മനസ്സിന്റെ പാട്ടു കേട്ടുവോ..മനസ്സിന്റെ പാട്ടു കേട്ടുവോ…നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍കനിവോടെ പൂത്ത മണിദീപമേ..ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍തിരിനാളമെന്നും കാത്തിടാം..തിരിനാളമെന്നും കാത്തിടാം…(ഒരു രാത്രി) Lyricist: ഗിരീഷ് പുത്തഞ്ചേരി Music: വിദ്യാസാഗർ Singer: കെ ജെ യേശുദാസ് Film: സമ്മർ ഇൻ ബെത്‌ലഹേം ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി.. അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍ പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല… പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍ പാലൊളി പുഞ്ചിരി മായും പാവാടക്കാരീ… നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ … അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ല കണ്‍‌മുനയില്‍ ഇന്നു കാണും കവിതയില്ല.. പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ… കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ… …. …. …. Lyricist: പി ഭാസ്ക്കരൻ Music: എം എസ് ബാബുരാജ് Singer: കെ ജെ യേശുദാസ് Film: പരീക്ഷ