Browsed by
Category: facebook

മാതൃഭാഷാദിനത്തിൽ മലയാളം പഠിക്കാം

മാതൃഭാഷാദിനത്തിൽ മലയാളം പഠിക്കാം

അന്തിയിരുട്ടില്‍, ദിക്കുതെറ്റിയ പെണ്‍പക്ഷി തന്റെ കൂടിനെച്ചൊല്ലി, തന്റെ കുഞ്ഞിനെച്ചൊല്ലി സംഭ്രമിച്ചു കരയുന്നു. എനിക്കതിന്റെ കൂടറിയാം, കുഞ്ഞിനേയുമറിയാം എന്നാല്‍ എനിക്കതിന്റെ ഭാഷയറിയില്ലല്ലോ – ഏതോ ഒരു കവി ഇന്ന് ഫെബ്രവരി 21 -ലോക മാതൃഭാഷാദിനം. ഭാഷയറിയാത്ത, നാം നമ്മെ അറിയാത്ത നിസ്സഹായമായ ഒരു നാളിൽ നിന്നും ഇന്നിന്റെ വളർച്ചയിലേക്ക് നമ്മെ ഓരോരുത്തരേയും കരകയറ്റിയ മാതൃഭാഷയുടെ ദിനം! ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കയറ്റി ലോകമെന്തെന്നു കാണിച്ചു തന്നു നമ്മുടെ ഭാഷയുടെ ദിനം. മറ്റുള്ള ഭാഷകൾ കേവലം പോറ്റമ്മയായി മാത്രം കണ്ട് മർത്യസമൂഹം പെറ്റമ്മയ്ക്കുതുല്യം ആരാധിക്കുന്ന മാതൃഭാഷയുടെ സ്വന്തം ദിവസം. ഈ ദിവസം തന്നെയാവട്ടെ നമ്മുടെ കമ്പ്യൂട്ടറിൽ മാതൃഭാഷയിൽ തുടക്കം കുറിക്കാനുള്ള ദിവസവും! 1999 നവംബർ 17 – നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി…

Read More Read More

ഒരൊറ്റ പെങ്കൊച്ച് വേണമല്ലോ!!

ഒരൊറ്റ പെങ്കൊച്ച് വേണമല്ലോ!!

ഈ മാസം പുലർന്നതിനു ശേഷം ഫെയ്സ്‌ബുക്കിൽ കിട്ടിയത് 37 ഫ്രണ്ട്‌സിനെയാ…മരുന്നിനു പോലും അതിൽ ഒരു പെൺതരിയില്ല 🙁പാവം ഞാൻ… സോ സാഡ്!!

വാട്ട് എ ഫക്ക് ഫെയ്സ്‌ബുക്ക്!!

വാട്ട് എ ഫക്ക് ഫെയ്സ്‌ബുക്ക്!!

സ്വകര്യതയെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത് ഫെയ്സ്ബുക്കിൽ. ദാ ഈ സൈറ്റിൽ പോയിട്ട് നിങ്ങളുടെ ഫെയ്സ്‌ബുക്ക് അകൗണ്ടുമായി അവിടെ കൊടുത്തിരിക്കുന്ന ആപ്ലിക്കേഷൻ ഒന്നു കണക്റ്റ് ചെയ്യുക. നിങ്ങൾക്കൊരു സിനിമ കാണാം. അതിൽ പ്രധാന കഥാപത്രം നിങ്ങളുടെ ഫെയ്‌സ്ബുക്ക് അകൗണ്ടും ചിത്രങ്ങളും ഒക്കെ തന്നെ!! അവസാനം നിങ്ങളുടെ ലൊക്കേഷൻ, ഗൂഗിൾ മാപ്പ് വഴി കണ്ടെത്തിൽ നിങ്ങളെ നശിപ്പിക്കാനായി വില്ലൻ വരും… തിരിച്ചറിയാനായി പ്രൊഫൈൽ ഫോട്ടോയുടെ പ്രിന്റ് ഔട്ടും എടുത്ത് മൂപ്പർ കാറിൽ വെക്കുന്നുണ്ട്. സൂക്ഷിച്ചോ!! സിനിമ കണ്ടു കഴിഞ്ഞെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്തിട്ട് (കണ്ടില്ലെങ്കിലും ക്ലിക്കാം കേട്ടോ!!) അതിൽ കൊടുത്തിരിക്കുന്ന ആപ്ലിക്കേഷനിൽ നിന്നും takethislollipop എന്ന ആപ്ലിക്കേഷൻ റിമൂവ് ചെയ്തേക്ക്. ചിലപ്പോൾ നിങ്ങൾ അറിയാതെയും (അറിഞ്ഞുകൊണ്ടും) നിങ്ങളുടെ ഫെയ്സ്‌ബുക്ക് പ്രൊഫൈലുമായി കണക്റ്റ് ചെയ്തിരിക്കുന്ന മറ്റ്…

Read More Read More

കണ്ണീരിൽ കുതിർന്ന ഒരു യാത്രാമൊഴി!

കണ്ണീരിൽ കുതിർന്ന ഒരു യാത്രാമൊഴി!

ഗൂഗിൾ ബസ്സും ഗൂഗിൽ പ്ലസ്സും പതിയേ ഒന്നാവുകയാണെന്നു തോന്നുന്നു… ബസ്സിലെ ഫോളോവേഴിന്റേയും ഞാൻ ഫോളോ ചെയ്യുന്നവരുടേയും ലിസ്‌റ്റൊക്കെ ഡിസോർഡറായി കിടക്കുന്നു… മറ്റു സൈറ്റുകളിലെല്ലാം ബസ്സിലേക്ക് കൊടുത്ത ലിങ്ക് ഇപ്പോൾ പ്ലസ്സിലേക്കായിരിക്കുന്നു!! ബസ്സ് അപ്ഡേറ്റ്സ് വരാം കൊടുത്ത പലസ്ഥലങ്ങലിലും പ്ലസ് അപ്ഡേറ്റ്സ് വന്നു തുടങ്ങി… പ്രിയപ്പെട്ട ബസ്സേ, ഒരുവർഷത്തിലധികം എന്നെ സഹിച്ചതിനു നന്ദി!! നിന്നിലെ യാത്ര സുഗമമായിരുന്നു… അനിവാര്യമായി വേർപാടിന്റെ ഒരു ചെറുനൊമ്പരം എവിടെയോ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു… നിന്റെ മുതലാളിമാർ നിന്നെ ഇല്ലാതാക്കുന്നതിനു മുമ്പ്, നിനക്കായ് അവർ ചരമഗീതമെഴുതുന്നതിനു മുമ്പ് ഈ യാത്രക്കാരന്റെ സ്നേഹനിർഭരമായ യാത്രാമൊഴി സ്വീകരിച്ചാലും… ഇനിയും കാണാം എന്നു പറയുന്നില്ല – കുത്തകമുതലാലിയുടെ കോർപ്പറേറ്റ് ധാർഷ്ട്യത്തിനുമുന്നിൽ നാമമാത്രമായെങ്കിലും നീ ഉണ്ടെങ്കിൽ തീർച്ചയായും ഒരോർമ്മ പുതുക്കലിനായി ഞാൻ വന്നു നോക്കാം… ഇത്രയും കാലത്തെ സേവനത്തിനിടയിൽ…

Read More Read More

ഇത്രയ്ക്കങ്ങോട്ട് ഓപ്പണാവണോ!!

ഇത്രയ്ക്കങ്ങോട്ട് ഓപ്പണാവണോ!!

കാര്യമൊക്കെ ശരി തന്നെ. ഫെയ്സ്‌ബുക്ക് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെ. സമ്മതിച്ചു! അതില്‍ പലതരത്തിലുള്ള പോസ്റ്റിങ്സ് വരും ഫോട്ടോസ് വരും വീഡിയോസും വരും. നമുക്ക് വേണ്ടത് എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. ഇഷ്ടപ്പെട്ടെങ്കില്‍ നമുക്കു ലൈക്ക് ചെയ്യാം; റീഷെയര്‍ ചെയ്യാം… അതാതിനു പറഞ്ഞിരിക്കുന്ന ഫീഡ് ചാനലിലൂടെ ഓരോ അപ്‌ഡേറ്റ്സും മാറിമറിഞ്ഞ് നമ്മളെ ശല്യം ചെയ്യാതെ പോകും. ഈ ഒരു തത്ത്വം അംഗീകരിക്കുന്നവന്‍ ഇതില്‍ കേറി പണിതാല്‍ മതി. അതാണതിന്റെ ന്യായം! എന്നാല്‍ നമുക്ക് പ്രൈവറ്റാക്കി വെയ്ക്കാന്‍ പറ്റുന്ന ചില കാര്യങ്ങളൊക്കെ പ്രൈവറ്റാക്കി തന്നെ വെയ്ക്കണം എന്ന അഭിപ്രായക്കാരനാണു ഞാന്‍. എല്ലാം തുറന്നുകാട്ടലില്‍ ഹരം കൊള്ളുന്നവര്‍ കാണും. രണ്ടു വ്യക്തികള്‍ തമ്മില്‍ പോകുന്നതും വരുന്നതും ഒക്കെ വിശദീകരിക്കുന്ന പ്രൈവറ്റ് ചാറ്റൊക്കെ പബ്ലിക്കായി നടത്തുക എന്നത് മോശമായ…

Read More Read More